ഏറ്റവും വില കുറഞ്ഞ നത്തിങ് ഫോൺ! നത്തിങ് ഫോൺ 3a ലൈറ്റ് 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
നത്തിങ് തങ്ങളുടെ 3A സീരീസിൽ പുതിയ ലൈറ്റ് മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. ഏറ്റവും വില കുറഞ്ഞ നത്തിങ് ഫോൺ എന്ന പ്രത്യേകതയുമായി നത്തിങ് ഫോൺ 3a ലൈറ്റ് 5ജി (Nothing Phone 3a Lite 5G) ആണ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ഇത് ആഗോളതലത്തിൽ ലോഞ്ച് ചെയ്തിരുന്നു എങ്കിലും ഇന്ത്യയിൽ എത്തുന്നത് ഇന്നാണ്. നത്തിങ്ങിന്റെ സബ് ബ്രാൻഡായ സിഎംഎഫിന്റെ ഫോണുകൾ 20000 രൂപയിൽ താഴെ വിലയിൽ ഇന്ത്യയിൽ ലഭ്യമാണ്. എന്നാൽ നത്തിങ്ങിന്റെ ഒരു സ്മാർട്ട്ഫോൺ 20000 രൂപയിൽ താഴെ വിലയിൽ എത്തുന്നു എന്നതാണ് ഈ ലൈറ്റ് മോഡലിനെ ശ്രദ്ധേയമാക്കുന്നത്.
മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോ ചിപ്സെറ്റ് കരുത്തിലാണ് നത്തിങ് ഫോൺ 3a ലൈറ്റ് 5ജി എത്തിയിരിക്കുന്നത്. പാണ്ട ഗ്ലാസ് പ്രൊട്ടക്ഷനുള്ള ഗ്ലാസ് ബാക്ക് ഉള്ള വൈറ്റ്, ബ്ലാക്ക്, ബ്ലൂ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക. ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും ഇതിൽ പ്രീലോഡ് ചെയ്‌ത് വരുന്നു, പക്ഷേ അൺഇൻസ്റ്റാൾ ചെയ്യാൻ കഴിയും.

3000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് ഉള്ള 6.77 ഇഞ്ച് FHD+ 120Hz സൂപ്പർ AMOLED സ്‌ക്രീൻ സഹിതമാണ് ഈ നത്തിങ് ലൈറ്റ് മോഡൽ എത്തുന്നത്. നത്തിങ് ഫോണുകളിലെ ആദ്യ ലൈറ്റ് മോഡൽ എന്ന പ്രത്യേകതയും ഈ ഫോണിനുണ്ട്. 8GB റാമും 8GB വരെ വെർച്വൽ റാമും അടക്കമുള്ള ഫീച്ചറുകൾ ഈ ലൈറ്റ് മോഡലിലുണ്ട്.
നത്തിങ് ഫോൺ 3a ലൈറ്റ് 5ജി ഫീച്ചറുകൾ
120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 6.77-ഇഞ്ച് (1080 x 2392 പിക്സലുകൾ) FHD+ AMOLED ഡിസ്പ്ലേ, 480 ടച്ച് സാമ്പിൾ റേറ്റ്, 2160Hz PWM ഡിമ്മിംഗ്, HDR10+, 800 nits സാധാരണ / 1300 nits ഔട്ട്ഡോർ / 3000 nits പീക്ക് ബ്രൈറ്റ്നസ്, പാണ്ട ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോ 4nm പ്രൊസസർ ആണ് ഈ ലൈറ്റ് മോഡലിന്റെ കരുത്ത്. ഇത് മാലി-G615 MC2 GPU സഹിതം എത്തുന്നു. 8GB LPDD4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയുമുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം നത്തിങ് ഫോൺ 3a ലൈറ്റ് 5ജിയിൽ ഒരുക്കിയിരിക്കുന്നു. അതിൽ 1/1.57″ സാംസങ് സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പർച്ചർ, EIS), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 2MP മാക്രോ ക്യാമറ (f/2.4 അപ്പേർച്ചർ, EIS), 10x ഡിജിറ്റൽ സൂം, 30 fps 4K വീഡിയോ ഫീച്ചറുകൾ അടങ്ങുന്നു.
സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയും (f/2.45 അപ്പേർച്ചർ, 1080p വരെ 60 fps വീഡിയോ) ഇതിലുണ്ട്. ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സ്‌കാനർ, USB ടൈപ്പ്-സി ഓഡിയോ, അണ്ടർ പോർട്ട് സ്പീക്കർ, പൊടിയും സ്പ്ലാഷും പ്രതിരോധിക്കാൻ IP54 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ/മൈക്രോ എസ്ഡി) എന്നിവയും ഇതിലുണ്ട്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള നത്തിങ് OS 3.5 ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള നത്തിങ് OS 4.0 2026 ന്റെ തുടക്കത്തിൽ ഈ മോഡലിന് ലഭ്യമാകുമെന്ന് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി എഐ ഫീച്ചറുകളുടെ പിന്തുണയും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.
5G SA/NSA (n1,n2,n3,n5,n7,n8,n12,n20,n28,n38,n40,n41,n66,n71,n77,n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11ax (2.4GHz/5GHz) MIMO, ബ്ലൂടൂത്ത് 5.3, GPS, USB ടൈപ്പ്-C, NFC, 33W വയർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 164x 78x 8.3mm വലിപ്പവും 199 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.
വിലയും ലഭ്യതയും
നത്തിങ് ഫോൺ 3എ ലൈറ്റ് 5ജിയുടെ 8GB + 128GB മോഡലിന് 20,999 രൂപയും 8GB + 256GB മോഡലിന് 22,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാകുന്നതിനാൽ 19999 രൂപ വിലയിൽ തുടക്കത്തിൽ ഇത് വാങ്ങാനാകും.
ഫ്ലിപ്കാർട്ട്, ഫ്ലിപ്കാർട്ട് മിനിറ്റ്സ്, തിരഞ്ഞെടുത്ത ഓഫ്‌ലൈൻ പങ്കാളികൾ എന്നിവ വഴി ഡിസംബർ 5 മുതൽ നത്തിങ് ഫോൺ 3എ ലൈറ്റ് 5ജി വിൽപ്പനയ്ക്ക് എത്തും. അതേസമയം, നവംബർ 29 ന് വൈകുന്നേരം 3ന് ന്യൂഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് 2 ലെ ബ്ലൂ ടോകായ് കോഫി റോസ്റ്ററിൽ പരിമിതമായ അളവിൽ ഫോണുകൾ വാങ്ങാനാകും. ആദ്യത്തെ 20 പർച്ചേസുകൾക്ക് ഫോണിനൊപ്പം നത്തിങ് ഇയർ സൗജന്യമായി ലഭിക്കും.


Click it and Unblock the Notifications








