Home
Mobile

കുറഞ്ഞ വിലയിൽ ഫോൺ വേണം, അ‌ത്രയല്ലേ ഉള്ളൂ, ദാ പിടിച്ചോ! നത്തിങ് ഫോൺ 3a ​ലൈറ്റ് വരുന്നു

വിലകൊണ്ട് വിവാദം സൃഷ്ടിച്ച പ്രീമിയം മോഡലിന് പിന്നാലെ കുറഞ്ഞ വിലയിൽ ഒരു പുതിയ ഫോൺ അ‌വതരിപ്പിക്കാൻ നത്തിങ് തയാറെടുക്കുന്നു. നത്തിങ് ഏറ്റവും ഒടുവിലായി പുറത്തിറക്കിയത് നത്തിങ് ഫോൺ 3 എന്ന പ്രീമിയം മോഡൽ ആയിരുന്നു. പ്രധാനമായും യൂറോപ്യൻ വിപണിയെ ലക്ഷ്യമിട്ടുകൊണ്ട് നിർമിച്ച ഒരു പ്രീമിയം സ്മാർട്ട്ഫോൺ എന്നതിനാൽ ഇതിന്റെ വിലയും വളരെ ഉയർന്നതായിരുന്നു. ഇന്ത്യൻ വിപണിയിലെ സാഹചര്യത്തിൽ നത്തിങ് ഫോൺ 3യുടെ വില വളരെ വിവാദമായി. ഇന്ത്യയിൽ നത്തിങ് ഫോൺ 3യുടെ 12GB + 256GB വേരിയന്റിന് 79,999 രൂപയും 16GB + 512GB വേരിയന്റിന് 89,999 രൂപയുമായിരുന്നു വില.

ഇത്രയും ഉയർന്ന വില നൽകാനുള്ള മുതൽ ഈ ഫോണിൽ ഇല്ല എന്ന് പരക്കെ ആക്ഷേപമുയർന്നു. ഇപ്പോൾ നടക്കുന്ന ഫെസ്റ്റിവൽ സെയിലിൽ വളരെ കുറഞ്ഞ വിലയിൽ ഈ പ്രീമിയം മോഡൽ പലർക്കും വാങ്ങാനായി. ഇതും വളരെ കൗതുകമുണർത്തുന്ന ഒരു കാര്യമായിരുന്നു. കാരണം തുടക്കത്തിൽ ഈ ഫോൺ വാങ്ങിയവർക്ക് വൻ തുക നൽകേണ്ടി വന്നു. എന്നാലിപ്പോൾ വാങ്ങുന്നവർക്ക് അ‌തിന്റെ പകുതി തുകമാത്രമേ ചെലവാകുന്നുള്ളൂ.

കുറഞ്ഞ വിലയിൽ ഫോണല്ലേ, ദാ പിടിച്ചോ! നത്തിങ് ഫോൺ 3a ലൈറ്റ് വരുന്നു

നത്തിങ് ഫോൺ 3യുടെ വില സംബന്ധിച്ച വിവാദങ്ങൾ ഏതാണ്ട് കെട്ടടങ്ങിക്കഴിഞ്ഞു. മാത്രമല്ല, പ്രീമിയം മോഡൽ ഇപ്പോൾ കുറഞ്ഞ വിലയിൽ ലഭ്യമാകുന്നതിനാൽ ആരാധകർ സന്തോഷത്തിലുമാണ്. ഈ സന്തോഷത്തിന് ഇരട്ടി മധുരം നൽകുന്ന ഒരു പുതിയ വാർത്തയും സ്മാർട്ട്ഫോൺ ആരാധകരെ തേടി എത്തിയിട്ടുണ്ട്. ഇതിനകം അ‌വതരിപ്പിക്കപ്പെട്ടിട്ടുള്ള നത്തിങ് ഫോൺ 3a യെക്കാൾ കുറഞ്ഞ വിലയിൽ ഒരു പുതിയ ഫോൺ വരാൻ പോകുന്നു എന്നതാണ് അ‌ത്.

നത്തിങ് ഫോൺ 3a ​ലൈറ്റ്

നത്തിങ് തങ്ങളുടെ സ്മാർട്ട്ഫോൺ നിരയിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കാൻ തയാറെടുക്കുന്നു. നത്തിങ് ഫോൺ 3a ​ലൈറ്റ് (Nothing Phone 3a Lite) എന്നാണ് ഇതിന്റെ പേര്. ഈ വർഷം മാർച്ചിൽ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ട നത്തിങ് ഫോൺ 3a മോഡലിനെക്കാൾ കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ഒരു സ്മാർട്ട്ഫോൺ ആയിരിക്കും 3a ​ലൈറ്റ്.

നത്തിങ് ഫോൺ 3എയുടെ 8ജിബി + 128ജിബി മോഡലിന് 24,999 രൂപയും 8ജിബി + 256ജിബി മോഡലിന് 26,999 രൂപയുമായിരുന്നു വില. വരാൻ പോകുന്ന ​ലൈറ്റ് മോഡൽ 20000 രൂപയിൽ താഴെ വിലയിൽ അ‌വതരിപ്പിക്കപ്പെടാൻ ആണ് സാധ്യത. ഈ വർഷം തന്നെ നത്തിങ് ഫോൺ 3a ​ലൈറ്റ് ലോഞ്ച് ചെയ്യും എന്നാണ് റിപ്പോർട്ട്.

നത്തിങ് ഫോൺ 3a യുടെ താഴെ വരുന്ന പുതിയ മോഡലിന്റെ ഫീച്ചറുകൾ സംബന്ധിച്ച് ഔദ്യോഗികമായി വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്നാൽ ടിപ്‌സ്റ്റർ സുധാൻഷു അംബോറെ ചിലത് വെളിപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞത് 8GB റാമും 128GB സ്റ്റോറേജും ഈ ഫോണിൽ ഉണ്ടാകുമെന്നും ബ്ലാക്ക്, ​വൈറ്റ് കളർ ഓപ്ഷനുകളിൽ ഈ ഫോൺ എത്തുമെന്നും സുധാൻഷു പറയുന്നു.

നത്തിങ്ങിന്റെ സബ് ബ്രാൻഡായ സിംഎംഎഫിന്റെ 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളെക്കാൾ മുകളിലായിരിക്കും നത്തിങ് ഫോൺ 3a ​ലൈറ്റ് മോഡലിന്റെ സ്ഥാനം. അ‌തിനാൽത്തന്നെ 20000 രൂപയിൽ താഴെ വിലയിലാകും ഈ ഫോൺ എത്തുക എന്ന വിശ്വാസം ബലപ്പെടുന്നുണ്ട്. പുതിയ ഒരു മോഡൽ വരുന്നു എന്നതിനപ്പുറം കൂടുതൽ ഡീറ്റെയിൽസ് നിലവിൽ ലഭ്യമായിട്ടില്ല. എന്തായാലും കുറഞ്ഞ വിലയിൽ വാങ്ങാൻ ഒരു ഫോൺ വരുന്നുണ്ട് എന്ന് നത്തിങ് ആരാധകർ അ‌റിഞ്ഞിരിക്കുക.

നത്തിങ്ങുമായി ബന്ധപ്പെട്ട മറ്റൊരു വാർത്ത തങ്ങളുടെ ഡി​വൈസുകൾക്കായി ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള Nothing OS 4.0 ഓപ്പൺ ബീറ്റ നത്തിങ് പുറത്തിറക്കി എന്നതാണ്. മറ്റൊന്ന് ഫോട്ടോഗ്രാഫർ ജോർദാൻ ഹെമിംഗ്‌വേയ്‌ക്കൊപ്പം സൃഷ്ടിച്ച "സ്ട്രെച്ച്" ക്യാമറ പ്രീസെറ്റ് ഇപ്പോൾ ഫോൺ നത്തിങ് ഫോൺ 2a സീരീസിലെ ഡി​വൈസുകളിൽ ഉൾപ്പെടുന്നു എന്നതാണ്.

More from GizBot

Best Mobiles in India

English summary
The Nothing Phone 3a Lite will be launched soon. The new Lite model will be positioned below the Nothing Phone 3a model. Therefore, it is likely that the Nothing Phone 3a Lite will be launched in India at a price close to Rs 20,000. Because the initial model of Nothing Phone 3a was launched in India at a price of Rs 24,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X