IPhone 13: ഈ ആപ്പിൾ ഇത് എന്ത് ഭാവിച്ചാണ്? ഐഫോൺ 13 സ്മാർട്ട്ഫോൺ വമ്പൻ വിലക്കുറവിൽ സ്വന്തമാക്കാം

|

സ്മാർട്ട്ഫോൺ വിപണി ഇന്ന് ഭരിക്കുന്നത് ആപ്പിൾ ഡിവൈസുകൾ ആണ്. പ്രധാനമായും ആപ്പിൾ ഐഫോൺ 13 മോഡലുകൾ. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ആപ്പിൾ ഐഫോൺ 13 അവതരിപ്പിച്ചത്. ഐഫോൺ 13 സീരീസിലെ വാനില മോഡലാണ് ഈ ഡിവൈസ്. വിപണിയിൽ എത്തിയിട്ട് മാസങ്ങളായെങ്കിലും ഇന്നും ചൂടപ്പം പോലെ വിറ്റഴിയുന്ന സ്മാർട്ട്ഫോൺ കൂടിയാണ് ഐഫോൺ 13. നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്ഫോണും കൂടിയാണ് Apple iPhone 13.

ഐഫോൺ

ഐഫോൺ 14 സീരീസ് വിപണിയിൽ എത്തും വരെയെങ്കിലും ഐഫോൺ 13 സ്മാർട്ട്ഫോണിനായുള്ള ഡിമാൻഡ് തുടരുമെന്നാണ് വിലയിരുത്തലുകൾ. അടുത്ത തലമുറ ഐഫോൺ 14 ഡിവൈസുകൾ വിപണിയിൽ എത്തുന്നതോടെ ഐഫോൺ 13ന് ഡിമാൻഡ് കുറയുമെന്നൊക്കെ ചിലരെങ്കിലും പറയുന്നുണ്ട്. ഇത് തെറ്റായ വിലയിരുത്തലാണെന്ന് പറയാം. കാരണം അറിയാൻ തുടർന്ന് വായിക്കുക.

20,000 രൂപയിൽ താഴെ മാത്രം വിലയുള്ള കരുത്തൻ ഗെയിമിങ് സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ മാത്രം വിലയുള്ള കരുത്തൻ ഗെയിമിങ് സ്മാർട്ട്ഫോണുകൾ

ഐഫോൺ 13

ഐഫോൺ 13ന് മുമ്പ് വിപണിയിൽ എത്തിയ ഐഫോൺ 12 ഇപ്പോഴും നല്ല രീതിയിൽ ആണ് വിറ്റഴിയുന്നത് എന്നതാണ് ഒന്നാമത്തെ പോയിന്റ്. കൌണ്ടർ പോയിന്റ് ഡാറ്റ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന സ്മാർട്ട്ഫോണുകളിൽ നാലാം സ്ഥാനത്താണ് ഐഫോൺ 12. ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഐഫോൺ 13 മോഡലുകളാണ്. ഐഫോൺ 12ന് ഈ സ്വീകാര്യത ലഭിക്കുന്നുണ്ടെങ്കിൽ ഐഫോൺ 13 സ്മാർട്ട്ഫോണിനുള്ള സ്വീകാര്യത കുറച്ച് കൂടുതൽ കാലത്തേക്കും തുടരും.

ഐഫോൺ 14
 

എന്തായാലും ഐഫോൺ 14 വിപണിയിൽ എത്തുന്നതോടെ ഐഫോൺ 13ന്റെ ഔദ്യോഗിക വിലയിൽ വീണ്ടും കുറവ് വരുമെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ഇതിന് മുമ്പ് തന്നെ ഐഫോൺ 13 കുറഞ്ഞ വിലയിൽ ലഭ്യമാകും. ഡിവൈസിനൊപ്പം ലഭിക്കുന്ന വിവിധ തരം ഓഫറുകളും ബോണസുകളും ഡിസ്കൌണ്ടുകളും എല്ലാം ചേരുമ്പോഴാണ് ഐഫോൺ 13 സ്മാർട്ട്ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ കഴിയുന്നത്. ഐഫോൺ 13 കുറഞ്ഞ വിലയിൽ സ്വന്തമാക്കുന്നത് എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

ഐഫോണിന്റെ കൊമ്പൊടിക്കാൻ ആരുണ്ട്? ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്ഫോണുകൾഐഫോണിന്റെ കൊമ്പൊടിക്കാൻ ആരുണ്ട്? ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്ഫോണുകൾ

Apple iPhone 13: ഐഫോൺ 13 സ്വന്തമാക്കാം

Apple iPhone 13: ഐഫോൺ 13 സ്വന്തമാക്കാം

അതെ വെറും 52,900 രൂപയ്ക്ക് ഇപ്പോൾ ഐഫോൺ 13 സ്വന്തമാക്കാം. ആപ്പിളിന്റെ അംഗീകൃത റീട്ടെയിലർ ആയ ഐസ്റ്റോറിൽ നിന്നുമുള്ള ഡീലുകളാണ് ഐഫോൺ 13 ഇത്ര കുറഞ്ഞ നിരക്കിൽ ഓഫർ ചെയ്യുന്നത്. ലാഭകരമായ ക്യാഷ്ബാക്കുകൾ, ഡിസ്കൌണ്ടുകൾ, എക്സ്ചേഞ്ച് ബോണസുകൾ എന്നിവയോടെയാണ് ഐസ്റ്റോറിൽ ഐഫോൺ വിൽക്കുന്നത്.

സെയിലുകൾ

അതേ സമയം തന്നെ ഇത്തരം സെയിലുകൾ ചില വ്യവസ്ഥകളോടെയാണ് നടപ്പിലാക്കുന്നതെന്നും അറിഞ്ഞിരിക്കണം. ഏറ്റവും മികച്ച ഡീലുകൾ കിട്ടാൻ പണമിടപാട് നടത്തുന്നത് ഒരു പ്രത്യേക കാർഡ് ഉപയോഗിച്ചായിരിക്കണം. അത് പോലെ തന്നെ സെലക്റ്റ് ചെയ്യുന്ന ഡീലും പ്രധാനമാണ്. ഏത് ഓഫർ സെലക്റ്റ് ചെയ്യണം, ഏത് കാർഡ് ഉപയോഗിക്കണം എന്നൊക്കെ മനസിലാക്കാൻ തുടർന്ന് വായിക്കുക.

ബജറ്റ് വിപണിയിലെ പുതിയ താരം; സാംസങ് ഗാലക്‌സി എഫ് 13 സ്മാർട്ട്ഫോണിനെക്കുറിച്ച് അറിയാംബജറ്റ് വിപണിയിലെ പുതിയ താരം; സാംസങ് ഗാലക്‌സി എഫ് 13 സ്മാർട്ട്ഫോണിനെക്കുറിച്ച് അറിയാം

ഓൺലൈൻ

79,900 രൂപയ്ക്കാണ് Apple ഐഫോൺ 13 വിപണിയിൽ അവതരിപ്പിച്ചത്. ആപ്പിളിന്റെ ഓൺലൈൻ സ്റ്റോറിൽ നിന്നും വാങ്ങുമ്പോൾ ഈ വില നൽകേണ്ടി വരും. മറ്റ് ഓൺലൈൻ റീട്ടെയിലർമാർ വഴിയാണ് ഫോൺ വാങ്ങുന്നത് എങ്കിൽ നിങ്ങൾക്ക് ചില ഡിസ്കൌണ്ടുകൾ ഒക്കെ ലഭിക്കും. ഏറ്റവും മികച്ച ഡീൽ വേണമെന്ന് ഉള്ളവർ ഇന്ത്യ ഐസ്റ്റോറിലേക്ക് പോകുക. ഇപ്പോൾ സ്റ്റോക്കില്ലാത്ത ഐഫോൺ ഗ്രീൻ വേരിയന്റ് വാങ്ങാനും ചിലപ്പോൾ യൂസേഴ്സിന് കഴിഞ്ഞേക്കും.

Apple iPhone 13: ഐഫോൺ 13 ഡിസ്കൌണ്ട്

Apple iPhone 13: ഐഫോൺ 13 ഡിസ്കൌണ്ട്

ഐഫോൺ 13ന്റെ 128 ജിബി വേരിയന്റ് ഐസ്റ്റോറിൽ 5,000 രൂപ ഡിസ്കൌണ്ടിൽ ലഭ്യമാണ്. അതായത് ഡിവൈസിന്റെ വില 74,900 ആയി കുറയുന്നു. കൂടുതൽ ഡിസ്കൌണ്ട് വേണമെന്നുള്ളവർ പാലിക്കേണ്ട ചില വ്യവസ്ഥകളും നിബന്ധനകളും ഉണ്ട്. ഈ വ്യവസ്ഥകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

5ജി ഫോണുകളോ അതോ 4ജി ഫോണുകളോ? എന്ത് വാങ്ങണമെന്ന കൺഫ്യൂഷൻ തീർക്കാം5ജി ഫോണുകളോ അതോ 4ജി ഫോണുകളോ? എന്ത് വാങ്ങണമെന്ന കൺഫ്യൂഷൻ തീർക്കാം

ബാങ്ക് കാർഡ്

എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിച്ച് പണമിടപാട് നടത്തിയാൽ 4,000 രൂപ കൂടി ക്യാഷ്ബാക്ക് ലഭിക്കും. ഇട ഇടപാടിനായി നിങ്ങൾക്ക് ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഉപയോഗിക്കാൻ കഴിയും. ഇതിനകം ഡിസ്കൌണ്ട് നൽകിയിട്ടുള്ള വിലയിൽ നിന്ന് ഈ ക്യാഷ്ബാക്ക് കൂടി കുറച്ചാൽ ഡിവൈസിന് നൽകേണ്ട വില 70,900 ആയി കുറയും.

Apple iPhone 13: വെറും 52,900 രൂപയ്ക്ക് ഐഫോൺ 13 സ്വന്തമാക്കാം

Apple iPhone 13: വെറും 52,900 രൂപയ്ക്ക് ഐഫോൺ 13 സ്വന്തമാക്കാം

52,900 രൂപയ്ക്ക് ഐഫോൺ 13 സ്വന്തമാക്കാനും അവസരം ഉണ്ട്. ഇത് പക്ഷെ എക്സ്ചേഞ്ച് ഓഫറിന് ഒപ്പമാണ്. ഐഫോൺ എക്സ്ആർ ( നല്ല കണ്ടീഷനിൽ ഉള്ളത് ) 64 ജിബി മോഡൽ എക്സ്ചേഞ്ച് ചെയ്യുമ്പോൾ 18,000 രൂപ വരെ വാല്യൂ നൽകും. അതായത്, പഴയ ഐഫോൺ എക്സ്ആർ 64 ജിബി മോഡൽ എക്സ്ചേഞ്ച് ചെയ്താൽ ഐഫോൺ 13 സ്മാർട്ട്ഫോൺ 52,900 രൂപയ്ക്ക് സ്വന്തമാക്കാൻ കഴിയും. എക്സ്ചേഞ്ച് വാല്യൂ പഴയ ഡിവൈസിന്റെ കണ്ടീഷൻ അനുസരിച്ചാണ് ലഭിക്കുക.

പബ്ജിയും ഫ്രീഫയറും എല്ലാം പറന്ന് നിൽക്കും; 30,000 രൂപയിൽ താഴെയുള്ള മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾപബ്ജിയും ഫ്രീഫയറും എല്ലാം പറന്ന് നിൽക്കും; 30,000 രൂപയിൽ താഴെയുള്ള മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ

ഐഫോൺ എക്സ്ആർ

ഐഫോൺ എക്സ്ആർ 64 ജിബി മോഡൽ എക്സ്ചേഞ്ച് ചെയ്ത് ഐഫോൺ 11 ഐഫോൺ 12 എന്നിവയും വാങ്ങാൻ കഴിയും. ഇത് വഴി കൂടുതൽ കുറഞ്ഞ വിലയിൽ ഈ ഡിവൈസുകൾ വാങ്ങാൻ യൂസേഴ്സിന് സാധിക്കും. പഴയ ഐഫോൺ 8ും എക്സ്ചേഞ്ച് ചെയ്യാൻ സാധിക്കും. പഴയ ഐഫോൺ എക്സ്ആർ 64 ജിബി പോലെയുള്ള ഡിവൈസുകൾ കയ്യിലുള്ളവർ ഈ എക്സ്ചേഞ്ചിന് തയ്യാറാകുന്നതാണ് നല്ലത്.

Best Mobiles in India

English summary
The smartphone market today is dominated by Apple devices. Mainly Apple iPhone 13 models. Apple introduced the iPhone 13 in September last year. This device is the base model of the iPhone 13 series. The iPhone 13 is still the hottest smartphone in the market for months now, but the Apple iPhone 13 is currently the best - selling smartphone in the world.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X