Just In
- 4 hrs ago
വാട്3വേഡ്സ്: ആറടിമണ്ണിന്റെ അവകാശിയായില്ലെങ്കിലും 3 വാക്കുകളുടെ അവകാശി ആവുക, എല്ലാം നിങ്ങളിലേക്ക് എത്തും!
- 6 hrs ago
ഇനി തുണിയലക്കാൻ 'ഡിജിറ്റൽ സോപ്പോ'? അമ്പരപ്പിച്ച് സാംസങ്!
- 7 hrs ago
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- 8 hrs ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
Don't Miss
- Movies
'സാമന്തയെ ആദ്യം കണ്ട മൊമന്റ് ഭയങ്കര ഫണ്ണിയാണ്, ആൾ സെറ്റിലേക്ക് വന്നാലേ എനർജിയാണ്; ദുൽഖർ ജ്യേഷ്ഠനെ പോലെ': ദേവ്
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- News
'രാഹുൽ ഗാന്ധി രാജ്യത്തെ പ്രതീക്ഷയുടെ കിരണം', പ്രശംസിച്ച് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
Poco F4: പോക്കോ എഫ്4 5ജി ഇപ്പോൾ സ്വന്തമാക്കാം വെറും 22,999 രൂപയ്ക്ക്
ഇന്ത്യയിൽ പുറത്തിറങ്ങിയ സ്‌നാപ്ഡ്രാഗൺ 870 ഡിവൈസുകളിൽ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആണ് പോക്കോ എഫ്4 5ജി. 27,999 രൂപ മുതലാണ് പോക്കോ എഫ്4 5ജി സ്മാർട്ട്ഫോണിന് വിലയാരംഭിക്കുന്നത്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായിട്ടാണ് പോക്കോ എഫ്4 5ജി സ്മാർട്ട്ഫോണിന്റെ ബേസ് മോഡൽ വരുന്നത്. 30,000 രൂപയിൽ താഴെ വില വരുന്ന സെഗ്മെന്റിൽ മികച്ച പെർഫോമൻസ് കാഴ്ച വയ്ക്കുന്ന ഡിവൈസുകളിൽ ഒന്ന് കൂടിയാണ് Poco F4 5G Smartphone.

ഫ്ലിപ്പ്കാർട്ട്
ഫ്ലിപ്പ്കാർട്ടിൽ നിന്നും വെറും 22,999 രൂപയ്ക്ക് പോക്കോ എഫ്4 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും. ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിലിൻ്റെ ഭാഗമായിട്ടാണ് പോക്കോ എഫ്4 5ജി സ്മാർട്ട്ഫോണിന് ഇത്രയും വലിയ ഡിസ്കൌണ്ട് ലഭിക്കുന്നത്. ജൂലൈ 14 മുതൽ 17 വരെയാണ് ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ നടക്കുന്നത്. ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക് സെയിലിലൂടെ പോക്കോ എഫ്4 5ജി സ്മാർട്ട്ഫോൺ ഈ വമ്പിച്ച ഡിസ്കൌണ്ടിൽ സ്വന്തമാക്കുന്നത് എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

പോക്കോ എഫ്4 5ജി വില
മുകളിൽ സൂചിപ്പിച്ചത് പോലെ, 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്‌റ്റോറേജുമുള്ള പോക്കോ എഫ്4 5ജി സ്മാർട്ട്ഫോണിന് 27,999 രൂപയാണ് വില വരുന്നത്. എസ്ബിഐ ക്രെഡിറ്റ് കാർഡ് കയ്യിലുള്ള യൂസേഴ്സിന് നേരെ 2,250 രൂപയുടെ ഡിസ്കൌണ്ട് ഫ്ലിപ്പ്കാർട്ട് ഓഫർ ചെയ്യുന്നു. ഈ ഡിസ്കൌണ്ട് മാത്രം പോക്കോ എഫ്4 5ജി സ്മാർട്ട്ഫോണിന്റെ വില 25,749 ആയി കുറയ്ക്കുന്നു.

കൂട്ടത്തിൽ എക്സ്ചേഞ്ച് ഓഫറും ഫ്ലിപ്പ്കാർട്ട് ഓഫർ ചെയ്യുന്നുണ്ട്. നിങ്ങളുടെ പഴയ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്യുമ്പോൾ ഫോണിന്റെ വിലയിൽ കമ്പനി ഡിസ്കൌണ്ട് തരും. 3,000 രൂപയുടെ ഡിസ്കൌണ്ടാണ് എക്സ്ചേഞ്ച് ഓഫറിലൂടെ മാത്രം യൂസേഴ്സിന് ലഭിക്കുന്നത്. ഈ രണ്ട് ഓഫറുകളും കൂടി ചേരുമ്പോൾ വെറും 22,749 രൂപയ്ക്ക് പോക്കോ എഫ്4 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയും.

ഇഎംഐ ഇടപാടുകളിലും സമാനമായ ആനുകൂല്യം ലഭിക്കുന്നു. എസ്ബിഐ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ഇഎംഐ ഇടപാടുകളിൽ നേരെ 3,000 രൂപയുടെ ഡിസ്കൌണ്ട് ലഭിക്കും. ഇത് പോക്കോ എഫ്4 5ജി സ്മാർട്ട്ഫോണിന്റെ വില 24,999 രൂപയായി കുറയ്ക്കുന്നു.

നേരത്തെ പറഞ്ഞ എക്സ്ചേഞ്ച് ഓഫർ കൂടി ഉപയോഗിച്ചാൽ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള പോക്കോ എഫ്4 5ജി സ്മാർട്ട്ഫോൺ വെറും 22,999 രൂപയ്ക്ക് വാങ്ങാൻ കഴിയും. ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നടന്ന് കൊണ്ടിരിക്കുന്ന ഇലക്ട്രോണിക്സ് സെയിലിന്റെ ഭാഗമായാണ് ഈ ഓഫറുകൾ ലഭിക്കുന്നതെന്നും യൂസേഴ്സ് അറിഞ്ഞിരിക്കണം.

പോക്കോ എഫ്4 5ജി സവിശേഷതകൾ
പ്രകടനത്തിന്റെയും ഡിസ്പ്ലെയുടെയും കാര്യത്തിൽ പോക്കോ എഫ്4 5ജി സ്മാർട്ട്ഫോണിന് വ്യക്തമായ മുൻതൂക്കമുണ്ട്. 6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലെയാണ് പോക്കോ എഫ്4 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 2400 x 1080 പിക്സൽസ് റെസല്യൂഷനും ഡിവൈസിലെ ഇ4 അമോലെഡ് ഡോട്ട് ഡിസ്പ്ലെയിൽ ലഭ്യമാണ്.

120 ഹെർട്സിന്റെ ഉയർന്ന അഡാപ്റ്റീവ് റിഫ്രഷ് റേറ്റും പോക്കോ എഫ്4 5ജി സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ സവിശേഷതയാണ്. 1,300 നിറ്റ്സിന്റെ പീക്ക് ബ്രൈറ്റ്‌നസ്, ഡോൾബി വിഷൻ, എച്ച്ഡിആർ 10 പ്ലസ്, കോർണിങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയും പോക്കോ എഫ്4 5ജി സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയിൽ ലഭ്യമാണ്.

സ്നാപ്ഡ്രാഗൺ 870 എസ്ഒസിയാണ് പോക്കോ എഫ്4 5ജി സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. എൽപിഡിഡിആർ5 ടൈപ്പ് റാമും യുഎഫ്എസ് 3.1 അധിഷ്ഠിത സ്റ്റോറേജ് സിസ്റ്റവും പോക്കോ എഫ്4 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്. പോക്കോ എഫ്4 5ജി മികച്ച ഒരു 5ജി സ്മാർട്ട്‌ഫോൺ കൂടിയാണ്. രണ്ട് സിം കാർഡ് സ്ലോട്ടുകളിലും 5ജി നെറ്റ്‌വർക്കിന് സപ്പോർട്ട് നൽകാൻ പോക്കോ എഫ്4 5ജി സ്മാർട്ട്ഫോണിന് കഴിയും.

ട്രിപ്പിൾ ക്യാമറ സജ്ജീകരണവുമായാണ് പോക്കോ എഫ്4 5ജി ഷിപ്പ് ചെയ്യുന്നത്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് ഈ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിന്റെ ഹൈലൈറ്റ്. 8 മെഗാ പിക്സൽ അൾട്ര വൈഡ് ആംഗിൾ ലെൻസ്, 2 മെഗാ പിക്സൽ മാക്രോ ലെൻസ് എന്നിവയാണ് ഈ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിലെ മറ്റ് സെൻസറുകൾ.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 30 മെഗാ പിക്സൽ സെൽഫി സെൻസറും പോക്കോ എഫ്4 5ജി സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നു. എഫ്എച്ച്ഡി വീഡിയോ റെക്കോർഡിങ് ശേഷിയും പോക്കോ എഫ്4 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്. മിഴിവേറിയ ചിത്രങ്ങളാണ് പോക്കോ എഫ്4 5ജിയിൽ കമ്പനി ഓഫർ ചെയ്യുന്നത്.

സോഫ്റ്റ്വെയർ രംഗത്തും പോക്കോ എഫ്4 5ജി എറെ മികച്ച് നിൽക്കുന്നു. ആൻഡ്രോയിഡ് 12 ഒഎസിലാണ് പോക്കോ എഫ്4 5ജി പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 12ന്റെ മുകളിൽ കസ്റ്റം എംഐയുഐ 13 സ്കിന്നും പോക്കോ എഫ്4 5ജിയിൽ നൽകിയിരിക്കുന്നു.

ഓൺ-പേപ്പർ സ്‌പെസിഫിക്കേഷന്റെയും യഥാർത്ഥ ലോക പ്രകടനത്തിന്റെയും കാര്യത്തിൽ പോലും, പോക്കോ എഫ്4 5ജി മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്നു കൂടാതെ ഒരു പ്രശ്‌നവുമില്ലാതെ സാധാരണ ദൈനംദിന ജോലികൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും. ഉപകരണത്തെക്കുറിച്ച് കൂടുതലറിയാൻ പോക്കോ എഫ്4 5ജി 5G-യെക്കുറിച്ചുള്ള ഞങ്ങളുടെ പൂർണ്ണ അവലോകനം പരിശോധിക്കുക.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470