കൂടിയ വില, അതേപോലെ തുടരുന്നു, പക്ഷേ ഇപ്പോൾ 2050 രൂപ ഡിസ്കൗണ്ട് ഉണ്ട്! നത്തിങ് ഫോൺ 3a ലൈറ്റ് വാങ്ങാം
നത്തിങ് അടുത്തിടെ തങ്ങളുടെ പുതിയ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയുണ്ടായി. നത്തിങ് ഫോൺ 4എ സീരീസിന്റെ ഭാഗമായി നത്തിങ് ഫോൺ 4a, നത്തിങ് ഫോൺ 4a പ്രോ എന്നിവയാണ് അവതരിപ്പിക്കപ്പെട്ടത്. ഈ രണ്ട് മോഡലുകളിൽ കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമായ മോഡൽ നത്തിങ് ഫോൺ 4a ആണ്. അതിന്റെ 8GB + 128GB വേരിയന്റിന് 31,999 രൂപയും 8GB + 256GB വേരിയന്റിന് 34,999 രൂപയും 12GB + 256GB വേരിയന്റിന് 37,999 രൂപയുമാണ് വില. എന്നാൽ ഇത്രയും വില മുടക്കി പുതിയ മോഡൽ എടുക്കാൻ കഴിയാത്തവർക്ക് മറ്റൊരു ഓപ്ഷനുണ്ട്.
നത്തിങ് ഫോൺ 3a മോഡലിന്റെ പിൻഗാമിയായാണ് നത്തിങ് ഫോൺ 4a എത്തിയത്. പുതിയ മോഡൽ വാങ്ങാൻ കഴിയാത്തവർക്ക് മുൻ മോഡലായ നത്തിങ് ഫോൺ 3aയുടെ ലൈറ്റ് വേരിയന്റ് പരിഗണിക്കാവുന്നതാണ്. കാരണം 4a മോഡലിനെക്കാൾ 10000 രൂപയിലധികം വിലക്കുറവിൽ നത്തിങ് 3a ലൈറ്റ് 5ജി ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ വാങ്ങാൻ ലഭ്യമായിട്ടുണ്ട്.

നത്തിങ്ങിന്റെ ഏറ്റവും വില കുറഞ്ഞ ഓപ്ഷൻ എന്ന നിലയിൽ അവതരിപ്പിക്കപ്പെട്ട നത്തിങ് 3a മോഡലിനും താഴെയായി അവതരിപ്പിക്കപ്പെട്ട മോഡലാണ് നത്തിങ് ഫോൺ 3എ ലൈറ്റ് 5ജി. ഇതിന്റെ 8GB + 128GB മോഡലിന് 20,999 രൂപയും 8GB + 256GB മോഡലിന് 22,999 രൂപയുമായിരുന്നു ലോഞ്ച് വില.
എന്നാൽ പിന്നീട് നത്തിങ് ഫോൺ 3a ലൈറ്റ് 5ജിയുടെ വില വർധിപ്പിക്കപ്പെട്ടു. നിലവിൽ ഇതിന്റെ അടിസ്ഥാന മോഡലിന് 21999 രൂപയും ടോപ് മോഡലിന് 23999 രൂപയുമാണ് വില. എന്നാൽ 2050 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ഇതിന് ലഭ്യമാക്കിയിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ 19949 രൂപ പ്രാരംഭ വിലയിൽ വാങ്ങാനാകും.

പ്രധാന ഫീച്ചറുകൾ
6.77-ഇഞ്ച് (1080 x 2392 പിക്സലുകൾ) FHD+ AMOLED സ്ക്രീൻ, 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 480 ടച്ച് സാമ്പിൾ റേറ്റ്, 2160Hz PWM ഡിമ്മിംഗ്, HDR10+, 800 nits സാധാരണ / 1300 nits ഔട്ട്ഡോർ / 3000 nits പീക്ക് ബ്രൈറ്റ്നസ്, പാണ്ട ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.
2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോ 4nm പ്രൊസസർ ആണ് നത്തിങ് ഫോൺ 3a ലൈറ്റ് 5ജിയുടെ കരുത്ത്. മാലി-G615 MC2 GPU, 8GB LPDD4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതിൽ ഉണ്ട്. 33W വയർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഈ നത്തിങ് ഫോണിലുണ്ട്. അതിൽ 1/1.57″ സാംസങ് സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പർച്ചർ, EIS), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 2MP മാക്രോ ക്യാമറ (f/2.4 അപ്പേർച്ചർ, EIS), 10x ഡിജിറ്റൽ സൂം, 30 fps 4K വീഡിയോ ഫീച്ചറുകൾ അടങ്ങുന്നു. ഫ്രണ്ടിൽ 16MP സെൽഫി ക്യാമറയും (f/2.45 അപ്പേർച്ചർ, 1080p വരെ 60 fps വീഡിയോ) ഉണ്ട്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള നത്തിങ് OS 3.5 ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സ്‌കാനർ, IP54 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ/മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications











