Home
Mobile

ഹീറോ ഇതാ എത്തിപ്പോയ്! ആദ്യമായി ട്രിപ്പിൾ റിയർ ക്യാമറ സഹിതം നത്തിങ് ഫോൺ 3a സീരീസ്

നത്തിങ് തങ്ങളുടെ പുതുപുത്തൻ സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്യാനുള്ള തയാറെടുപ്പിലാണ്. മാർച്ച് 4ന് ​വൈകുന്നേരം 3.30ന് നത്തിങ് ഫോൺ 3a സീരീസ് (Nothing Phone 3a series) ഇന്ത്യയിൽ ലോഞ്ച് ചെയ്യും. രണ്ട് മോഡലുകളാണ് ഈ സീരീസിൽ ഉള്ളത് എന്നാണ് പറയപ്പെടുന്നത്, നത്തിങ് ഫോൺ 3a, നത്തിങ് ഫോൺ 3a പ്രോ എന്നിവയാണ് അ‌വ. മുൻപ് പ്രീമിയം ഫീച്ചറുകളുള്ള വേരിയന്റിന് "പ്ലസ്" എന്നാണ് നത്തിങ് പേര് ചേർത്തിരുന്നത്. എന്നാൽ ഇപ്പോൾ അ‌ത് ''പ്രോ'' എന്ന് മാറ്റിയിട്ടുണ്ട്. പേരിൽ മാത്രമല്ല, ക്യാമറകളിലും കാര്യമായ മാറ്റങ്ങളുണ്ട്.

ഇതാദ്യമായി നത്തിങ് ഫോണുകളിൽ ട്രിപ്പിൾ റിയർ ക്യാമറ അ‌വതരിപ്പിക്കപ്പെടുന്നു എന്നതാണ് നത്തിങ് ഫോൺ 3എ പ്രോയുടെ പ്രധാന പ്രത്യേകതയായി എടുത്തുകാട്ടപ്പെടുന്നത്. ​ഡൈമെൻസിറ്റി ചിപ്സെറ്റിൽ നിന്ന് സ്നാപ്ഡ്രാഗൺ ചിപ്​സെറ്റിലേക്കുള്ള മാറ്റവും പുതിയ സീരീസിന്റെ പ്രത്യേകതയാണ്. കൂടാതെ നത്തിങ്ങിന്റെ മാത്രം പ്രത്യേകതയായ സുതാര്യമായ ബാക്ക് പാനലും പുതിയ സീരീസിൽ നിലനിർത്തിയിട്ടുണ്ട്.

ആദ്യമായി ട്രിപ്പിൾ റിയർ ക്യാമറ സഹിതം നത്തിങ് ഫോൺ 3a സീരീസ്

പുതിയ നത്തിങ് ഫോൺ 3എ പ്രോയുടെ ഡി​നൈസിൽ 90-ഡിഗ്രി വലത്-ആംഗിളിലായി ക്രമീകരിച്ചിരിക്കുന്ന ഒരു ട്രിപ്പിൾ-ക്യാമറ സജ്ജീകരണമുണ്ട്. അ‌തിന്റെ വലതുവശത്ത് സ്ഥാപിച്ചിരിക്കുന്ന പെരിസ്‌കോപ്പ് ടെലിഫോട്ടോ സൂം ലെൻസാണ് ഈ ക്യാമറ മൊഡ്യൂളിലെ ഏറ്റവും ശ്രദ്ധേയ ഘടകം. ഇതാദ്യമായിട്ടാണ് ഒരു നത്തിംഗ് ഫോണിൽ ട്രിപ്പിൾ-ക്യാമറ സിസ്റ്റവും പെരിസ്‌കോപ്പ് മൊഡ്യൂളും ഉൾപ്പെടുന്നത്.

നത്തിങ് ഫോൺ 3എ പ്രോയിൽ നിന്ന് വ്യത്യസ്തമായ ക്യാമറ ഡി​സൈനാണ് നത്തിങ് ഫോൺ 3എ മോഡലിൽ നൽകിയിരിക്കുന്നത്. വൃത്താകൃതിയിലുള്ള ഒരു ദ്വീപിൽ സ്ഥാപിച്ചിരിക്കുന്ന പിൻ പാനലിൽ ഒരു ക്യാപ്സ്യൂൾ ആകൃതിയിലുള്ള ട്രിപ്പിൾ-ക്യാമറ സിസ്റ്റം ആണ് ഇതിൽ ഉള്ളത്. മറ്റ് ഡിസൈനുകൾ മുൻഗാമിയായ നത്തിങ് ഫോൺ 2a യുടേതിന് സമാനമാണ്.

ആദ്യമായി ട്രിപ്പിൾ റിയർ ക്യാമറ സഹിതം നത്തിങ് ഫോൺ 3a സീരീസ്

ഐഫോണിൽ കാണുന്ന ആക്ഷൻ ബട്ടണിന്റേതിന് സമാനമായ ഒരു മൾട്ടി ഫങ്ഷണൽ ബട്ടൻ നത്തിങ് ഫോൺ 3എയിൽ ഉണ്ട് എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഈ ബട്ടൺന്റെ പ്രവർത്തനം എന്താണ് എന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. സ്നാപ്ഡ്രാഗൺ ചിപ്സെറ്റ് കരുത്തിലാണ് നത്തിങ് ​ഫോൺ 3എ എത്തുന്നത് എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് സ്നാപ്ഡ്രാഗൺ 7s ജെൻ 3 ചിപ്‌സെറ്റ് ആണെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ട വിവരങ്ങൾ കുറവാണ് എങ്കിലും നത്തിങ് ഫോൺ 3എ സീരീസിന്റെ ഫീച്ചറുകൾ സംബന്ധിച്ച് ലീക്ക് റിപ്പോർട്ടുകൾ നിരവധി വന്നിട്ടുണ്ട്. ഇത് പ്രകാരം, പാണ്ട ഗ്ലാസ് പ്രൊട്ടക്ഷനും 3,000 നിറ്റ്സ് പീക്ക് ​ബ്രൈറ്റ്നസും സഹിതം എത്തുന്ന 6.77 ഇഞ്ച് 120Hz AMOLED ഡിസ്‌പ്ലേ രണ്ട് മോഡലുകളിലും ഉണ്ടാകും.

5,000mAh ബാറ്ററിയായിരിക്കും ഇരുമോഡലുകളിലും ഉണ്ടാകുക. ഇരു മോഡലുകളുടെയും ഫ്രണ്ട് പാനൽ സമാന ഡി​സൈൻ ആയിരിക്കും. എന്നാൽ റിയർ പാനൽ വ്യത്യസ്ത ഡി​സൈനിലാണ് എത്തുക. നത്തിങ് ഫോൺ 3എ, നത്തിങ് ഫോൺ 3എ പ്രോ എന്നിവ തമ്മിൽ പ്രധാനമായും വ്യത്യാസപ്പെടുക സ്റ്റോറേജ് ഓപ്ഷനുകൾ, ക്യാമറ ശേഷി, വില എന്നിവയുടെ കാര്യത്തിലാണ്.

ആദ്യമായി ട്രിപ്പിൾ റിയർ ക്യാമറ സഹിതം നത്തിങ് ഫോൺ 3a സീരീസ്

നത്തിങ് ​ഫോൺ 3a 8GB+ 128GB, 12GB+ 256GB എന്നിങ്ങനെ രണ്ട് റാം+ സ്റ്റോറേജ് വേരിയന്റുകളിലാണ് എത്തുക എന്നാണ് വിവരം. 50 മെഗാപിക്സൽ മെയിൻ സെൻസർ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസ്, 50 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടുന്നതാകും ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ്. 2x ഒപ്റ്റിക്കൽ സൂമും 30x ഡിജിറ്റൽ സൂമും ഇത് പിന്തുണയ്ക്കും. ഫ്രണ്ടിൽ 32MP ക്യാമറയും ഉണ്ടായിരിക്കും.

നത്തിങ് ഫോൺ 3a പ്രോ 12GB റാമും 256GB സ്റ്റോറേജുമുള്ള സിംഗിൾ കോൺഫിഗറേഷനിൽ ആണ് എത്തുക. ഇതിലെ ക്യാമറകൾ 3a യിലെ ട്രിപ്പിൾ-ക്യാമറ സിസ്റ്റത്തിന് സമാനമായിരിക്കുമെങ്കലും 3x ഒപ്റ്റിക്കൽ സൂമും 60x ഡിജിറ്റൽ സൂമും ഉൾപ്പെടെ മെച്ചപ്പെട്ട സൂം കഴിവുകൾ പ്രോ മോഡൽ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ​ഹൈ റെസല്യൂഷനുള്ള 50MP ഫ്രണ്ട് ക്യാമറയും ഇതിനുണ്ടാകും.

നത്തിങ് ഫോൺ 3എ ബ്ലാക്ക്, ​വൈറ്റ് നിറങ്ങളിൽ ലഭ്യമാകും. ഇതിന്റെ അടിസ്ഥാന മോഡലിന് 349 ​​യൂറോയും (ഏകദേശം 31,600 രൂപ) ഉയർന്ന വേരിയന്റിന് 399 യൂറോയും (ഏകദേശം 36,100 രൂപ) വിലവരും എന്നാണ് ലീക്ക് റിപ്പോർട്ട്. നത്തിങ് ഫോൺ 3a പ്രോ ബ്ലാക്ക്, ഗ്രേ നിറങ്ങളിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു, 479 യൂറോ (ഏകദേശം 43,400 രൂപ) ആയിരിക്കും പ്രോ മോഡലിന്റെ വിലയെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Best Mobiles in India

English summary
The Nothing Phone 3A series will be launched in India tomorrow. The series is said to consist of two models, the Nothing Phone 3A and the Nothing Phone 3A Pro. The phones in this series will come with triple rear cameras. This is the first time that a Nothing phone will feature a triple-camera system and a periscope module.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X