Home
Mobile

പുതിയ ആട്ടം ആരംഭിക്കലാമാ! നത്തിങ് ഫോൺ 3a, 3a പ്രോ എന്നിവ വൻ ഡിസ്കൗണ്ടിൽ ഇന്ന് മുതൽ വാങ്ങാം

ഏറെ നാളത്തെ കാത്തിരി​പ്പിനൊടുവിൽ നത്തിങ് തങ്ങളുടെ 3A സീരീസ് കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്തു. രണ്ട് മോഡലുകളാണ് ഈ സീരീസിൽ എത്തിയിരിക്കുന്നത്. നത്തിങ് ഫോൺ 3a (Nothing Phone 3a), നത്തിങ് ഫോൺ 3a പ്രോ (Nothing Phone 3a Pro) എന്നിവയാണ് അ‌വ. ഈ രണ്ട് മോഡലുകളും ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുകയാണ്. ഓപ്പൺ സെയിൽ ആരംഭിക്കുന്നതിന്റെ ഭാഗമായി ആകർഷകമായ ലോഞ്ച് ഓഫറുകൾ ഇരു മോഡലുകൾക്കും ലഭ്യമാക്കിയിട്ടുണ്ട്. ഫ്ലിപ്കാർട്ട്, ഫ്ലിപ്കാർട്ട് മിനിറ്റ്സ് എന്നിവയിൽ നിന്ന് ഇവ ഇന്ന് 12 മണി മുതൽ വാങ്ങാനാകും.

ഫ്ലിപ്പ്കാർട്ടിന് പുറമേ, മാർച്ച് 15 മുതൽ വിജയ് സെയിൽസ്, ക്രോമ, എല്ലാ പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴിയും നത്തിങ് ഫോൺ 3a സീരീസ് ഫോണുകൾ വാങ്ങാൻ ലഭ്യമാണ്. നത്തിങ് ഫോൺ 3എയുടെ 8ജിബി + 128ജിബി മോഡലിന് 24,999 രൂപയും 8ജിബി + 256ജിബി മോഡലിന് 26,999 രൂപയുമാണ് വില.

നത്തിങ് ഫോൺ 3a, 3a പ്രോ എന്നിവ വൻ ഡിസ്കൗണ്ടിൽ ഇന്ന് മുതൽ വാങ്ങാം

നത്തിങ് ഫോൺ 3a പ്രോയുടെ 8GB + 128GB മോഡൽ 29,999 രൂപ വിലയിലും 8GB + 256GB മോഡൽ 31,999 രൂപ വിലയിലും 12GB + 256GB ടോപ് മോഡൽ 33,999 രൂപ വിലയിലുമാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി HDFC ബാങ്ക്, IDFC ബാങ്ക്, വൺകാർഡ് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തിയാൽ 2000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും.

വിൽപ്പന ആരംഭിക്കുന്ന ആദ്യ ദിവസം 3000 രൂപയുടെ എക്സ്ചേഞ്ച് ഡിസ്കൗണ്ടും നത്തിങ് ഫോൺ 3a സീരീസ് ഫോണുകൾക്ക് ലഭ്യമാണ്. നത്തിങ് ഫോൺ 3എ കറുപ്പ്, വെള്ള, നീല നിറങ്ങളിലും നത്തിങ് ഫോൺ 3എ പ്രോ മോഡൽ കറുപ്പ്, ചാര നിറങ്ങളിലും ആണ് ലഭ്യമാകുക.

നത്തിങ് ഫോൺ 3a, 3a പ്രോ എന്നിവ വൻ ഡിസ്കൗണ്ടിൽ ഇന്ന് മുതൽ വാങ്ങാം

നത്തിങ് ഫോൺ 3a, നത്തിങ് ഫോൺ 3a പ്രോ മോഡലുകളുടെ പ്രധാന ഫീച്ചറുകൾ: 6.77 ഇഞ്ച് (1080 x 2392 പിക്സലുകൾ) FHD+ ഫ്ലെക്സിബിൾ AMOLED ഡിസ്പ്ലേ, 30-120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 480Hz ടച്ച് സാമ്പിൾ റേറ്റ്, 2160Hz PWM ഡിമ്മിംഗ്, HDR10+, 10-ബിറ്റ് കളർ, 800 nits ടിപ്പിക്കൽ/ 1300 nits ഔട്ട്ഡോർ/ 3000 nits പീക്ക് ബ്രൈറ്റ്നസ്, പാണ്ട ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇവയിലുണ്ട്.

2.5GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 7s ജെൻ 3 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണുകളുടെ കരുത്ത്. അഡ്രിനോ 720 ജിപിയു, 8GB/ 12GB LPDD4X റാം, 128GB/ 256GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇവയിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള നത്തിങ് OS 3.1ൽ ആണ് ഇവയുടെ പ്രവർത്തനം. 3 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ പാച്ചുകളും ലഭിക്കും.

ക്യാമറകളുടെ കാര്യത്തിൽ ഈ മോഡലുകൾ തമ്മിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. f/1.88 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, 1/1.56″ സാംസങ് സെൻസർ, OIS, f/2.2 അപ്പേർച്ചറുള്ള 8MP 114° അൾട്രാ-വൈഡ് ക്യാമറ എന്നിവ രണ്ട് മോഡലുകളിലും ഉണ്ട്. എന്നാൽ നത്തിങ് ഫോൺ 3എയിൽ 50MP 1/2.74″ സാംസങ് 2x ടെലിഫോട്ടോ ക്യാമറയും പ്രോ മോഡലിൽ 50MP 1/1.95″ സോണി LYT-600 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും ആണ് നൽകിയിരിക്കുന്നത്.

നത്തിങ് ഫോൺ 3a, 3a പ്രോ എന്നിവ വൻ ഡിസ്കൗണ്ടിൽ ഇന്ന് മുതൽ വാങ്ങാം

ഫ്രണ്ട് ക്യാമറകളുടെ കാര്യത്തിലും വ്യത്യാസമുണ്ട്. സ്റ്റാന്റേർഡ് മോഡലിൽ 32MP 1/3.44″ ക്യാമറയാണ് നൽകിയിരിക്കുന്നത്. പ്രോ മോഡലിൽ 50MP 1/2.76″ ഫ്രണ്ട് ക്യാമറ നൽകിയിരിക്കുന്നു. ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സ്‌കാനർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ) എന്നിവ ഇരുമോഡലുകളിലുമുണ്ട്.

5G SA/NSA (n1, n3, n5, n8, n28, n38, n40, n41, n77, n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11ax (2.4GHz/5GHz) MIMO, ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-സി, NFC എന്നീ ഫീച്ചറുകളും നത്തിങ് ഫോൺ 3എ സീരീസ് വാഗ്ദാനം ചെയ്യുന്നു. 50W വയർഡ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഇവയിലുള്ളത്.

More from GizBot

Best Mobiles in India

English summary
The Nothing Phone 3A series is going on sale in India from today with a launch offer. The series consists of two models, the Nothing Phone 3A and the Nothing Phone 3A Pro. As part of the launch offer, you can get an instant discount of Rs 2,000 on purchases made using HDFC Bank, IDFC Bank and OneCard cards.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X