1.31 ലക്ഷം രൂപ വിലയുള്ള സാംസങ് ഗാലക്സി എസ്22 അൾട്ര ഫ്രീയായി നേടാൻ അവസരം

|

നിലവിൽ ലോക വിപണിയിൽ തന്നെ എറ്റവും മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ് സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോൺ. പ്രീമിയം ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലെ രാജാക്കന്മാരിൽ ഒന്ന്. പ്രീമിയം ഡിസൈനും ആരെയും ആകർഷിക്കുന്ന ഏറ്റവും മികച്ച ഫീച്ചറുകളും സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്. ഇപ്പോഴിതാ സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോൺ സൌജന്യമായി സ്വന്തമാക്കാൻ ഒരു അവസരം വന്നിരിക്കുകയാണ്. അതേ ഒരു ലക്ഷം രൂപയിൽ പുറത്ത് വിലയുള്ള സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോൺ യൂസേഴ്സിന് സൌജന്യമായി നേടാം. സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോൺ സൌജന്യമായി സ്വന്തമാക്കുന്നത് എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

 

സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോൺ സൗജന്യമായി നേടാം

സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോൺ സൗജന്യമായി നേടാം

12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഉള്ള സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോൺ ആണ് യൂസേഴ്സിന് സൗജന്യമായി ലഭിക്കുന്നത്. സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോൺ 1,31,999 രൂപയ്ക്കാണ് ഇന്ത്യയിൽ വിൽപ്പന നടത്തുന്നത്. ഇത്രയും വില വരുന്ന പ്രീമിയം സ്മാർട്ട്ഫോൺ സാംസങ് എന്തിന് സൌജന്യമായി നൽകണം എന്ന് ചിന്തിക്കുന്നുണ്ടാവും. മറ്റൊരു സാംസങ് ഉത്പന്നത്തിന്റെ കൂടെയാണ് സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോൺ സൌജന്യമായി ലഭിക്കുന്നത്.

മോട്ടറോള എഡ്ജ് 30, ഹോണർ മാജിക്4 പ്രോ അടക്കമുള്ള കഴിഞ്ഞയാഴ്ച ലോഞ്ച് ചെയ്ത സ്മാർട്ടഫോണുകൾമോട്ടറോള എഡ്ജ് 30, ഹോണർ മാജിക്4 പ്രോ അടക്കമുള്ള കഴിഞ്ഞയാഴ്ച ലോഞ്ച് ചെയ്ത സ്മാർട്ടഫോണുകൾ

സാംസങ്

സാംസങ് ക്യൂഎൻ900ബി നിയോ ക്യുഎൽഇഡി 8കെ സ്മാർട്ട് ടിവി വാങ്ങുന്നവർക്കാണ് സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോൺ സൌജന്യമായി ലഭിക്കുന്നത്. പ്രൊമോഷന്റെ ഭാഗമായിട്ടാണ് കമ്പനി ഓഫർ നൽകുന്നത്. ഓരോ സാംസങ് ക്യൂഎൻ900ബി നിയോ ക്യുഎൽഇഡി 8കെ സ്മാർട്ട് ടിവിക്കൊപ്പവും ഒരു സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോൺ സൌജന്യമായി ലഭിക്കും. സാംസങ് ക്യൂഎൻ900ബി നിയോ ക്യുഎൽഇഡി 8കെ സ്മാർട്ട് ടിവിയെക്കുറിച്ചും ഈ അടിപൊളി ഓഫറിനെക്കുറിച്ചും കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

സാംസങ് ക്യൂഎൻ900ബി നിയോ ക്യുഎൽഇഡി 8കെ സ്മാർട്ട് ടിവി ഫീച്ചറുകൾ
 

സാംസങ് ക്യൂഎൻ900ബി നിയോ ക്യുഎൽഇഡി 8കെ സ്മാർട്ട് ടിവി ഫീച്ചറുകൾ

സാംസങ് ക്യൂഎൻ900ബി നിയോ ക്യുഎൽഇഡി 8കെ സ്മാർട്ട് ടിവി വിപണിയിൽ ലഭ്യമായ സ്മാർട്ട് ടിവികളിൽ തന്നെ വിലയേറിയ പ്രീമിയം ഡിവൈസ് ആണ്. നേറ്റീവ് 8K റെസല്യൂഷൽ ക്യുഎൽഇഡി പാനൽ പായ്ക്ക് ചെയ്യുന്ന ഏറ്റവും മികച്ച വലിയ സ്‌ക്രീൻ ടെലിവിഷനുകളിൽ ഒന്നാണ് സാംസങ് ക്യൂഎൻ900ബി നിയോ ക്യുഎൽഇഡി 8കെ സ്മാർട്ട് ടിവി എന്നതും സംശയമില്ലാത്ത കാര്യമാണ്. സാംസങ് ക്യൂഎൻ900ബി നിയോ ക്യുഎൽഇഡി 8കെ സ്മാർട്ട് ടിവിയുടെ വില കേൾക്കുമ്പോൾ ആരും ഞെട്ടരുത്.

മെയ് മാസത്തിൽ വാങ്ങാവുന്ന 8000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾമെയ് മാസത്തിൽ വാങ്ങാവുന്ന 8000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

ക്യൂഎൻ900ബി

13,49,990 രൂപ വിലയിലാണ് സാംസങ് ക്യൂഎൻ900ബി നിയോ ക്യുഎൽഇഡി 8കെ സ്മാർട്ട് ടിവി വിപണിയിൽ എത്തുന്നത്. ഈ ടിവിയ്ക്കൊപ്പം സൌജന്യമായി ലഭിക്കുന്ന സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോണിന്റെ വില പരിഗണിക്കുമ്പോൾ ഏകദേശം 12,00,000 രൂപയ്ക്ക് സാംസങ് ക്യൂഎൻ900ബി നിയോ ക്യുഎൽഇഡി 8കെ സ്മാർട്ട് ടിവി സ്വന്തമാക്കാം എന്നതാണ് ഓഫറിന്റെ സവിശേഷത. ഓഫറിനെക്കുറിച്ച് കൂടുതൽ അറിയാൻ തുട‍‍ർന്ന് വായിക്കുക.

ക്രെഡിറ്റ് കാർഡുകൾ

തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിലൂടെ, ഉപയോക്താക്കൾക്ക് ഈ 85 ഇഞ്ച് 8കെ സ്മാർട്ട് ടിവിയിൽ അധിക ഡിസ്കൌണ്ടുകളും ലഭിക്കും. ഇതിനെല്ലാം ഉപരിയായി, നിങ്ങൾക്ക് സാംസങ് ഗാലക്‌സി എസ് 22 അൾട്രയും സൗജന്യമായി ലഭിക്കും. ഇത് ഒരു സ്മാർട്ട് ടിവിയ്ക്കൊപ്പം ലഭിക്കുന്ന ഏറ്റവും മികച്ച ഓഫറുകളിൽ ഒന്നാണ്. സാംസങ് ക്യൂഎൻ900ബി നിയോ ക്യുഎൽഇഡി 8കെ സ്മാർട്ട് ടിവിയിൽ നിങ്ങൾക്ക് സാധ്യമായ ഏറ്റവും മികച്ച ദൃശ്യാനുഭവം തന്നെ ലഭ്യമാകും.

50,000 രൂപയിൽ താഴെ വിലയുള്ള മികച്ച വയർലെസ് ചാർജിങ് സ്മാർട്ട്ഫോണുകൾ50,000 രൂപയിൽ താഴെ വിലയുള്ള മികച്ച വയർലെസ് ചാർജിങ് സ്മാർട്ട്ഫോണുകൾ

സാംസങ് ഗാലക്സി എസ്22 അൾട്ര: ഫീച്ചറുകൾ

സാംസങ് ഗാലക്സി എസ്22 അൾട്ര: ഫീച്ചറുകൾ

സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോൺ ഫുൾ എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലെയാണ് പായ്ക്ക് ചെയ്യുന്നത്. 6.8 ഇഞ്ച് എഡ്ജ് ക്യുഎച്ച്‌ഡി പ്ലസ് ഡൈനാമിക് അമോലെഡ് 2എക്‌സ് ഡിസ്‌പ്ലെയാണിത്. 120 ഹെർട്‌സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റും 1,750 നിറ്റ്സിന്റെ പീക്ക് ബ്രൈറ്റ്‌നെസും സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ സവിശേഷതയാണ്.

അൾട്ര

സാംസങ് ഗാലക്സി എസ്22 അൾട്രയുടെ ഡിസ്‌പ്ലെയിൽ എസ് പെൻ സപ്പോർട്ടിനായി അപ്‌ഡേറ്റ് ചെയ്‌ത വാകോം സാങ്കേതികവിദ്യയും അപ്ലൈ ചെയ്തിട്ടുണ്ട്. 12 ജിബി വരെ റാം ഓപ്ഷനും എസ്22 അൾട്രയിൽ ഉണ്ട്. ഒക്ടാ കോർ 4nm എസ്ഒസിയാണ് എസ്22 അൾട്ര സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് . ആൻഡ്രോയിഡ് 12 ബേസ്ഡ് വൺ യുഐ 4.1ലാണ് സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

"ലോകത്തിലെ ഏറ്റവും സ്ലിം ആയ 5ജി സ്മാർട്ട്ഫോൺ"; മോട്ടറോള എഡ്ജ് 30 ഇന്ത്യയിലെത്തി

റിയർ ക്യാമറ

നാല് റിയർ ക്യാമറകളും സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോണിൽ ഉണ്ട്. 108 മെഗാ പിക്സൽ വൈഡ് ആംഗിൾ ക്യാമറ, 12 മെഗാ പിക്സൽ അൾട്ര വൈഡ് ആംഗിൾ ക്യാമറ, 3x ഒപ്റ്റിക്കൽ സൂം സപ്പോർട്ട് ഉള്ള 10 മെഗാ പിക്സൽ ടെലിഫോട്ടോ ക്യാമറ, 10x ഒപ്റ്റിക്കൽ സൂം ഉള്ള 10 മെഗാ പിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവയാണ് ഡിവൈസിലെ ക്വാഡ് ക്യാമറ സെറ്റപ്പിൽ ഉള്ളത്. 40 മെഗാ പിക്‌സൽ ക്യാമറ സെൻസറും എഫ്/2.2 അപ്പേർച്ചർ ലെൻസും സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോണിലെ സെൽഫി സെക്ഷന്റെയും മികവ് കൂട്ടുന്നു.

ബാറ്ററി കപ്പാസിറ്റി

5ജി, 4ജി എൽടിഇ, യുഡബ്ല്യുബി, വൈഫൈ 6ഇ, ബ്ലൂടൂത്ത് v5.2, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ എല്ലാം സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോണിൽ ലഭ്യമാണ്. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ബാരോമീറ്റർ, ജിയോമാഗ്നറ്റിക്, ഗൈറോ സ്കോപ്പ്, ഹാൾ, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോണിൽ ഉള്ള സെൻസറുകൾ. അൾട്രസോണിക് ഇൻ ഡിസ്‌പ്ലെ ഫിംഗർപ്രിന്റ് സെൻസറും ഈ സ്മാർട്ട്ഫോണിൽ ലഭ്യമാണ്. 5,000 mAh ബാറ്ററി കപ്പാസിറ്റിയും 45 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ ലഭ്യമാണ്. റിവേഴ്സ് വയർലെസ് ചാർജിങിനായി പവർ ഷെയർ, 15 വാട്ട് വയർലെസ് ചാർജിങ് എന്നിവയും ലഭ്യമാണ്.

മെയ് മാസത്തിൽ വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾമെയ് മാസത്തിൽ വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
The Samsung Galaxy S22 Ultra is currently one of the best smartphones in the world market. The Samsung Galaxy S22 Ultra smartphone features a premium design and some of the most eye-catching features. Now comes the chance to get the Samsung Galaxy S22 Ultra smartphone for free.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X