നവംബർ 27ന് ഉച്ചയ്ക്ക് 12ന് വരും; നത്തിങ് ഫോൺ 3a ലൈറ്റ് 5ജി ഇന്ത്യൻ ലോഞ്ച് തിയതി പ്രഖ്യാപിച്ചു
നത്തിങ് ആരാധകർക്ക് ഒരു സന്തോഷ വാർത്ത, നത്തിങ് ഏറ്റവും പുതിയതായി കഴിഞ്ഞ മാസം യുകെയിലും യൂറോപ്പിലും അവതരിപ്പിച്ച നത്തിങ് ഫോൺ 3a ലൈറ്റ് (Nothing Phone 3a Lite) 5ജി ഇന്ത്യയിലേക്ക് എത്തുന്നു. നവംബർ 27ന് ഉച്ചയ്ക്ക് 12ന് നത്തിങ് ഫോൺ 3a ലൈറ്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡിസൈൻ ലണ്ടനിൽ തയാറാക്കിയത് ആണെങ്കിലും ഫോൺ മെയ്ഡ് ഇൻ ഇന്ത്യയാണ് എന്ന് നത്തിങ് ടീസറിൽ വിശദീകരിച്ചിരിക്കുന്നു. ഇതുവരെ ലഭ്യമായ നത്തിങ് ഫോണുകളിൽ ഏറ്റവും കുറഞ്ഞ വിലയിൽ എത്തുന്ന സ്മാർട്ട്ഫോൺ ആയിരിക്കും ഇത് എന്ന് കരുതപ്പെടുന്നു.
മുന്നിലും പിന്നിലും ടെമ്പർഡ് ഗ്ലാസ്, 50MP പ്രധാന ക്യാമറ, 8MP അൾട്രാ-വൈഡ് ക്യാമറ, 2MP മാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറകൾ, ഗ്ലിഫ് ലൈറ്റ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഈ ലൈറ്റ് മോഡൽ വാഗ്ദാനം ചെയ്യും. CMF ഫോൺ 2 പ്രോ പോലെ മീഡിയടെക് ഡിമെൻസിറ്റി 7300 പ്രോ ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തിയിട്ടുള്ളത്.

നത്തിങ്ങിന്റെ സബ് ബ്രാൻഡായ CMF ഫോൺ 2 പ്രോയ്ക്കും നത്തിങ് ഫോൺ 3a മോഡലിനും ഇടയിലായി വരുന്ന ഒരു സ്മാർട്ട്ഫോൺ ആണ് നത്തിങ് ഫോൺ 3എ ലൈറ്റ്. ഇതിന്റെ 8GB + 128GB മോഡലിന് 249 യൂറോയും (ഏകദേശം 25,560 രൂപ), 8GB + 256GB മോഡലിന് 279 യൂറോയും (ഏകദേശം 28,640 രൂപ) ആയിരുന്നു യൂറോപ്പിലെ വില.
ഇന്ത്യയിൽ നത്തിങ് ഫോൺ 3a ലൈറ്റ് 5ജി 20000 രൂപയോട് അടുത്ത വിലയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനകം യൂറോപ്പിൽ അവതരിപ്പിക്കപ്പെട്ട മോഡലിന്റെ അതേ ഫീച്ചറുകൾ തന്നെയാണ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുന്ന നത്തിങ് ഫോൺ 3എ ലൈറ്റിലും ഉണ്ടാകുക എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ലോഞ്ചിന് ശേഷം ഫ്ലിപ്പ്കാർട്ട് വഴിയാണ് ഈ ഫോൺ ഇന്ത്യയിൽ വാങ്ങാനാകുക.

പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
നത്തിങ് ഫോൺ 3a ലൈറ്റ് 5ജി ആഗോള തലത്തിൽ ലോഞ്ച് ചെയ്തപ്പോൾ ലഭ്യമായ ഫീച്ചറുകൾ പരിചയപ്പെടാം: 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോ 4nm പ്രൊസസർ ആണ് ഈ ലൈറ്റ് മോഡലിന്റെ കരുത്ത്. 6.77-ഇഞ്ച് (1080 x 2392 പിക്സലുകൾ) FHD+ AMOLED ഡിസ്പ്ലേയാണ് ഇതിലുള്ളത്.
120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 480 ടച്ച് സാമ്പിൾ റേറ്റ്, 2160Hz PWM ഡിമ്മിംഗ്, HDR10+, 800 nits സാധാരണ / 1300 nits ഔട്ട്ഡോർ / 3000 nits പീക്ക് ബ്രൈറ്റ്നസ്, പാണ്ട ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ സഹിതമാണ് ഇതിലെ ഡിസ്പ്ലേ എത്തുന്നത്. മാലി-G615 MC2 GPU, 8GB LPDD4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.
1/1.57″ സാംസങ് സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പർച്ചർ, EIS), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 2MP മാക്രോ ക്യാമറ (f/2.4 അപ്പേർച്ചർ, EIS, 10x ഡിജിറ്റൽ സൂം), 30 fps വരെ 4K എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 16MP ഫ്രണ്ട് ക്യാമറയും ( f/2.45 അപ്പേർച്ചർ, 1080p 60 fps) ഇതിലുണ്ട്.

ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സ്‌കാനർ, USB ടൈപ്പ്-സി ഓഡിയോ, അണ്ടർ- പോർട്ടഡ് സ്പീക്കർ, IP54 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ/മൈക്രോ എസ്ഡി), 5G SA/NS, ഡ്യുവൽ 4G VoLTE, 33W വയർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയും ഇതിലുണ്ട്.


Click it and Unblock the Notifications







