6.83 ഇഞ്ച് AMOLED ഡിസ്പ്ലേ, സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 കരുത്ത്; നത്തിങ് ഫോൺ 4a പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തു
നത്തിങ് ഫോൺ ആരാധകർക്ക് ആവേശം പകർന്നുകൊണ്ട് നത്തിങ് ഫോൺ 4a പ്രോ (Nothing Phone 4a Pro) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. നത്തിങ് ഫോൺ 4a സീരീസിന്റെ ഭാഗമായി നത്തിങ് ഫോൺ 4a മോഡലിന് ഒപ്പമാണ് ഈ പ്രോ മോഡലും അവതരിപ്പിച്ചിരിക്കുന്നത്. നത്തിങ് ഫോൺ 3എ പ്രോയുടെ പിൻഗാമിയായി എത്തിയിരിക്കുന്ന 4എ പ്രോയ്ക്ക് കരുത്ത് പകരുന്നത് സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്സെറ്റ് ആണ്. 4എ സ്റ്റാന്റേർഡ് മോഡലിനെക്കാൾ വലിയ ഡിസ്പ്ലേ പ്രോ മോഡലിനുണ്ട്. 5,300mm² വേപ്പർ ചേമ്പർ സിസ്റ്റവും 120Hz-ൽ BGMI-യും 90Hz-ൽ PUBG-യും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.
നത്തിങ് ഫോൺ 4a, 4a പ്രോ മോഡലുകളുടെ റിയർ പാനലുകൾ തമ്മിൽ കാഴ്ചയിൽ വ്യത്യസ്തമാണ്. 4a മോഡലിലെ ഗ്ലിഫ് ലൈറ്റിന് പകരം, നത്തിങ് ഫോൺ 3-യിൽ ആദ്യം അവതരിപ്പിച്ച ഗ്ലിഫ് മാട്രിക്സാണ് 4a പ്രോ മോഡലിൽ നൽകിയിരിക്കുന്നത്. ഇത് കൂടുതൽ ഷാർപ്പായതും കൂടുതൽ ഡീറ്റെയിൽഡായും നോട്ടിഫിക്കേഷനുകൾ നൽകുമെന്ന് കമ്പനി പറയുന്നു.

140x വരെ സൂം ഉള്ള 50MP 3.5x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ ഈ പ്രോ മോഡലിന്റെ റിയർ ക്യാമറ സജ്ജീകരണത്തിലുണ്ട്. ഒരു നത്തിങ് ഫോണിൽ ഇതുവരെ ലഭ്യമായതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ സൂമും അതിന്റെ ക്ലാസിലെ മുൻനിര ശേഷിയുമാണിതെന്ന് കമ്പനി പറഞ്ഞു. ഫുൾ-മെറ്റൽ അലുമിനിയം ഫ്രെയിം, 7.95 mm സ്ലീക്ക് ഡിസൈൻ, ക്യാമറയും ഗ്ലിഫ് മാട്രിക്സും ഉൾക്കൊള്ളുന്ന വ്യത്യസ്തമായ ഒരു ക്യാമറ ബാർ എന്നിവയുമായാണ് ഈ ഫോൺ എത്തിയിരിക്കുന്നത്.
പ്രധാന ഫീച്ചറുകൾ
6.83-ഇഞ്ച് (260 x 2800 പിക്സലുകൾ) 1.5K ഫ്ലെക്സിബിൾ AMOLED ഡിസ്പ്ലേ ആണ് നത്തിങ് ഫോൺ 4a പ്രോയിലുള്ളത്. ഇത് 30-144Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 480Hz ടച്ച് സാമ്പിൾ റേറ്റ്, 2160Hz PWM ഡിമ്മിംഗ്, HDR10+, 10-ബിറ്റ് കളർ, 1600 nits ഔട്ട്ഡോർ / 5000 nits പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ സഹിതം എത്തുന്നു.

അഡ്രിനോ 722 GPU സഹിതം എത്തിയിരിക്കുന്ന ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 8GB / 12GB LPDD5X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സ്‌കാനർ നൽകിയിരിക്കുന്നു.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഈ 4എ പ്രോയിലുള്ളത്. അതിൽ 1/1.56″ സോണി LYT700c സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പർച്ചർ, OIS), IMX355 സെൻസറുള്ള 8MP 120° അൾട്രാ-വൈഡ് ക്യാമറ ( f/2.2 അപ്പേർച്ചർ), 50MP 1/2.75″ സാംസങ് JN5 3.5x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (OIS, 7x ഇൻ-സെൻസർ സൂം, 140x വരെ ഹൈബ്രിഡ് സൂം), 30fps വരെ 4K, ആക്ഷൻ മോഡ് എന്നിവയുണ്ട്.
വീഡിയോ കോളുകൾ, സെൽഫി എന്നിവയ്ക്കും മറ്റുമായി 1/3.44″ സാംസങ് KD1 സെൻസറുള്ള 32MP ഫ്രണ്ട് ക്യാമറ ( f/2.2 അപ്പേർച്ചർ, 30 fps വരെ 4K) ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള നത്തിങ്ഒഎസ് OS 4.1 -ൽ ആണ് പ്രവർത്തനം. 3 ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ പാച്ചുകളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP65 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1, n3, n5, n8, n28 ,n38, n40, n41, n77, n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11ax (2.4GHz/5GHz) MIMO, ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-C, NFC, 50W വയർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 5400mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
വിലയും ലഭ്യതയും
നത്തിങ് ഫോൺ 4a പ്രോയുടെ 8GB+ 128GB വേരിയന്റിന് 39,999 രൂപയും, 8GB + 256GB വേരിയന്റിന് 42,999 രൂപയും, 12GB + 256GB വേരിയന്റിന് 45,999 രൂപയുമാണ് വില. 163.6x 76.6×7.9mm വലിപ്പവും 210 ഗ്രാം ഭാരവും നത്തിങ് ഫോൺ 4എ പ്രോയ്ക്ക് ഉണ്ട്. ബ്ലാക്ക്, വൈറ്റ്, പിങ്ക് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക.
ലോഞ്ച് ഓഫറുകൾ
4,000 രൂപ വരെ ബാങ്ക് ഡിസ്കൗണ്ട്, 1,000 രൂപ വരെ എക്സ്ചേഞ്ച് ഡിസ്കൗണ്ട്, 12 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ, 5000 രൂപ ക്രെഡിറ്റ് കാർഡ് ഇഎംഐ ഡിസ്കൗണ്ട് എന്നിവയാണ് ലോഞ്ച് ഓഫറുകൾ. മാർച്ച് 13 മുതൽ ഫ്ലിപ്കാർട്ട്, റിലയൻസ് ഡിജിറ്റൽ, വിജയ് സെയിൽസ്, ക്രോമ, ഇന്ത്യയിലുടനീളമുള്ള പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോണിന്റെ വിൽപ്പനയാരംഭിക്കും.
വിൽപ്പന ആരംഭിക്കുന്നതിന് മുന്നോടിയായി, മാർച്ച് 7 ന് വൈകുന്നേരം 6 മണിക്ക് ബെംഗളൂരുവിലെ നത്തിങ് സ്റ്റോറിൽ എക്‌സ്‌ക്ലൂസീവ് ഫസ്റ്റ് ഡ്രോപ്പ് ഉണ്ട്. ഇതിൽ പങ്കെടുക്കുന്നവർക്ക് വിൽപ്പനയാരംഭിക്കും മുമ്പ് നത്തിങ് ഫോൺ 4a പ്രോ വാങ്ങാനുള്ള അവസരമുണ്ട്. ആദ്യത്തെ 100 ഉപഭോക്താക്കൾക്ക് എക്‌സ്‌ക്ലൂസീവ് എൻഗ്രേവ്ഡ് എഡിഷനും ഒരു സൗജന്യ ഇയർ a -യും ലഭിക്കും, കൂടാതെ 999 രൂപ രൂപയ്ക്ക് CMF ബഡ്‌സ് 2 പ്ലസ് വാങ്ങാനാകും.


Click it and Unblock the Notifications








