ഇപ്പോഴാണേൽ നടക്കും, പിന്നെ അൽപ്പം പാടുപെടും! നൗ ഓർ നത്തിങ് സെയിലിൽ വൻ ഡിസ്കൗണ്ട്
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ നത്തിങ് തങ്ങളുടെ സ്മാർട്ട്ഫോണുകൾക്ക് ഇപ്പോൾ ഒരു പ്രത്യേക ഓഫർ സെയിലിന്റെ ഭാഗമായി വൻ ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. നൗ ഓർ നത്തിങ് സെയിൽ (Now or Nothing Sale) എന്നാണ് ഈ ഓഫർ സെയിലിന്റെ പേര്. നത്തിങ്ങിന്റെ അടുത്തിടെ അവതരിപ്പിച്ച സ്മാർട്ട്ഫോണുകളായ നത്തിങ് ഫോൺ 3എ പ്രോ, നത്തിങ് ഫോൺ 3എ, നത്തിങ്ങിന്റെ സബ് ബ്രാൻഡായ സിഎംഎഫ് ഫോണിന്റെ പുതിയ സ്മാർട്ട്ഫോണായ സിഎംഎഫ് ഫോൺ 2 പ്രോ എന്നിവയ്ക്കാണ് ഈ ഓഫർ സെയിലിൽ ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നത്.
സ്മാർട്ട്‌ഫോണുകൾക്ക് മാത്രമല്ല, നത്തിങ്ങിന്റെ TWS ഇയർബഡ്സ്, നെക്ക്ബാൻഡ് ഹെഡ്‌സെറ്റ്, ചാർജറുകൾ, സ്മാർട്ട് വാച്ചുകൾ, കേബിളുകൾ എന്നിവയിലും ഓഫർ സെയിലിന്റെ ഭാഗമായി എക്‌സ്‌ക്ലൂസീവ് ഡിസ്കൗണ്ടുകൾ നത്തിങ് വാഗ്ദാനം ചെയ്യുന്നു. ജൂൺ 11 മുതൽ 5 ദിവസത്തേക്ക് ആണ് ഈ ഓഫർ സെയിൽ നിശ്ചയിച്ചിരിക്കുന്നത്.

ഓഫർ സെയിൽ ഡീറ്റെയിൽസ്: നത്തിങ് ഫോൺ 3a പ്രോയുടെ അടിസ്ഥാന വേരിയന്റിന് വില 29,999 രൂപയാണ്. 1,000 രൂപ ഡയറക്ട് ഡിസ്കൗണ്ടും 2,000 രൂപ ബാങ്ക് ഡിസ്കൗണ്ടും സഹിതം ആകെ 3000 രൂപ ഡിസ്കൗണ്ട് ഇതിന് ലഭിക്കും. അതിനാൽ 26999 രൂപ വിലയിൽ വാങ്ങാനാകും.
അതേപോലെ പുതിയ നത്തിങ് ഫോൺ 3എയുടെ അടിസ്ഥാന മോഡലിന് 24,999 രൂപയാണ് വില. 2,000 രൂപ ബാങ്ക് ഡിസ്കൗണ്ടിന് ശേഷം ഇത് 22999 രൂപ വിലയിൽ വാങ്ങാനാകും. നത്തിങ്ങിന്റെ സബ് ബ്രാൻഡായ സിഎംഎഫിന്റെ സിഎംഫ് ഫോൺ 2 പ്രോയുടെ വില 18999 രൂപയാണ്. 1000 രൂപ ഡിസ്കൗണ്ടിന് ശേഷം 17999 രൂപ വിലയിൽ ഇത് ഓഫർ കാലയളവിൽ ലഭ്യമാകും.

ഈ ഓഫർ സെയിലിൽ ഏറ്റവും വലിയ ഡിസ്കൗണ്ട് ലഭിക്കുക നത്തിങ് ഫോൺ 3എ പ്രോയ്ക്ക് ആണ്. ഈ ഫോണിന്റെ പ്രധാന ഫീച്ചറുകൾ കൂടി പരിചയപ്പെടാം. 2.5GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 7s ജെൻ 3 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്.
120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് (1080 x 2392 പിക്സലുകൾ) FHD+ ഫ്ലെക്സിബിൾ AMOLED ഡിസ്പ്ലേ, 480Hz ടച്ച് സാമ്പിൾ റേറ്റ്, 2160Hz PWM ഡിമ്മിംഗ്, HDR10+, 10-ബിറ്റ് കളർ, 800 nits ടിപ്പിക്കൽ/ 1300 nits ഔട്ട്ഡോർ/ 3000 nits പീക്ക് ബ്രൈറ്റ്നസ്, പാണ്ട ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
അഡ്രിനോ 720 ജിപിയു, 8GB/ 12GB LPDD4X റാം, 128GB/ 256GB UFS 2.2 സ്റ്റോറേജ്, f/1.88 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, 1/1.56″ സാംസങ് സെൻസർ, OIS, f/2.2 അപ്പേർച്ചറുള്ള 8MP 114° അൾട്രാ-വൈഡ് ക്യാമറ, 50MP 1/1.95″ സോണി LYT-600 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം, 50MP 1/2.76″ ഫ്രണ്ട് ക്യാമറ എന്നിവ ഇതിലുണ്ട്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള നത്തിങ് OS 3.1ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 3 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ പാച്ചുകളും ലഭിക്കും. ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സ്‌കാനർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ) എന്നിവയും ഇതിലുണ്ട്.
50W വയർഡ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററി, 5G SA/NSA (n1, n3, n5, n8, n28, n38, n40, n41, n77, n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11ax (2.4GHz/5GHz) MIMO, ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-സി, NFC എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications