സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് കരുത്തിൽ നുബിയ ഫോൾഡും ഡൈമൻസിറ്റി 7400X കരുത്തിൽ നുബിയ ഫ്ലിപ്പ് 3 5ജിയും എത്തി
നുബിയ തങ്ങളുടെ ഫോൾഡബിൾ സ്മാർട്ട്ഫോൺ നിര ശക്തിപ്പെടുത്തിക്കൊണ്ട് രണ്ട് പുതിയ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നു. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് കരുത്തിൽ നുബിയ ഫോൾഡും (nubia Fold), ഡൈമൻസിറ്റി 7400X കരുത്തിൽ നുബിയ ഫ്ലിപ്പ് 3 (nubia Flip3) എന്ന മോഡലുമാണ് അവതരിപ്പിച്ചിരിക്കുന്നത്. 8 ഇഞ്ച് മെയിൻ സ്‌ക്രീൻ (2,480 × 2,200), 6.5 ഇഞ്ച് കവർ ഡിസ്‌പ്ലേ (2,748 × 1,172) എന്നിവയുൾപ്പെടെ ഡ്യുവൽ OLED ഡിസ്‌പ്ലേകളാണ് നുബിയ ഫോൾഡിൽ ഉള്ളത്. IPX4 ജല പ്രതിരോധം, IP5X പൊടി സംരക്ഷണം എന്നിവയുമുണ്ട്.
നുബിയ ഫോൾഡ് ഫീച്ചറുകൾ
8-ഇഞ്ച് OLED മെയിൻ (2,480×2,200), 6.5-ഇഞ്ച് OLED കവർ (2,748×1,172) ഡിസ്പ്ലേകൾ ഇതിലുണ്ട്. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസർ ആണ് ഈ ഫോൾഡ് ഫോണിന്റെ കരുത്ത്. 12GB റാം, 256GB സ്റ്റോറേജ് കരുത്തിലാണ് നുബിയ ഫോൾഡ് എത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം.

നുബിയ ഫോൾഡിന്റെ റിയർ പാനലിൽ 50MP മെയിൻ + 50MP അൾട്രാ-വൈഡ് + 5MP മാക്രോ ക്യാമറകളാണ് ഉള്ളത്. 20MP മെയിൻ + 20MP കവർ ഫ്രണ്ട് ക്യാമറകളുമുണ്ട്. ഫ്ലാഷ്, ഓട്ടോഫോക്കസ്, സ്റ്റെബിലൈസേഷൻ ഫീച്ചറുകൾ സഹിതമാണ് ഇവ എത്തുന്നത്. IPX4 വെള്ളം / IP5X പൊടി റേറ്റിങ്, 6,560mAh ബാറ്ററി, 55W ഫാസ്റ്റ് ചാർജിംഗ്, USB ടൈപ്പ്-സി എന്നിവയും ഇതിലുണ്ട്.
5G / LTE / AXGP, Wi-Fi 802.11 a/b/g/n/ac/ax/be, ബ്ലൂടൂത്ത് 6.0, NFC / FeliCa, GPS എന്നീ കണക്ടിവിറ്റി ഫീച്ചറുകളും നാനോ സിം + eSIM, ഫെയ്സ് ആന്റ് ഫിംഗർ പ്രിന്റ് സുരക്ഷാ ഫീച്ചറുകളും ഉണ്ട്. 144×160×5.4 mm (ഓപ്പൺ ആയിരിക്കുമ്പോൾ), 73×160×11.1 mm (അടഞ്ഞിരിക്കുമ്പോൾ) വലിപ്പവും 249 ഗ്രാം ഭാരവും നുബിയ ഫോൾഡിന് ഉണ്ട്.

നുബിയ ഫ്ലിപ്പ് 3
120Hz റിഫ്രഷ് റേറ്റുള്ള 6.9-ഇഞ്ച് OLED മെയിൻ (2,790×1,188), 4.0-ഇഞ്ച് OLED സബ് (1,200×1,092) ഡിസ്പ്ലേകൾ ഈ ഫ്ലിപ്പ്ഫോണിലുണ്ട്. മീഡിയടെക് ഡൈമൻസിറ്റി 7400X പ്രോസസർ ആണ് നുബിയ ഫ്ലിപ്പ് 3യുടെ കരുത്ത്. 6GB റാം, 128GB സ്റ്റോറേജ് സഹിതമാണ് ഇത് എത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം.
50MP മെയിൻ ക്യാമറ + 12MP അൾട്രാ-വൈഡ് ക്യാമറ എന്നിവയടങ്ങുന്ന റിയറ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 32MP ഫ്രണ്ട് ക്യാമറയും നുബിയ ഫ്ലിപ്പ് 3-ൽ നൽകിയിരിക്കുന്നു. 5G / LTE / AXGP, Wi-Fi 802.11 a/b/g/n/ac/ax, ബ്ലൂടൂത്ത് 6.0, NFC / FeliCa, GPS എന്നീ കണക്ടിവിറ്റി ഫീച്ചറുകളും നാനോസിം + eSIM, ഫെയ്സ് - ഫിംഗർപ്രിന്റ് സെൻസറുകളും ഇതിലുണ്ട്.
4,610mAh, USB ടൈപ്പ്-C, IPX4 വെള്ളം / IP5X ഡസ്റ്റ് റേറ്റിങ്, എന്നീ ഫീച്ചറുകളും നുബിയ ഫ്ലിപ്പ് 3-യിൽ ഉണ്ട്. 170×76×7.5 mm (ഓപ്പൺ), 87×76×15.9 mm (ക്ലോസ്), വലിപ്പവും 187 ഗ്രാം ഭാരവും ആണ് ഈ ഫോണിനുള്ളത്. ഫ്ലിപ്പ്3 300,000 ഓപ്പൺ-ക്ലോസ് സൈക്കിളുകളെ പിന്തുണയ്ക്കുന്നു, കൂടാതെ മികച്ച ഈടിനായി ഉയർന്ന കരുത്തുള്ള തേർഡ് ജനറേഷൻ ഹിഞ്ച് ഇതിൽ നൽകിയിരിക്കുന്നു.

വിലയും ലഭ്യതയും
നൂബിയ ഫോൾഡ് JPY 178,560 (ഏകദേശം 1,03,585 രൂപ) വിലയിൽ എത്തുന്നു. ഇത് 2026 ൽ കൂടുതൽ രാജ്യങ്ങളിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ബ്ലാക്ക് കളറിലാണ് ഈ ഫോൺ എത്തിയിട്ടുള്ളത്. നൂബിയ ഫ്ലിപ്പ് 3 2026 ജനുവരിയിൽ ആണ് വിൽപ്പനയ്‌ക്കെത്തുക, ഇതിന്റെ വിലയും ലഭ്യതയും ജനുവരിയിലേ പ്രഖ്യാപിക്കൂ. ബ്ലാക്ക്, വൈറ്റ് കളർ ഓപ്ഷനുകളിലാണ് ഈ ഫ്ലിപ്പ്ഫോൺ ലഭ്യമാകുക.


Click it and Unblock the Notifications








