6.3 ഇഞ്ച് ഡിസ്‌പ്ലേ, 4 ക്യാമറ, ജിപിയു ടർബോ.. വാവെയ് നോവ 3 എത്തി!

By GizBot Bureau
|

വാവെയ് തങ്ങളുടെ നോവ സീരീസിലെ ഏറ്റവും പുതിയ ഫോണായ നോവ 3 ചൈനയിൽ അവതരിപ്പിച്ചു. HiSilicon Kirin 970 പ്രോസസറിലാണ് ഫോൺ എത്തുന്നത്. ഒപ്പം ജിപിയു ടർബോ സവിശേഷതയുമുണ്ട്. ആൻഡ്രോയിഡ് 8 ഓറിയോ അധിഷ്ഠിത EMUI 8.2 ആണ് ഒഎസ്. ഒപ്പം AI ക്യാമറകൾ അടക്കം നിരവധി സവിശേഷതകൾ വേറെയുമുണ്ട്.

 

മുൻകൂർ ഓർഡർ ചെയ്യാൻ

മുൻകൂർ ഓർഡർ ചെയ്യാൻ

ചൈനയിൽ വിമാൾ വഴി മാത്രമാണ് ഹുവായ് നോവ 3 മുൻകൂർ ഓർഡർ ചെയ്യാൻ പറ്റുക. പർപ്പിൾ, ബ്ലാക്ക്, ബ്ലൂ, ബ്ലാക്ക് വർക്ക് ഓപ്ഷനുകളിലാണ് നോവ 3 വരുന്നത്. ജൂലായ് 18ന് ആണ് വിലയും മറ്റും പ്രഖ്യാപിക്കുക. ജൂലായ് 20 മുതൽ വിൽപ്പന തുടങ്ങും.

ഡ്യുവൽ സിം

ഡ്യുവൽ സിം

ഡ്യുവൽ സിം, ഇഎംയുഐ 8.2 ഉള്ള ആൻഡ്രോയ്ഡ് 8.1 ഓറിയോ, 19.5: 9 അനുപാതത്തിൽ 6.3 ഇഞ്ച് 1080x2340 പിക്സൽ ഫുൾ എച്ച്ഡി + ഡിസ്പ്ലെ, ഒക്ട-കോർ ഹുവായ് ഹൈസിലിക്കോൺ കിരിൻ 970 SoC, മാലി- G72 ജിപിയു, 6 ജിബി റാം എന്നിവയാണ് പ്രധാന സവിശേഷതകൾ.

ഡ്യുവൽ റിയർ ക്യാമറ
 

ഡ്യുവൽ റിയർ ക്യാമറ

ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പിൽ 16 മെഗാപിക്സൽ പ്രാഥമിക സെൻസർ, എഫ് / 1.8 അപ്പെർച്ചർ, ഡിഎച്ച്എഫ്എഫ്, 24 മെഗാപിക്സൽ സെക്കൻഡറി സെൻസർ, എഫ് / 1.8 അപ്പെർച്ചർ എന്നിവയുണ്ട്. പിൻ വശതത്തിന് സമാനമായ ഒരു ഡ്യുവൽ ക്യാമറ സെറ്റപ്പ് തന്നെയാണ് മുൻവശത്തും ഉള്ളത്. അതിൽ 24 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.0 അപ്പെർച്ചർ, 2 മെഗാപിക്സൽ സെക്കൻഡറി സെൻസർ എന്നിവയുമുണ്ട്.

സവിശേഷത

സവിശേഷത

വാവെയ് നോവ 3 എത്തുന്നത് 64 ജിബി, 128 ജിബി സ്റ്റോറേജ് ഓപ്ഷനുകളുമായാണ്. ഇത് മൈക്രോഎസ്ഡി കാർഡ് വഴി 256 ജിബി വരെ വിപുലീകരിക്കാം. വൈഫൈ, വൈഫൈ, ബ്ലൂടൂത്ത് വൈഫൈ, എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്- സി, കണക്ടിവിറ്റിക്ക് 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവയുണ്ട്. കൂടെ പിന്നിൽ വിരലടയാള സെൻസറും ഉൾപ്പെടുന്നു. ഒപ്പം മുഖം തിരിച്ചറിഞ്ഞുള്ള അൺലോക്ക് സവിശേഷതയും പിന്തുണയ്ക്കുന്നുണ്ട്. 3750mAh ബാറ്ററി ശക്തിയാണ് ഫോണിനുള്ളത്.

റിയൽമീ 1, റെഡ്മി നോട്ട് 5 എന്നിവയെക്കാളും മികച്ചതോ മോട്ടോ E5?റിയൽമീ 1, റെഡ്മി നോട്ട് 5 എന്നിവയെക്കാളും മികച്ചതോ മോട്ടോ E5?

Best Mobiles in India

Read more about:
English summary
Nova 3 Launched with 4 Cameras, 6.3 inch Display

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X