Home
Mobile

ബാങ്ക് ഡിസ്കൗണ്ട് ഉണ്ട്! വലിയ ഡിസ്പ്ലേയുള്ള നത്തിങ് ഫോൺ 4a പ്രോ ഇന്ത്യയിൽ വിൽപ്പന തുടങ്ങി

നത്തിങ് കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത നത്തിങ് ഫോൺ 4a പ്രോ (Nothing Phone 4a Pro) കഴിഞ്ഞ ദിവസം മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു. ബാങ്ക് ഡിസ്കൗണ്ട് അ‌ടക്കമുള്ള ലോഞ്ച് ഓഫറുകൾ സഹിതം ആണ് ഇത് വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത് എന്നതിനാൽ ഇപ്പോൾ കുറഞ്ഞ വിലയിൽ വാങ്ങാനാകും. നത്തിങ് ഫോൺ 4a സീരീസിൽ പ്രോ മോഡലിനെ കൂടാതെ നത്തിങ് ഫോൺ 4a എന്ന സ്റ്റാന്റേർഡ് മോഡലും അ‌വതരിപ്പിക്കപ്പെട്ടിട്ടുണ്ട്, ഇതിന്റെയും വിൽപ്പന ആരംഭിച്ചു. ഈ രണ്ട് മോഡലുകളിൽ ഡിസ്പ്ലേ വലിപ്പം കൂടുതൽ പ്രോ മോഡലിനാണ്, കൂടാതെ റിയർ പാനലിലും വ്യത്യാസമുണ്ട്.

ഫ്ലിപ്കാർട്ട്, റിലയൻസ് ഡിജിറ്റൽ, വിജയ് സെയിൽസ്, ക്രോമ, ഇന്ത്യയിലുടനീളമുള്ള പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി നത്തിങ് ഫോൺ 4a പ്രോ ഇപ്പോൾ വാങ്ങാൻ ലഭ്യമാണ്. ഇതിന്റെ 8GB+ 128GB വേരിയന്റിന് 39,999 രൂപയും, 8GB + 256GB വേരിയന്റിന് 42,999 രൂപയും, 12GB + 256GB വേരിയന്റിന് 45,999 രൂപയുമാണ് വില.

വലിയ ഡിസ്പ്ലേയുള്ള നത്തിങ് ഫോൺ 4a പ്രോ ഇന്ത്യയിൽ വിൽപ്പന തുടങ്ങി
Also Read

വിൽപ്പന ആരംഭിക്കുന്നതിന്റെ ഭാഗമായി നത്തിങ് ഫോൺ 4a പ്രോയ്ക്ക് ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. 4,000 രൂപ വരെ ബാങ്ക് ഡിസ്കൗണ്ട്, 1,000 രൂപ വരെ എക്സ്ചേഞ്ച് ഡിസ്കൗണ്ട് എന്നിവയാണ് ലഭ്യമാകുക. 4000 രൂപ ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 35999 രൂപ പ്രാരംഭ വിലയിൽ ഈ പ്രോ മോഡൽ സ്വന്തമാക്കാനാകും.

പരിമിത കാലയളവിലേക്ക് മാത്രമേ ലോഞ്ച് ഓഫറുകൾ ലഭ്യമാകൂ എന്നതിനാൽ താൽപര്യമുള്ളവർ തുടക്കത്തിൽ തന്നെ ഈ ഫോൺ സ്വന്തമാക്കാൻ ശ്രദ്ധിക്കുക. ബ്ലാക്ക്, ​സിൽവർ, പിങ്ക് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക. 5,300mm² വേപ്പർ ചേമ്പർ സിസ്റ്റവും 120Hz-ൽ BGMI-യും 90Hz-ൽ PUBG-യും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

വലിയ ഡിസ്പ്ലേയുള്ള നത്തിങ് ഫോൺ 4a പ്രോ ഇന്ത്യയിൽ വിൽപ്പന തുടങ്ങി
Also Read

നത്തിങ് ഫോൺ 4a പ്രോ മോഡലിന്റെ റിയർ പാനൽ സ്റ്റാന്റേർഡ് മോഡലിന്റേതിൽ നിന്ന് വ്യത്യസ്തമാണ്. 4a മോഡലിലെ ഗ്ലിഫ് ലൈറ്റിന് പകരം, നത്തിങ് ഫോൺ 3-യിൽ ആദ്യം അവതരിപ്പിച്ച ഗ്ലിഫ് മാട്രിക്സാണ് 4a പ്രോ മോഡലിൽ നൽകിയിരിക്കുന്നത്. ഇതിൽ കൂടുതൽ ഷാർപ്പായതും കൂടുതൽ ഡീറ്റെയിൽഡായും നോട്ടിഫിക്കേഷനുകൾ കാണാനാകും.

പ്രധാന ഫീച്ചറുകൾ

ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 6.83-ഇഞ്ച് (260 x 2800 പിക്സലുകൾ) 1.5K ഫ്ലെക്സിബിൾ AMOLED ഡിസ്പ്ലേ, 144Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 480Hz ടച്ച് സാമ്പിൾ റേറ്റ്, 2160Hz PWM ഡിമ്മിംഗ്, HDR10+, 10-ബിറ്റ് കളർ, 1600 nits ഔട്ട്ഡോർ / 5000 nits പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.

കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ സഹിതമാണ് 4a പ്രോയിലെ ഡിസ്പ്ലേ എത്തുന്നത്. അഡ്രിനോ 722 GPU, 8GB / 12GB LPDD5X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള നത്തിങ്​ഒഎസ് OS 4.1 -ൽ ആണ് പ്രവർത്തനം. 3 ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ പാച്ചുകളും കമ്പനി ലഭ്യമാക്കും.

Also Read
വലിയ ഡിസ്പ്ലേയുള്ള നത്തിങ് ഫോൺ 4a പ്രോ ഇന്ത്യയിൽ വിൽപ്പന തുടങ്ങി

1/1.56″ സോണി LYT700c സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പർച്ചർ, OIS), IMX355 സെൻസറുള്ള 8MP 120° അൾട്രാ-വൈഡ് ക്യാമറ ( f/2.2 അപ്പേർച്ചർ), 50MP 1/2.75″ സാംസങ് JN5 3.5x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (OIS, 7x ഇൻ-സെൻസർ സൂം, 140x വരെ ഹൈബ്രിഡ് സൂം), 30fps വരെ 4K, ആക്ഷൻ മോഡ് എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്.

സെൽഫി എന്നിവയ്ക്കും മറ്റുമായി 1/3.44″ സാംസങ് KD1 സെൻസറുള്ള 32MP ഫ്രണ്ട് ക്യാമറ ( f/2.2 അപ്പേർച്ചർ, 30 fps വരെ 4K) ആണ് നത്തിങ് ഫോൺ 4a പ്രോയിലുള്ളത്. 50W വയർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 5400mAh ബാറ്ററി, IP65 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
The Nothing Phone 4a Pro has gone on sale in India. It is priced at Rs 39,999 for the 8GB + 128GB variant, Rs 42,999 for the 8GB + 256GB variant, and Rs 45,999 for the 12GB + 256GB variant. With a discount of Rs 4,000, it can be purchased at a starting price of Rs 35,999. It can be purchased via Flipkart, Reliance Digital, Vijay Sales, Croma, and leading retail stores.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X