Home
Mobile

നത്തിങ്ങിന്റെ 'ന്യായവില' ഫോൺ! നത്തിങ് ഫോൺ 3a ​ലൈറ്റ് 5G ലോഞ്ച് ചെയ്തു, പക്ഷേ...

നത്തിങ് തങ്ങളുടെ 3A സീരീസിലെ പുതിയ സ്മാർട്ട്ഫോണായി നത്തിങ് ഫോൺ 3a ​ലൈറ്റ് (Nothing Phone 3a Lite) 5ജി ആഗോളതലത്തിൽ ലോഞ്ച് ചെയ്തു. ഇതിനകം നത്തിങ് 3a സീരീസിൽ 3a, 3a പ്രോ മോഡലുകൾ ഇന്ത്യയിൽ ഉൾപ്പെടെ അ‌വതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിനകം പുറത്തുവന്ന ലീക്ക് റിപ്പോർട്ടുകൾ ശരിവച്ചുകൊണ്ട്, നത്തിങ്ങിന്റെ സബ് ബ്രാൻഡായ CMF ഫോൺ 2 പ്രോയുടെ അതേ മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോ ചിപ്സെറ്റ് കരുത്താക്കിയാണ് ഈ ​ലൈറ്റ് മോഡൽ എത്തിയിരിക്കുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം, 5000mAh ബാറ്ററി എന്നിവ അ‌ടക്കമുള്ള ഫീച്ചറുകളും ഈ ഫോണിലുണ്ട്.

പുതിയ നത്തിങ് ഫോൺ 3a ​ലൈറ്റ് 5ജി BGMI-യിൽ 120 fps ഗെയിമിംഗ്, നെറ്റ്‌വർക്കിൽ 53% മെച്ചപ്പെടുത്തൽ, 1000Hz ടച്ച് സാമ്പിൾ നിരക്ക് എന്നിവ വാഗ്ദാനം ചെയ്യുന്നു. 8GB റാമിന് പുറമേ 8GB വരെ വെർച്വൽ റാം ഫീച്ചറും ഇതിൽ ഉണ്ട്.

നത്തിങ്ങിന്റെ 'ന്യായവില' ഫോൺ! നത്തിങ് 3a ​ലൈറ്റ് 5G ലോഞ്ച് ചെയ്തു

നത്തിങ് 3എ സീരീസിലെ വില കുറഞ്ഞ മോഡൽ എന്ന നിലയിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്ന ഈ ​ലൈറ്റ് മോഡലിൽ 33W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി ഉൾപ്പെടെയുള്ള ഫീച്ചറുകളൊക്കെ ഉണ്ടെങ്കിലും ഇതിന്റെ ബോക്സിൽ ചാർജർ ഉൾപ്പെടുന്നില്ല എന്നത് ശ്രദ്ധിക്കുക. പാണ്ട ഗ്ലാസ് പ്രൊട്ടക്ഷനുള്ള ഗ്ലാസ് ബാക്ക് ഡി​സൈനിലാണ് ഈ മോഡൽ എത്തിയിരിക്കുന്നത്.

നത്തിങ് ഫോൺ 3a ​ലൈറ്റ് 5ജിയുടെ പ്രധാന ഫീച്ചറുകൾ

120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 6.77-ഇഞ്ച് (1080 x 2392 പിക്സലുകൾ) FHD+ AMOLED ഡിസ്പ്ലേ, 480 ടച്ച് സാമ്പിൾ റേറ്റ്, 2160Hz PWM ഡിമ്മിംഗ്, HDR10+, 800 nits സാധാരണ / 1300 nits ഔട്ട്ഡോർ / 3000 nits പീക്ക് ബ്രൈറ്റ്നസ്, പാണ്ട ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

നത്തിങ്ങിന്റെ 'ന്യായവില' ഫോൺ! നത്തിങ് 3a ​ലൈറ്റ് 5G ലോഞ്ച് ചെയ്തു

2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോ 4nm പ്രൊസസർ ആണ് ഈ ​ലൈറ്റ് മോഡലിന്റെ കരുത്ത്. മാലി-G615 MC2 GPU, 8GB LPDD4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.

ക്യാമറകളുടെ കാര്യമെടുത്താൽ, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം നത്തിങ് 3a ​ലൈറ്റ് 5ജിയിലുണ്ട്. 1/1.57″ സാംസങ് സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പർച്ചർ, EIS), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 2MP മാക്രോ ക്യാമറ (f/2.4 അപ്പേർച്ചർ, EIS, 10x ഡിജിറ്റൽ സൂം), 30 fps വരെ 4K എന്നിവ ഇതിലടങ്ങുന്നു.

സെൽഫിക്കും മറ്റുമായി 16MP ഫ്രണ്ട് ക്യാമറ ( f/2.45 അപ്പേർച്ചർ, 1080p 60 fps) ഉണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള നത്തിങ് ഒഎസ് 3.5 -ൽ ആണ് പ്രവർത്തനം. മൂന്ന് ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ പാച്ചുകളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

നത്തിങ്ങിന്റെ 'ന്യായവില' ഫോൺ! നത്തിങ് 3a ​ലൈറ്റ് 5G ലോഞ്ച് ചെയ്തു

ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സ്‌കാനർ, USB ടൈപ്പ്-സി ഓഡിയോ, അ‌ണ്ടർ- പോർട്ടഡ് സ്പീക്കർ, IP54 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ/മൈക്രോ എസ്ഡി), 5G SA/NSA (n1,n2, n3,n5, n7,n8, n12,n20, n28,n38, n40, n41, n66,n71, n77,n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C എന്നിവയും ഇതിലുണ്ട്.

33W വയർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് നത്തിങ് ഫോൺ 3a ​ലൈറ്റ് 5ജിയിൽ ഉള്ളത്. 1200 ചാർജിംഗ് സൈക്കിളുകൾക്ക് ശേഷവും ബാറ്ററി ശേഷി 90% ന് മുകളിൽ തുടരുമെന്ന് കമ്പനി പറയുന്നു. പക്ഷേ ബോക്സിൽ ചാർജർ ഇല്ല. 164x 78x 8.3mm വലിപ്പവും 199 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.

വിലയും ലഭ്യതയും

നത്തിങ്ങിന്റെ 'ന്യായവില' യുള്ള ഫോൺ ആയിരിക്കും '​ലൈറ്റ്' മോഡൽ എന്നാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ ട്വിസ്റ്റ് എന്തെന്നാൽ നിലവിൽ യൂറോപ്പ്, യുകെ തുടങ്ങിയ തിരഞ്ഞെടുത്ത വിപണികളിൽ ആണ് ഇത് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ ലോഞ്ച് ഉടൻ തന്നെ ഉണ്ടാകും. ഇന്ത്യയിലെ വില അ‌പ്പോഴേ അ‌റിയാനാകൂ.

നത്തിങ് ഫോൺ 3a ​ലൈറ്റ് 5ജിയുടെ 8GB + 128GB മോഡലിന് 249 യൂറോ (ഏകദേശം 25,560 രൂപ) ആണ് വില. ഇതിന്റെ 8GB + 256GB മോഡലിന് 279 യൂറോ (ഏകദേശം 28,640 രൂപ) വില നിശ്ചയിച്ചിരിക്കുന്നു. ഇന്ന് മുതൽ യൂറോപ്പ്, യുകെ തുടങ്ങിയ തിരഞ്ഞെടുത്ത വിപണികളിൽ ഇത് ലഭ്യമാകും. ഇന്ത്യൻ ലോഞ്ച് തിയതി ​വൈകാതെ പ്രഖ്യാപിക്കും.

More from GizBot

Best Mobiles in India

English summary
The Nothing Phone 3a Lite 5G has been launched globally. Its 8GB + 128GB model is priced at 249 euros (approximately Rs. 25,560). The 8GB + 256GB model is priced at 279 euros (approximately Rs. 28,640). It will be available in select markets including Europe and the UK starting today. The Indian launch date will be announced soon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X