ഐഫോൺ 13 പ്രോ മാക്‌സ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരം

|

പ്രീമിയം സ്മാർട്ട്ഫോൺ സെഗ്മെന്റിൽ ആപ്പിൾ ഐഫോണുകൾ തന്നെയാണ് ഏറ്റവും ജനപ്രിയമായ സ്മാർട്ട്ഫോണുകൾ. അടിപൊളി ഫീച്ചറുകളും സുരക്ഷിതത്വവും ക്വാളിറ്റിയുമാണ് ആപ്പിളിന്റെ ജനപ്രീതിയ്ക്ക് കാരണം. നിലവിൽ വിപണിയിൽ ഉള്ള ഏറ്റവും വില കൂടിയ ഐഫോൺ മോഡലാണ് ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്. ആപ്പിൾ ഐഫോൺ 14 സീരീസ് ലോഞ്ച് സെപ്റ്റംബറിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഐഫോൺ സീരീസിന്റെ ലോഞ്ച് അടുത്തിരിക്കുമ്പോൾ തന്നെ ഐഫോൺ 13 പ്രോ മാക്സ് സ്മാർട്ട്ഫോൺ വൻ വിലക്കുറവിൽ സ്വന്തമാക്കാൻ ഒരു അവസരം ഒരുങ്ങിയിരിക്കുകയാണ്. ഐഫോൺ 13 പ്രോ മാക്സ് വിലക്കുറവിൽ സ്വന്തമാക്കുന്നത് എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

ഐഫോൺ 13 പ്രോ മാക്സ്

ഐഫോൺ 13 പ്രോ മാക്സ്

ആപ്പിൾ പ്രീമിയം റീസെല്ലർ സ്റ്റോർ ആണ് ഐഫോൺ 13 പ്രോ മാക്‌സിന് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. 21,000 രൂപ വരെയാണ് ഡിസ്കൌണ്ട് വരുന്നത്. വിലക്കുറവോടെ ഐഫോൺ 13 പ്രോ മാക്സിന്റെ ബേസ് മോഡൽ ( 128 ജിബി ) 1.08,900 രൂപയ്ക്ക് സ്വന്തമാക്കാൻ കഴിയും. ഐഫോൺ 13 പ്രോ മാക്‌സിന്റെ 256 ജിബി മോഡൽ 1,18,900 രൂപയ്ക്കും വാങ്ങാൻ സാധിക്കും. ഐഫോൺ 13 പ്രോ മാക്‌സിന്റെ 512 ജിബി മോഡൽ 1,38,900 രൂപയ്ക്കും സ്വന്തമാക്കാം. ഐഫോൺ 13 പ്രോ മാക്‌സിന്റെ ഹൈ എൻഡ് മോഡലിന് ( 1 ടിബി ) 1,58,900 രൂപയാണ് വില വരുന്നത്.

പുതിയ സ്നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്പ്സെറ്റുമായി വരുന്ന സ്മാർട്ട്ഫോണുകൾപുതിയ സ്നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്പ്സെറ്റുമായി വരുന്ന സ്മാർട്ട്ഫോണുകൾ

ഡിസ്കൌണ്ട്

21,000 രൂപ വരെ ഡിസ്കൌണ്ട് ലഭിക്കുന്നത് അൽപ്പം അതിശയകരമായി തോന്നാം. ഇങ്ങനെ തോന്നുന്നതിൽ തെറ്റുമില്ല. കാരണം പഴയ ഐഫോൺ എക്സ്ചേഞ്ചിനൊപ്പമാണ് ഡിസ്കൌണ്ട് ലഭിക്കുന്നത്. ഐഫോൺ 13 പ്രോ മാക്‌സ് വാങ്ങുമ്പോൾ പഴയ ഐഫോൺ എക്സ്ചേഞ്ച് ചെയ്യുന്നവർക്ക് 18,000 രൂപയുടെ ഡിസ്കൌണ്ട് ലഭിക്കും. 3,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും യൂസേഴ്സിന് ലഭിക്കുന്നു.

പ്രീമിയം റീസെല്ലർ

മൊത്തത്തിൽ 21,000 രൂപയുടെ കുറവ് ഐഫോൺ 13 പ്രോ മാക്‌സ് വാങ്ങുമ്പോൾ ലഭിക്കും. എക്സ്ചേഞ്ച് ഓഫറിനെക്കുറിച്ച് പറയുമ്പോൾ, മോഡലും ഫോണിന്റെ അവസ്ഥയും മറ്റ് ഘടകങ്ങളും അനുസരിച്ച് വില വ്യത്യാസപ്പെടാം. ഇവിടെ, എക്‌സ്‌ചേഞ്ച് കണക്കാക്കിയത് ഒരു ഐഫോൺ എക്സ്ആർ മോഡലുമായാണ്. നേരത്തെ പറഞ്ഞത് പോലെ ഐഫോൺ 13 പ്രോ മാക്‌സിന്റെ വിലക്കുറവ് ആപ്പിൾ പ്രീമിയം റീസെല്ലർ സ്റ്റോറിൽ ലഭ്യമാണ്.

സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോണിന് അടിപൊളി ഡിസ്കൌണ്ട് ഓഫർസാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോണിന് അടിപൊളി ഡിസ്കൌണ്ട് ഓഫർ

ഐഫോൺ 13 പ്രോ വാങ്ങാൻ യോഗ്യമാണോ?

ഐഫോൺ 13 പ്രോ വാങ്ങാൻ യോഗ്യമാണോ?

അടുത്ത തലമുറ ഐഫോൺ 14 സീരീസ് സെപ്റ്റംബറിൽ അവതരിപ്പിക്കുമെന്ന് ഏതാണ്ട് സ്ഥിരീകരിച്ചിരിക്കുകയാണ്. ആപ്പിളും മറ്റ് ബ്രാൻഡുകളും പുതിയ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യുന്നതിന് മുമ്പായി പഴയ മോഡലുകൾക്ക് ഡിസ്കൌണ്ട് പ്രഖ്യാപിക്കുന്നത് സാധാരണ കാര്യമാണ്. എന്നാൽ തന്നെയും ഈ ഫ്ലാ​ഗ്ഷിപ്പ് ഡിവൈസിന് 21,000 രൂപയോളം പ്രൈസ് കട്ട് ലഭിക്കുന്നത്, യൂസേഴ്സ് പരിഗണിക്കാതെ പോകരുത്.

ബയോണിക്

ഐഫോൺ 14ന്റെ ബേസ് മോഡലുകളിൽ തുടരാൻ സാധ്യതയുള്ള എ15 ബയോണിക് ചിപ്‌സെറ്റിനൊപ്പമാണ് ഐഫോൺ 13 പ്രോ മാക്‌സ് വരുന്നത് എന്ന കാര്യം ശ്രദ്ധിക്കണം. ഐഫോൺ 13 പ്രോ മാക്‌സ് 6.7 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഒഎൽഇഡി ഡിസ്പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. യുണീക്കും ഇമ്മേഴ്സീവുമായ എക്സ്പീരിയൻസ് പകരുന്ന ഡിസ്പ്ലെയാണ് ഐഫോൺ 13 പ്രോ മാക്‌സ് സ്മാർട്ട്ഫോണിൽ ഉള്ളത്.

ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ചെയ്ത് കൂടാത്ത കാര്യങ്ങൾആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ചെയ്ത് കൂടാത്ത കാര്യങ്ങൾ

ട്രിപ്പിൾ റിയർ ക്യാമറ

അതി നൂതനമായ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ആയാണ് ഐഫോൺ 13 പ്രോ മാക്‌സ് സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത്. 12 മെഗാ പിക്സൽ ശേഷിയുള്ള 3 സെൻസറുകളാണ് ഈ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിൽ ഉള്ളത്. ഐഫോൺ 14 ലോഞ്ച് അടുത്തിരിക്കുകയാണെങ്കിലും ഐഫോൺ 13 പ്രോ മാക്‌സ് സ്മാർട്ട്ഫോൺ ഇപ്പോഴും വാങ്ങാൻ യോഗ്യമാണ്.

Best Mobiles in India

English summary
Apple iPhones are the most popular smartphones in the premium smartphone segment. Apple's popularity is due to its cool features, security and quality. The Apple iPhone 13 Pro Max is currently the most expensive iPhone model on the market. The launch of the Apple iPhone 14 Series is expected to take place in September.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X