വരുന്നുണ്ട് ടീമേ വരുന്നുണ്ട്! നത്തിങ് ഫോൺ 2എ പ്ലസ് സ്മാർട്ട്ഫോൺ ജൂലൈ 31ന് ഇന്ത്യയിൽ എത്തും
ഫോൺ 2എ പ്ലസ് (Phone (2a) Plus) എന്ന് പേരിട്ട ഒരു പുതിയ സ്മാർട്ട്‌ഫോൺ ജൂലൈ 31ന് ഇന്ത്യയിൽ അവതരിപ്പിക്കാൻ നത്തിങ് തയ്യാറെടുക്കുന്നു. ലോഞ്ച് ചെയ്തതിന് ശേഷം, ഇതിനകം ലൈവ് ആയിരിക്കുന്ന ഒരു സമർപ്പിത മൈക്രോസൈറ്റ് ഫ്ലിപ്പ്കാർട്ട് വഴി സ്മാർട്ട്‌ഫോൺ വാങ്ങാൻ ലഭ്യമാകും. വരാനിരിക്കുന്ന നത്തിങ് ഫോൺ 2എ പ്ലസ്സിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് നോക്കാം. നത്തിങ് ഫോൺ (2എ) പ്ലസ് ഇന്ത്യൻ ലോഞ്ച് ആണ് സ്ഥിരീകരിച്ചത്. വരാനിരിക്കുന്ന സ്മാർട്ട്‌ഫോണിൻ്റെ വരവ് സ്ഥിരീകരിക്കാൻ ബ്രാൻഡ് അതിൻ്റെ ഔദ്യോഗിക X (മുമ്പ് ട്വിറ്റർ) ഹാൻഡിൽ ആണ് ചൂസ് ചെയ്തത്.
"ഒരു എക്സ്ട്രാ ഓർഡിനറി പുതിയ സ്‌മാർട്ട്‌ഫോൺ വരുന്നു," (പ്ലസ്. മോർ. എക്സ്ട്രാ) എന്നാണ് കമ്പനി ഔദ്യോഗിക X ഹാൻഡിലിൽ കുറിച്ചത്. നത്തിങ് ഫോൺ (2എ) പ്ലസ്സിൽ എന്താണ് പ്രതീക്ഷിക്കേണ്ടത്? വരാനിരിക്കുന്ന നത്തിങ് ഫോൺ (2എ) പ്ലസ് അടുത്തിടെ ബിഐഎസ് സർട്ടിഫിക്കേഷൻ ലിസ്റ്റിംഗിൽ കണ്ടെത്തി.

ഈ നത്തിങ് ഫോൺ മോഡൽ നമ്പർ A142P ആയി ആണ് സർട്ടിഫിക്കേഷൻ ലിസ്റ്റിംഗിൽ വെളിപ്പെടുത്തിയത്. നിലവിൽ ഈ ഫോണിനെ കുറിച്ചുള്ള സവിശേഷതകൾ കമ്പനി പുറത്ത് വിട്ടിട്ടില്ലെങ്കിലും നത്തിങ് ഫോൺ (2a) ഫോണിനെ അപേക്ഷിച്ച് കമ്പനി ഫോൺ (2a) പ്ലസ്സിന് മികച്ച പ്രോസസ്സർ അവതരിപ്പിക്കാൻ ശ്രമിക്കും എന്നാണ് കിംവദന്തികൾ സൂചിപ്പിക്കുന്നത്.
നത്തിങ് ഫോൺ (2a) ഈ വർഷം മാർച്ചിൽ ആണ് പുനർരൂപകല്പന ചെയ്ത് ലോഞ്ച് ചെയ്തത്. മീഡിയടെക് ഡൈമെൻസിറ്റി 7200 പ്രോ SoC, 120Hz റീഫ്രഷ് റേറ്റ്, 6.7 ഇഞ്ച് AMOLED ഡിസ്‌പ്ലേ, Nothing OS 2.5.5 ഉള്ള Android 14 എന്നിവയ്‌ക്കൊപ്പംആണ് ഈ ഫോൺ വീണ്ടും പുറത്തിറക്കിയത്.
ഇമേജിംഗിനായി, 50എംപി മെയിൻ സെൻസറും 50എംപി അൾട്രാ വൈഡ് ക്യാമറയും ഉൾപ്പെടെ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ഫോണിൽ നൽകിയിരിക്കുന്നത്. ഫ്രണ്ടിൽ, ഇതിന് 32 എംപി സെൽഫി ക്യാമറ ലഭിക്കുന്നു. കൂടാതെ, 45W വയർഡ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 5000 mAh ബാറ്ററിയാണ് ഫോൺ പായ്ക്ക് ചെയ്യുന്നത്.
ഹാൻഡ്‌സെറ്റിന് അണ്ടർ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസറും പൊടി-ജല പ്രതിരോധത്തിനുള്ള IP54 റേറ്റിംഗും ഉണ്ട്. മെയ് മാസത്തിൽ, 27,999 രൂപയ്ക്ക് ആണ് നത്തിങ് ഫോൺ (2എ) സ്പെഷ്യൽ എഡിഷൻ പുറത്തിറക്കിയത്. ഇതോടെ, നത്തിംഗ് ഫോൺ (2a) ഇപ്പോൾ നാല് നിറങ്ങളിൽ ലഭ്യമാണ്. വെള്ള, കറുപ്പ്, ഇന്ത്യ-എക്‌സ്‌ക്ലൂസീവ് ബ്ലൂ, പുതിയ സ്‌പെഷ്യൽ എഡിഷൻ എന്നിവയാണ് ലഭ്യമായ കളർ ഓപ്‌ഷനുകൾ.
വരാനിരിക്കുന്ന നത്തിങ് ഫോൺ (2a) പ്ലസ്, ഫോൺ (2a)യിനെ അപേക്ഷിച്ച്ചെറിയ രീതിയിലോ വലിയ രീതിയിലോ ആയ അപ്‌ഗ്രേഡുകൾ ലഭിക്കുമോ എന്ന് കണ്ടറിയണം.ഫോൺ (2a) പ്ലസ്സിനെ കുറിച്ച് കൂടുതലറിയാൻ അൽപ്പം കൂടെ കാത്തിരിക്കേണ്ടതുണ്ട്. കമ്പനി പുറത്ത് വിടുന്ന വിവരങ്ങൾ ഞൊടിയിടയിൽ ഗിസ്‌ബോട്ടിൽ നൽകുന്നതായിരിക്കും.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








