മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ കാലുറ

Posted By: Super

മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ കാലുറ

 

കാലുറകള്‍ക്ക് മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ എല്ലാ കാലുറകള്‍ക്കും പറ്റില്ല കേട്ടോ. ഓറഞ്ച് പവര്‍ വെല്ലീസ് എന്ന കാലുറയാണ് മൊബൈല്‍ ചാര്‍ജ്ജിംഗ് സൗകര്യത്തോടെ എത്തുന്നത്. നിങ്ങളുടെ ശരീരത്തിലെ താപത്തെയാണ് ബൂട്ട്‌സ് (കാലുറ) മൊബൈല്‍ ചാര്‍ജ്ജിംഗിനാവശ്യമായ ഊര്‍ജ്ജമാക്കി മാറ്റുന്നത്.

യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗോട്‌വിന്‍ഡ് കമ്പനിയാണ് ഈ കാലുറ വികസിപ്പിച്ചെടുത്തത്. ആദ്യം ഈ കാലുറ ധരിക്കുക, ശരീരം ചൂടാകും വരെ കാത്തുനില്‍ക്കുക, അതിന് ശേഷം മൊബൈലിനെ ഇതില്‍ പ്ലഗ് ചെയ്യുക. ഉത്പന്നം ചാര്‍ജ്ജാകുന്നത് കാണാം. കാലുറ എത്രത്തോളം ഉപയോഗിക്കുന്നോ അത്രയും വൈദ്യുതി ഉത്പാദിപ്പിക്കപ്പെടും.

താപത്തെ ഇലക്ട്രിക് വോള്‍ട്ടേജാക്കുന്ന സീബെക്ക് പ്രതിഭാസമാണ് ഇവിടെ പ്രയോഗിക്കുന്നത്. ഇതിലെ ബാറ്ററി ഊര്‍ജ്ജത്തെ ശേഖരിക്കുന്നു. ബാറ്ററിയിലെ ഊര്‍ജ്ജം തീര്‍്‌നനുപോയാല്‍ വീണ്ടും കാലുറയിട്ട് ഒന്നോടുക, വീണ്ടും സീബെക്ക് പ്രതിഭാസം അവിടെ നടക്കും.

ഈ ഗാഡ്ജറ്റിന് ഇപ്പോള്‍ യുകെയില്‍ മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ലോകത്തിലെ മറ്റ് ഭാഗങ്ങളിലേക്കും ഈ ഉത്പന്നം അറിയപ്പെട്ടു തുടങ്ങിയിരിക്കുന്നു. വൈദ്യുതിയെ ഉപയോഗിക്കാതെ ചാര്‍ജ്ജ് ചെയ്യാനാകുന്ന ഈ ഉപകരണം ഇന്ത്യയിലെന്നുമെത്തുമെന്നറിയില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot