ഇതാണ് വാങ്ങാൻ കുറച്ചുകൂടി ഈസി! കഴിഞ്ഞ ആഴ്ച ലോഞ്ച് ചെയ്ത നത്തിങ് ഫോൺ 4a വിൽപ്പനയ്ക്ക്
നത്തിങ് കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത നത്തിങ് 4a സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ന് (മാർച്ച് 13) മുതൽ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാണ്. നത്തിങ് ഫോൺ 4എ (Nothing Phone 4a), നത്തിങ് ഫോൺ 4എ പ്രോ (Nothing Phone 4a Pro) എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഈ സീരീസിൽ എത്തിയിരിക്കുന്നത്. ഇതിൽ വാങ്ങാൻ കുറച്ചുകൂടി ഈസിയായ മോഡൽ നത്തിങ് ഫോൺ 4a ആണ്. ഫ്ലിപ്കാർട്ട്, ഫ്ലിപ്കാർട്ട് മിനിറ്റ്സ്, വിജയ് സെയിൽസ്, ക്രോമ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയും എല്ലാ പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലൂടെയും ഈ ഫോൺ വാങ്ങാനാകും.
നത്തിങ് ഫോൺ 4a 5ജിയുടെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 31,999 രൂപയും 8GB + 256GB വേരിയന്റിന് 34,999 രൂപയും 12GB + 256GB ടോപ് വേരിയന്റിന് 37,999 രൂപയുമാണ് വില. എന്നാൽ വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ചുള്ള ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ ഇത് 24999 രൂപ പ്രാരംഭ വിലയിൽ വാങ്ങാനാകുമെന്നാണ് ഫ്ലിപ്പ്കാർട്ട് അവകാശപ്പെടുന്നത്.

ലോഞ്ച് ഓഫറിന്റെ ഭാഗമായി 3,000 രൂപ ബാങ്ക് ഡിസ്കൗണ്ടും 4,000 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ടും ലഭ്യമാണ്. ഇത് രണ്ടും പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ മാത്രമേ കുറഞ്ഞത് 24999 രൂപ വിലയിൽ നത്തിങ് ഫോൺ 4a വാങ്ങാനാകൂ. ബാങ്ക് ഡിസ്കൗണ്ട് മാത്രമാണ് പ്രയോജനപ്പെടുത്താൻ കഴിയുകയെങ്കിൽ 28999 രൂപ വിലയിലാണ് ഇത് കിട്ടുക.
ലോഞ്ച് ഓഫറിന്റെ ഭാഗമായി 9 മാസം വരെ നോ-കോസ്റ്റ് ഇഎംഐ, 4000 രൂപ ക്രെഡിറ്റ് കാർഡ് ഇഎംഐ ഡിസ്കൗണ്ട് എന്നിവയും നത്തിങ് ഫോൺ 4a മോഡലിന് ലഭ്യമാക്കിയിട്ടുണ്ട്. പിങ്ക്, വൈറ്റ്, ബ്ലാക്ക്, ബ്ലൂ എന്നീ നാല് കളർ ഓപ്ഷനുകളിലാണ് ഇത് വാങ്ങാനാകുക.

പ്രധാന ഫീച്ചറുകൾ
നത്തിങ് ഫോൺ 3a യുടെ പിൻഗാമിയായി എത്തിയിരിക്കുന്ന നത്തിങ് ഫോൺ 4a മോഡലിന് കരുത്ത് പകരുന്നത് ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 4nm പ്രോസസർ ആണ്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഈ ഫോണിലുണ്ട്. അതിൽ മെയിൻ ക്യാമറ 50MP (1/1.56″ സാംസങ് GN9 സെൻസർ, OIS, f/1.88 അപ്പേർച്ചർ) ആണ്.
8MP 120° അൾട്രാ-വൈഡ് ക്യാമറ (IMX355 സെൻസർ, f/2.2 അപ്പേർച്ചർ), 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ (1/2.75″ സാംസങ് JN5 3.5x , OIS, 7x ലോസ്‌ലെസ് സൂം, 70x അൾട്രാ സൂം), 30 fps വരെ 4K, ആക്ഷൻ മോഡ് എന്നിവയും റിയർ ക്യാമറ സജ്ജീകരണത്തിലുണ്ട്. ഫ്രണ്ടിൽ 32MP 1/3.44″ സെൽഫി ക്യാമറയും (സാംസങ് KD1 സെൻസർ, f/2.2 അപ്പേർച്ചർ, 30 fps വരെ 4K) ഉണ്ട്.
120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 6.78-ഇഞ്ച് (1224 x 2720 പിക്സലുകൾ) 1.5K ഫ്ലെക്സിബിൾ AMOLED സ്ക്രീൻ, 480Hz ടച്ച് സാമ്പിൾ റേറ്റ്, 2160Hz PWM ഡിമ്മിംഗ്, HDR10+, 10-ബിറ്റ് കളർ, 1600 nits ഔട്ട്ഡോർ / 4500 nits പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 4nm പ്രോസസർ ആണ് ഈ മോഡലിന്റെ കരുത്ത്. ഒപ്പം അഡ്രിനോ 722 GPU, 8GB / 12GB LPDD4X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ്, ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സ്‌കാനർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP64 സ്പ്ലാഷ് റെസിസ്റ്റന്റ്, ഡ്യുവൽ സിം (നാനോ + നാനോ) എന്നിവയും ഇതിലുണ്ട്.
50W വയർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 5400mAh ബാറ്ററി, 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള നത്തിങ്ഒഎസ് OS 4.1 -ൽ ആണ് പ്രവർത്തനം. 3 ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ പാച്ചുകളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. 163.95x 77.57×8.55mm വലിപ്പവും 204.5 ഗ്രാം ഭാരവുമാണ് നത്തിങ് ഫോൺ 4aയ്ക്ക് ഉള്ളത്.


Click it and Unblock the Notifications











