Home
Mobile

വില പറഞ്ഞ് തുടങ്ങാം! നത്തിങ് ഫോൺ 4a വരുന്നു; ആദ്യ ലീക്ക് റിപ്പോർട്ടുകൾ എത്തി

നത്തിങ് അ‌ടുത്തിടെയാണ് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിക്ക് പുതിയ രണ്ട് സ്മാർട്ട്ഫോണുകൾ സമ്മാനിച്ചത്. നത്തിങ്ങിന്റെ ഏറ്റവും വില കുറഞ്ഞ മോഡൽ എന്ന് വിശേഷിപ്പിക്കാവുന്ന നത്തിങ് ഫോൺ 3a ​ലൈറ്റ് 5ജിയും നത്തിങ് ഫോൺ 3a കമ്യൂണിറ്റി എഡിഷനുമാണ് അ‌വ. എന്നാൽ നത്തിങ് 3a സീരീസിന് പിൻഗാമിയായി പുതിയ നത്തിങ് ​ഫോൺ 4a സീരീസിന് തുടക്കമാകാൻ പോകുന്നു. നത്തിങ് ഫോൺ 4a (Nothing Phone 4a) എന്ന പുതിയ മോഡൽ ലോഞ്ച് ചെയ്യാനുള്ള തയാറെടുപ്പിലാണ് കമ്പനിയെന്ന് പുതിയ ലീക്ക് റിപ്പോർട്ടുകൾ വന്നിരിക്കുന്നു.

നത്തിങ് ഫോൺ 4a സീരീസിന് തുടക്കമിട്ടുകൊണ്ട് നത്തിങ് ഫോൺ 4a മാത്രമല്ല, ഒരു 4a പ്രോ മോഡലും അ‌ണിയറയിൽ തയാറാകുന്നുണ്ട് എന്നും ആദ്യഘട്ട ലീക്ക് റിപ്പോർട്ടുകൾ പറയുന്നുണ്ട്. MlgmXyysd എന്ന ടെലിഗ്രാം ഉപയോക്താവിനെ ഉദ്ധരിച്ചുകൊണ്ട് GSMArena നത്തിങ് ഫോൺ 4a ലോഞ്ചിന് ഒരുങ്ങുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വില പറഞ്ഞ് തുടങ്ങാം! നത്തിങ് ഫോൺ 4a വരുന്നു

ആദ്യഘട്ടത്തിൽ തന്നെ നത്തിങ് ഫോൺ 4a മോഡലിന്റെ വിലയാണ് പ്രധാനമായും ചർച്ചയാകുന്നത്. നത്തിങ് ഫോൺ 4a യുടെ പ്രാരംഭ വില 475 ഡോളർ (ഏകദേശം 43,000 രൂപ) ആയിരിക്കുമെന്നും 4a പ്രോയുടെ വില 540 ഡോളർ (ഏകദേശം 49,000 രൂപ) ആയിരിക്കുമെന്നും ലീക്ക് റിപ്പോർട്ട് അവകാശപ്പെടുന്നു.

മുൻ മോഡലായ നത്തിങ് ഫോൺ 3a യെ അ‌പേക്ഷിച്ച് പുതിയ മോഡലിന് വില കൂടും എന്നുവേണം ഈ ലീക്ക് റിപ്പോർട്ടിൽ നിന്ന് മനസിലാക്കാൻ. കാരണം, നത്തിങ് ഫോൺ 3a ലോഞ്ച് ചെയ്യുന്ന സമയത്ത് യുഎസിൽ അ‌തിന്റെ വില 379 ഡോളറും (ഏകദേശം 34,250 രൂപ), 3a പ്രോയുടെ വില 459 ഡോളറും (ഏകദേശം 41,480 രൂപ) ആയിരുന്നു.

എന്നാൽ ഇന്ത്യയിൽ നത്തിങ് ഫോൺ 3aയുടെ വില 22,999 രൂപയും 3a പ്രോയുടെ വില 27,999 രൂപയും ആയിരുന്നു. വിൽ മുൻ മോഡലിനെക്കാൾ അ‌ൽപ്പം കൂടിയാലും ഇന്ത്യയിൽ ഇവ 30000 രൂപയിൽ താഴെ പ്രാരംഭ വിലയിൽ അ‌വതരിപ്പിക്കപ്പെടും എന്ന് പ്രതീക്ഷിക്കാം. വില കൂടുന്നതിന് അ‌നുസരിച്ച് ഫീച്ചറുകളിലും സ്വാഭാവികമായും നവീകരണം ഉണ്ടാകും.

നത്തിങ് ഫോൺ 4a സീരീസ് സ്നാപ്ഡ്രാഗൺ 7-സീരീസ് ചിപ്സെറ്റ് കരുത്തിൽ എത്തിയേക്കാം എന്നാണ് ആദ്യഘട്ട ലീക്ക് റിപ്പോർട്ട് സൂചന നൽകുന്നത്. എന്നാലീ ചിപ്‌സെറ്റുകളുടെ കൃത്യമായ പേരുകൾ വെളിപ്പെടുത്തപ്പെട്ടിട്ടില്ല. ക്വാൽകോമിന്റെ ഏറ്റവും പുതിയ ചിപ്പ് ഉപയോഗിക്കാൻ നത്തിങ് തീരുമാനിച്ചാൽ സ്റ്റാൻഡേർഡ് മോഡലിന് സ്‌നാപ്ഡ്രാഗൺ 7s ജെൻ 4 ചിപ്സെറ്റും, പ്രോയ്ക്ക് സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്സെറ്റും ലഭിച്ചേക്കാമെന്ന് വിലയിരുത്തലുകളുണ്ട്.

നത്തിങ് ഫോൺ 4a സെമി-ട്രാൻസ്പറന്റ് റിയർ പാനലുള്ള ഒരു മിനിമലിസ്റ്റ് ഡിസൈൻ വാഗ്ദാനം ചെയ്തേക്കാം. പുതിയ മോഡലിൽ 6.8 ഇഞ്ച് AMOLED 120Hz സ്‌ക്രീനും 3000nits പീക്ക് ബ്രൈറ്റ്‌നസും പ്രതീക്ഷിക്കുന്നു. മുൻ മോഡലിനെ അ‌പേക്ഷിച്ച് പുതിയ മോഡലിൽ മെയിൻ ക്യാമറ അ‌പ്ഗ്രേഡ് ചെയ്യാൻ നത്തിങ് ആലോചിക്കുന്നതായി ലീക്ക് റിപ്പോർട്ട് സൂചിപ്പിക്കുന്നു. മറ്റ് ക്യാമറകൾ നിലവിലുള്ളത് തന്നെ ആയിരിക്കാം.

8MP അൾട്രാവൈഡ് ക്യാമറയും 50MP ടെലിഫോട്ടോ ക്യാമറയും, പുതിയ 64MP മെയിൻ സെൻസറും നത്തിങ് ഫോൺ 4a മോഡലിൽ ഉണ്ടാകുമെന്നാണ് സൂചന. അ‌തേസമയം കമ്പനി ഔദ്യോഗികമായി ഒരു ഫീച്ചറുകളും വെളിപ്പെടുത്തിയിട്ടില്ല. മുൻ മോഡലിന്റെ ലോഞ്ച് ​ടൈം വിലയിരുത്തുമ്പോൾ, 2026 മാർച്ചോടെ നത്തിങ് ഫോൺ 4a ലോഞ്ച് ചെയ്യാനാണ് സാധ്യത.

Best Mobiles in India

English summary
The Nothing Phone 4a may be launching soon. GSMArena, citing Telegram user MlgmXyysd, has reported that the Nothing Phone 4a is set to launch. The leak claims that the Nothing Phone 4a will start at $475 (roughly Rs. 43,000) and the 4a Pro will cost $540 (roughly Rs. 49,000).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X