ഡ്രോയിഡ് രണ്ടാമതും ജിഞ്ചര്‍ബ്രെഡ് കഴിക്കുന്നു

Posted By:

ഡ്രോയിഡ് രണ്ടാമതും ജിഞ്ചര്‍ബ്രെഡ് കഴിക്കുന്നു

വിപണിയിലെ കടുത്ത മത്സരത്തില്‍ പിന്നിലാവാതെ പോകാന്‍ എപ്പോഴും മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുകയും, ടെക്‌നോളജികളില്‍ വരുന്ന വികസനങ്ങള്‍ അപ്പപ്പോള്‍ അപ്‌ഡേറ്റ് ചെയ്യുകയും വേണം.  കാരണം ഉപഭോക്താക്കള്‍ എന്നും പുതുമയ്ക്കും, പുതിയ പുതിയ ആപ്ലിക്കേഷനുകള്‍ക്കും പിന്നാലെയാണ്.

ഏതൊരു ഗാഡ്ജറ്റ് നിര്‍മ്മാണ കമ്പനിയെ പോലെ എച്ച്ടിസിയും ഇക്കാര്യത്തില്‍ ബദ്ധശ്രദ്ധരാണ്.  ആന്‍ഡ്രോയിഡ് 2.2 ഫ്രയോ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മോട്ടറോള ഡ്രോയിഡുമായി കടുത്ത മത്സരം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് എച്ച്ടിയുടെ ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിനെ ആന്‍ഡ്രോയിഡ് 2..3.4 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലേക്ക് അപ്‌ഡേറ്റ് ചെയ്തത്.

2011 സെപ്റ്റംബര്‍ മാസത്തിലായിരുന്നു ഈ അപ്‌ഡേഷന്‍.  എന്നാല്‍ ഈ അപ്‌ഡേഷന്‍ എച്ച്ടിസിയുടെ എല്ലാ ഉപഭോക്താക്കള്‍ക്കും ഗുണം ചെയ്തില്ല എന്നതാണ് വാസ്തവം.  ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ അപ്‌ഡേഷന്‍ അത്ര എളുപ്പമായിരുന്നില്ല എന്നതായിരുന്നു ിതിനു കാരണം.

ഇതിന്റെ പരിഹാരാര്‍ത്ഥം, ഇപ്പോള്‍ എച്ച്ടിസി രണ്ടാം തവണ ഡ്രോയിഡ് 2.3.4 ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലേക്ക് അപ്‌ഡേറ്റ് ചെ.്തിരിക്കുകയാണ്.  8.6 എംബി മാത്രം വേണ്ടി വരുന്ന ഇത്തവണത്തെ അപ്‌ഡേഷനില്‍ ഒരു പ്രശ്‌നവും വരാതിരിക്കാന്‍ വേണ്ടുന്ന എല്ലാ മുന്‍കരുതലുകളും എച്ച്ടിസി എടുത്തിട്ടുണ്ട്.

വളരെ എളുപ്പമാണ് ഇത്തവണത്തെ അപ്‌ഡേഷന്‍ സെറ്റിംഗ്‌സ്.  നേരെ മെനുവിലേക്ക് പോവുക, സെറ്റിംഗ് സെലക്റ്റ് ചെയ്യുക, സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റില്‍ ക്ലിക്ക് ചെയ്യുക, ശേഷം ചെക്ക് നൗ ക്ലിക്ക് ചെയ്യുക.  ഇത്രയേയുള്ളൂ, നിങ്ങളുടെ എച്ച്ടിസി ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ആന്‍ഡ്രോയിഡ് 2.3.4 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലേക്ക് അപ്‌ഡേറ്റ് ചെയ്യപ്പെട്ടു!

ഈ ജിഞ്ചര്‍ബ്രെഡ് അപ്‌ഡേഷനിലെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന് ഇതിലെ ഡൗണ്‌ലോഡ് മാനേജര്‍ ആപ്ലിക്കേഷന്‍ ആണ്.  ബ്രൗസര്‍ ആപ്ലിക്കേഷന്‍ വഴിയോ, ഇമെയില്‍ വഴിയോ ഡൗണ്‍ലോഡ് ചെയ്യുന്ന ഫയലുകള്‍ എളുപ്പത്തില്‍ മാനേജ് ചെയ്യാന്‍ സഹായിക്കുന്നു എന്നാണ് ഈ ആപ്ലിക്കേഷന്റെ ഗുണം.

കട്ട്, കോപ്പി ചെയ്യേണ്ട വാക്കുകള്‍ എളുപ്പത്തില്‍ സെലക്റ്റ് ചെയ്യാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് ഈ അപ്‌ഡേഷന്റെ മറ്റൊരു ഗുണം.  എംഎംഎസ് അയക്കാനുള്ള ബുദ്ധിമുട്ട് ആയിരുന്നു ആദ്യത്തെ അപ്‌ഡേഷന്റെ ഒരു പോരായ്മ.  ഇതു പരിഹരിച്ചിരിക്കുന്ന പുതിയ അപ്‌ഡേഷനില്‍ മീഡിയാ മെസ്സേജുകളില്‍ നിന്നും ഓഡിയോ ഫയലുകള്‍ സെയ്വ് ചെയ്യാനും കഴിയും.

കൂടാതെ വികാര്‍ഡുകള്‍ എസ്എംഎസ് അയക്കാനും സാധിക്കുന്നു.  എല്ലാക്കൂടി നോക്കുമ്പോള്‍ പുതിയ അപ്‌ഡേഷനില്‍ എച്ച്ടിസി ഡ്രോയിഡിന് ഒരു പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ പരിവേശം ലഭിച്ചിരിക്കുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot