വില കുറവാണ് എന്നതാണ് മെയിൻ! നത്തിങ് ഫോൺ 3a ലൈറ്റ് 5G വിൽപ്പന തുടങ്ങി
20000 രൂപ ബജറ്റിൽ ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാൻ ഇപ്പോൾ ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി ഉണ്ട്. കഴിഞ്ഞ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്ത നത്തിങ് ഫോൺ 3a ലൈറ്റ് 5ജി (Nothing Phone (3a) Lite) ഇന്നലെ മുതൽ (ഡിസംബർ 5) ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു. ഫ്ലിപ്കാർട്ട്, ഫ്ലിപ്കാർട്ട് മിനിറ്റ്സ്, തിരഞ്ഞെടുത്ത ഓഫ്‌ലൈൻ പങ്കാളികൾ എന്നിവ വഴി ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാണ്. ബ്ലാക്ക്, ബ്ലൂ, വൈറ്റ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ നത്തിങ് ലൈറ്റ് മോഡൽ ലഭ്യമാകുക.
നത്തിങ് ഫോൺ 3എ ലൈറ്റ് 5ജിയുടെ 8GB + 128GB മോഡലിന് 20,999 രൂപയും 8GB + 256GB മോഡലിന് 22,999 രൂപയുമാണ് വില. എന്നാൽ ഇപ്പോൾ ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അത് പ്രയോജനപ്പെടുത്തിയാൽ 19999 രൂപ പ്രാരംഭ വിലയിൽ അടിസ്ഥാന മോഡൽ വാങ്ങാനാകും.

ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമായ നത്തിങ് ഫോൺ മോഡൽ എന്നതാണ് ഈ 3a ലൈറ്റ് 5ജിയുടെ പ്രധാന പ്രത്യേകത. 164x 78x 8.3mm വലിപ്പവും 199 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. ട്രിപ്പിൾ റിയർ ക്യാമറ അടക്കമുള്ള ഫീച്ചറുകൾ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.
പ്രധാന ഫീച്ചറുകൾ
2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോ 4nm പ്രൊസസർ ആണ് നത്തിങ് ഫോൺ 3a ലൈറ്റ് 5ജി മോഡലിന്റെ കരുത്ത്. 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 6.77-ഇഞ്ച് (1080 x 2392 പിക്സലുകൾ) FHD+ AMOLED ഡിസ്പ്ലേ ആണ് ഇതിലുള്ളത്.

480 ടച്ച് സാമ്പിൾ റേറ്റ്, 2160Hz PWM ഡിമ്മിംഗ്, HDR10+, 800 nits സാധാരണ / 1300 nits ഔട്ട്ഡോർ / 3000 nits പീക്ക് ബ്രൈറ്റ്നസ്, പാണ്ട ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ സഹിതമാണ് ഈ ലൈറ്റ് മോഡലിലെ ഡിസ്പ്ലേ എത്തുന്നത്. മാലി-G615 MC2 GPU, 8GB LPDD4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതിൽ ഉണ്ട്.
1/1.57″ സാംസങ് സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പർച്ചർ, EIS), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 2MP മാക്രോ ക്യാമറ (f/2.4 അപ്പേർച്ചർ, EIS), 10x ഡിജിറ്റൽ സൂം, 30 fps 4K വീഡിയോ ഫീച്ചറുകൾ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും 16MP ഫ്രണ്ട് ക്യാമറയും (f/2.45 അപ്പേർച്ചർ, 1080p വരെ 60 fps വീഡിയോ) നത്തിങ് 3a ലൈറ്റ് 5ജിയിലുണ്ട്.
ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സ്‌കാനർ, USB ടൈപ്പ്-സി ഓഡിയോ, അണ്ടർ പോർട്ട് സ്പീക്കർ, പൊടിയും സ്പ്ലാഷും പ്രതിരോധിക്കാൻ IP54 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ/മൈക്രോ എസ്ഡി), മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും നത്തിങ് ഫോൺ 3a ലൈറ്റ് 5ജി വാഗ്ദാനം ചെയ്യുന്നു.

5G SA/NSA (n1,n2,n3,n5,n7,n8,n12,n20,n28,n38,n40,n41,n66,n71,n77,n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, 33W വയർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 164x 78x 8.3mm വലിപ്പവും 199 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള നത്തിങ് OS 3.5 ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.


Click it and Unblock the Notifications








