വിവോ വി23ഇ 5ജി സ്മാർട്ട്ഫോണിന് കിടിലൻ ഡിസ്കൌണ്ട് ഓഫർ

|

ഫെബ്രുവരിയിൽ ആണ് വിവോ വി23ഇ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ആയത്. മീഡിയാടെക് ഡൈമൻസിറ്റി 810 എസ്ഒസി, 44 മെഗാ പിക്സൽ സെൽഫി ക്യാമറ, ആൻഡ്രോയിഡ് 12 ഒഎസ് എന്നിങ്ങനെ അടിപൊളി ഫീച്ചറുകളുമായാണ് വിവോ വി23ഇ 5ജി സ്മാർട്ട്ഫോൺ വിപണിയിൽ എത്തിയത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റ് ആണ് വിവോ വി23ഇ 5ജി സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നത്.

 

വിവോ വി23ഇ 5ജി സ്മാർട്ട്ഫോൺ

വിവോ വി23ഇ 5ജി സ്മാർട്ട്ഫോൺ

25,990 രൂപയാണ് വിവോ വി23ഇ 5ജി സ്മാർട്ട്ഫോണിന് വില വരുന്നത്. ഇപ്പോഴിതാ വിവോ വി23ഇ 5ജി സ്മാർട്ട്ഫോൺ 5,000 രൂപ ഡിസ്കൌണ്ടോടെ സ്വന്തമാക്കാൻ യൂസേഴ്സിന് അവസരം ലഭിച്ചിരിക്കുകയാണ്. പരിമിത കാലത്തേക്കാണ് ഡിസ്കൌണ്ട് ഓഫർ ഉള്ളത്. വിവോ വി23ഇ 5ജി സ്മാർട്ട്ഫോൺ ഡിസ്കൌണ്ട് വിലയിൽ സ്വന്തമാക്കുന്നത് എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

വൺപ്ലസ് 10ആർ 5ജി vs റിയൽമി ജിടി നിയോ 3; കൊമ്പന്മാരിലെ വമ്പനാര്?വൺപ്ലസ് 10ആർ 5ജി vs റിയൽമി ജിടി നിയോ 3; കൊമ്പന്മാരിലെ വമ്പനാര്?

ഡിസ്കൌണ്ട് ഓഫർ

ഡിസ്കൌണ്ട് ഓഫർ

ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്സി ബാങ്ക്, വൺ കാർഡ്, എസ്ബിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വിവോ വി23ഇ 5ജി വാങ്ങുന്ന ഉപഭോക്താക്കൾക്കാണ് 5,000 രൂപ ക്യാഷ്ബാക്ക് ലഭിക്കുന്നത്. ഇത് വിവോ വി23ഇ 5ജി സ്മാർട്ട്ഫോണിന്റെ വില 20,990 രൂപയായി കുറയ്ക്കുന്നു. 5,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫർ ഓഫ്‌ലൈൻ റീട്ടെയിലർമാരിലും വിവോ ഇന്ത്യ ഇ സ്റ്റോറിലും ലഭ്യമാണ്. നിലവിൽ മെയ് 10 വരെ മാത്രമാണ് ഈ ക്യാഷ്ബാക്ക് ഓഫറിന് വാലിഡിറ്റി ഉള്ളത്. വിവോ വി23ഇ 5ജി സ്മാർട്ട്ഫോൺ മിഡ്‌നൈറ്റ് ബ്ലൂ, സൺഷൈൻ ഗോൾഡ് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയിരിയ്ക്കുന്നത്.

വിവോ വി23ഇ 5ജി ഫീച്ചറുകൾ
 

വിവോ വി23ഇ 5ജി ഫീച്ചറുകൾ

വിവോ വി23ഇ 5ജി സ്മാർട്ട്ഫോൺ 6.44 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ( 1080 x 2400 പിക്‌സൽ ) അമോലെഡ് ഡിസ്‌പ്ലെ ഫീച്ചർ ചെയ്യുന്നു. 20:9 വീക്ഷണാനുപാതവും 60 Hz റിഫ്രഷ് റേറ്റും വിവോ വി23ഇ 5ജി സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ സവിശേഷതയാണ്. മീഡിയാടെക് ഡൈമൻസിറ്റി 810 എസ്ഒസിയാണ് വിവോ വി23ഇ 5ജി സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 8 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് കോൺഫിഗറേഷനിലാണ് വിവോ വി23ഇ 5ജി സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത്.

മെയ് മാസത്തിൽ വാങ്ങാവുന്ന 15000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾമെയ് മാസത്തിൽ വാങ്ങാവുന്ന 15000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

എസ്ഡി

പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി അധിക സ്റ്റോറേജ് വിപുലീകരണത്തിനും വിവോ വി23ഇ 5ജി സ്മാർട്ട്ഫോണിൽ സപ്പോർട്ട് ലഭിക്കുന്നു. ആൻഡ്രോയിഡ് 12 ഒഎസിൽ ആണ് വിവോ വി23ഇ 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 4,050 എംഎഎച്ച് ശേഷിയുള്ള ബാറ്ററി യൂണിറ്റും വിവോ വി23ഇ 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. 44 വാട്ട് ഫ്ലാഷ് ചാർജ്, ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും വിവോ വി23ഇ 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

ക്യാമറ

ക്യാമറ ഡിപ്പാർട്ട്മെന്റിലും മികച്ച ഫീച്ചറുകൾ വിവോ വി23ഇ 5ജി സ്മാർട്ട്ഫോൺ അവതരിപ്പിക്കുന്നു. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ആണ് വിവോ വി23ഇ 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്. 50 മെഗാ പിക്സൽ പ്രൈമറി സെൻസറാണ് വിവോ വി23ഇ 5ജി സ്മാർട്ട്ഫോണിന്റെ ഹൈലൈറ്റ്. 8 മെഗാ പിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാ പിക്സൽ മാക്രോ ഷൂട്ടർ എന്നിവയും ഈ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിന്റെ ഭാഗമാണ്.

ഷവോമി 12 പ്രോ vs വൺപ്ലസ് 10 പ്രോ vs റിയൽമി ജിടി 2 പ്രോ: ഫ്ലാഗ്ഷിപ്പ് വിപണിയിലെ 'പ്രോ' പോരാട്ടംഷവോമി 12 പ്രോ vs വൺപ്ലസ് 10 പ്രോ vs റിയൽമി ജിടി 2 പ്രോ: ഫ്ലാഗ്ഷിപ്പ് വിപണിയിലെ 'പ്രോ' പോരാട്ടം

സെൽഫി

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 44 മെഗാ പിക്സൽ സെൽഫി സെൻസറാണ് വിവോ വി23ഇ 5ജി സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നത്. ഓട്ടോ ഫോക്കൻസ് ലെൻസ് സപ്പോർട്ടും ലഭ്യമാണ്. ഇത് കൂടാതെ, വിവോ വി23ഇ 5ജി സ്മാർട്ട്ഫോണിൽ ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, 5ജി, 4ജി എൽടിഇ, ഡ്യുവൽ ബാൻഡ് വൈഫൈ, ബ്ലൂടൂത്ത് വി5.1, ജിപിഎസ്/ എ-ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്.

Best Mobiles in India

English summary
The Vivo V23e 5G smartphone was launched in India in February. The Vivo V23e 5G smartphone comes with a slew of features like MediaTek Dimension 810 SOC, 44 mega pixel selfie camera and Android 12 OS. The Vivo V23e 5G smartphone offers a single variant with 8GB of RAM and 128GB of storage.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X