സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോണിന് അടിപൊളി ഡിസ്കൌണ്ട് ഓഫർ

|

സാംസങ്ങിന്റെ ഏറ്റവും പുതിയ പ്രീമിയം ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ആണ് സാംസങ് ഗാലക്സി എസ്22 അൾട്ര. ഏറ്റവും മികച്ച ഫീച്ചറുകളും സമാനതകളില്ലാത്ത പെർഫോമൻസും ഈ ഡിവൈസിന് ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലെ മുൻനിരക്കാരൻ എന്ന വിശേഷണവും ചാർത്തി നൽകുന്നു. സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോൺ ഇപ്പോൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാൻ അവസരം ഒരുങ്ങുകയാണ്. സാംസങ് ഗാലക്സി എസ്22 അൾട്രയുടെ ബേസ് മോഡൽ 70,000 രൂപയിൽ കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാനാണ് അവസരം ലഭിക്കുന്നത്. കഴിഞ്ഞ മാസം സാംസങ് ഗാലക്സി എസ്22 അൾട്രയുടെ ഗ്രീൻ കളർ മോഡൽ കമ്പനി ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു.

 

സാംസങ്

നിലവിൽ നാല് കളർ ഓപ്ഷനുകളിലാണ് സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ബർഗണ്ടി, ഫാന്റം ബ്ലാക്ക്, ഫാന്റം വൈറ്റ്, ഗ്രീൻ എന്നീ കളർ ഓപ്ഷനുകളാണ് ഇവ. 12 ജിബി റാം + 256 ജിബി ഇന്റേണൽ സ്റ്റോറേജ് കോൺഫിഗറേഷനിലാണ് സാംസങ് ഗാലക്സി എസ്22 അൾട്രയുടെ ബേസ് മോഡൽ എത്തുന്നത്.

ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ചെയ്ത് കൂടാത്ത കാര്യങ്ങൾആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ചെയ്ത് കൂടാത്ത കാര്യങ്ങൾ

ഗാലക്സി

ലോഞ്ചിങ് ടൈമിൽ 1,09,999 രൂപ നിരക്കിലാണ് സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാ‍ർട്ട്ഫോണിന്റെ ബേസ് മോഡൽ ഇന്ത്യൻ വിപണിയിൽ എത്തിയത്. ഇപ്പോൾ കുറഞ്ഞത് 67,999 രൂപ മാത്രം നൽകി സാംസങ് ഗാലക്സി എസ്22 അൾട്രയുടെ ബേസ് മോഡൽ സ്വന്തമാക്കാൻ സാധിക്കും. ഈ ഓഫർ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് അറിയാൻ തുടർന്ന് വായിക്കുക.

സാംസങ് ഗാലക്സി എസ്22 അൾട്ര
 

സാംസങ് ഗാലക്സി എസ്22 അൾട്ര

സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോണിന് ഒപ്പം 12,000 രൂപയുടെ അപ്‌ഗ്രേഡ് ബോണസ് ഓഫർ ചെയ്യുന്നു. 51,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോണിനൊപ്പം ലഭിക്കും. ഈ ഓഫറുകൾ ഉപയോഗിച്ച്, നിങ്ങൾക്ക് സാംസങ് ഗാലക്‌സി എസ് 22 അൾട്രയുടെ ബേസ് മോഡൽ 70,000 രൂപയിൽ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ കഴിയും.

ഇൻഫിനിക്സ് നോട്ട് 12 vs റിയൽമി 9ഐ; ബജറ്റ് വിപണിയിലെ പുത്തൻ താരങ്ങൾഇൻഫിനിക്സ് നോട്ട് 12 vs റിയൽമി 9ഐ; ബജറ്റ് വിപണിയിലെ പുത്തൻ താരങ്ങൾ

എക്സ്ചേഞ്ച് ഓഫറുകൾ

എന്നാൽ എക്സ്ചേഞ്ച് ഓഫറുകൾ എപ്പോഴും നിങ്ങൾ എക്സ്ചേഞ്ച് ചെയ്യുന്ന ഡിവൈസിനെ ആശ്രയിച്ചിരിക്കും. അതിനാൽ തന്നെ എത്ര രൂപ എക്സ്ചേഞ്ച് വാല്യൂ ലഭിക്കുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. നിങ്ങൾ ഒരു ഫ്ലാഗ്ഷിപ്പ് സാംസങ് സ്മാർട്ട്ഫോൺ ആണ് എക്സ്ചേഞ്ച് ചെയ്യുന്നതെങ്കിൽ 30,000 രൂപ വരെ എക്സ്ചേഞ്ച് വാല്യൂ ലഭിക്കും. ഇങ്ങനെ എക്സ്ചേഞ്ച് വഴി സാംസങ് ഗാലക്സി എസ്22 അൾട്ര വാങ്ങുമ്പോൾ 67,999 രൂപ മാത്രം നൽകിയാൽ മതി.

8,499 രൂപയ്ക്ക് കിടിലൻ ഫീച്ചറുകളുമായി ഇൻഫിനിക്സ് ഹോട്ട് 12 പ്ലേ ഇന്ത്യയിലെത്തി8,499 രൂപയ്ക്ക് കിടിലൻ ഫീച്ചറുകളുമായി ഇൻഫിനിക്സ് ഹോട്ട് 12 പ്ലേ ഇന്ത്യയിലെത്തി

ഡിസ്കൌണ്ട്

കൂടാതെ, എച്ച്‌എഫ്‌ഡിസി ബാങ്ക് ഉപയോക്താക്കൾക്ക് 5,000 രൂപയുടെ അധിക ഡിസ്കൌണ്ട് ആനുകൂല്യവും ലഭിക്കും. സാംസങ് 20കെ അഡ്വാന്റേജ് പ്രോഗ്രാമും ഓഫർ ചെയ്യുന്നു. ഇത് വഴി സാംസങ് ഷോപ്പ് ആപ്പിൽ നിന്നും 2,000 രൂപയുടെ ഡിസ്കൌണ്ടും ലഭിക്കും. സാംസങ് ഗാലക്സി എസ്22 അൾട്രയ്‌ക്കൊപ്പം, 26,999 രൂപ വിലയുള്ള ഗാലക്‌സി വാച്ച് 4 സ്‌മാർട്ട് വാച്ച് 2,999 രൂപയ്ക്ക് സ്വന്തമാക്കാം.

വിപണി പിടിക്കാൻ ഷവോമി 12 അൾട്ര വരുന്നു, ലൈക്ക ക്യാമറകളും പ്രതീക്ഷിക്കാംവിപണി പിടിക്കാൻ ഷവോമി 12 അൾട്ര വരുന്നു, ലൈക്ക ക്യാമറകളും പ്രതീക്ഷിക്കാം

സാംസങ് ഗാലക്സി എസ്22 അൾട്ര

സാംസങ് ഗാലക്സി എസ്22 അൾട്ര

6.8 ഇഞ്ച് എഡ്ജ് ക്യു എച്ച്ഡി പ്ലസ് ഡൈനാമിക് അമോലെഡ് 2എക്സ് ഡിസ്പ്ലെയാണ് സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റും സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോൺ നൽകുന്നു. 12 ജിബി വരെയുള്ള റാം ഓപ്ഷനുകളും 1 ടിബി ഇന്റേണൽ സ്റ്റോറേജും ഈ ഡിവൈസിൽ ലഭ്യമാകും. സ്നാപ്പ്ഡ്രാഗൺ 8 ജെൻ 1 എസ്ഒസിയുടെ കരുത്തിലാണ് സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത്.

പ്രൈമറി സെൻസർ

ഇമേജിങിനായി, 108 മെഗാ പിക്സൽ പ്രൈമറി സെൻസർ, 12 മെഗാ പിക്സൽ അൾട്രാ-വൈഡ് ലെൻസ്, 3x ഒപ്റ്റിക്കൽ സൂം പിന്തുണയുള്ള 10 മെഗാ പിക്സൽ ടെലിഫോട്ടോ ക്യാമറ, 10x ഒപ്റ്റിക്കൽ സൂം പിന്തുണയുള്ള 10 മെഗാ പിക്സൽ ടെലിഫോട്ടോ ഷൂട്ടർ എന്നിവയാണ് ഡിവൈസിൽ നൽകിയിരിക്കുന്നത്. 45W ചാർജിങ് സപ്പോർട്ട് ലഭിക്കുന്ന 5,000 mAh ബാറ്ററി യൂണിറ്റും ഈ ഡിവൈസിൽ ഉണ്ട്.

iQOO നിയോ 6 5ജി സ്മാർട്ട്ഫോൺ മെയ് 31ന് ഇന്ത്യയിലെത്തും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളുംiQOO നിയോ 6 5ജി സ്മാർട്ട്ഫോൺ മെയ് 31ന് ഇന്ത്യയിലെത്തും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും

വൺ യുഐ

ആൻഡ്രോയിഡ് 12 ബേസ്ഡ് വൺ യുഐ 4.1ലാണ് സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോണിൽ 5ജി, 4ജി എൽടിഇ, യുഡബ്ല്യുബി, വൈഫൈ 6ഇ, ബ്ലൂടൂത്ത് v5.2, ജിപിഎസ് / എ ജിപിഎസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകൾ എല്ലാം സാംസങ് ഉൾപ്പെടുത്തിയിട്ടുണ്ട്. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ബാരോമീറ്റർ, ജിയോമാഗ്നറ്റിക്, ഗൈറോ സ്കോപ്പ്, ഹാൾ, പ്രോക്സിമിറ്റി സെൻസർ എന്നീ സെൻസറുകളും സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോണിൽ ലഭ്യമാണ്. 45 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടിനൊപ്പം റിവേഴ്സ് വയർലെസ് ചാർജിങിനായി പവർഷെയർ, 15W വയർലെസ് ചാർജിങ് എന്നീ ഫീച്ചറുകളും സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നു. നിങ്ങൾ ഒരു ആൻഡ്രോയിഡ് ഫ്ലാഗ്ഷിപ്പ് വാങ്ങാൻ ആഗ്രഹിക്കുകയാണെങ്കിൽ സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോൺ ഒരു മികച്ച സെലക്ഷൻ ആയിരിയ്ക്കും.

Best Mobiles in India

English summary
The Samsung Galaxy S22 Ultra is Samsung's latest premium flagship smartphone. Excellent features and unparalleled performance make this device a leader in the flagship segment. The Samsung Galaxy S22 Ultra smartphone is now ready for purchase at a huge discount.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X