16എംബി ക്യാമറ, 4ജിബി റാം, വില 13,999 രൂപ: കിടിലന്‍ ഫോണ്‍!

Written By:

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വീണ്ടും ഇന്ത്യന്‍ വിപണിയില്‍. ചൈനീസ് ബ്രാന്‍ഡായ ZTE യുടെ സബ്ബ്രാന്റ് ന്യൂബിയയാണ് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കിയിരിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ന്യൂബിയ എം2 ലൈറ്റ് അവതരിപ്പിച്ചത്. കറുപ്പ്, ഗോള്‍ഡ് എന്നീ വേരിയന്റുകളിലാണ് ഈ ഫോണ്‍. ഇന്ന് 12pm (അതായത് മേയ് 9) മുതല്‍ ഈ ഫോണ്‍ ആമസോണ്‍ വഴി വില്‍പന ആരംഭിക്കുന്നു. ന്യൂബിയ സീരീസിലെ ഈ പുതിയ സ്മാര്‍ട്ട്‌ഫോണിന് 118 പുതിയ പവര്‍ ഒപ്റ്റിമൈസേഷന്‍ ഫീച്ചറുകളാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.

ന്യൂബിയ എം2 ലൈറ്റിന്റെ കൂടുതല്‍ സവിശേഷതകള്‍ അറിയാനായി തുടര്‍ന്നു വായിക്കുക..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

5.5ഇഞ്ച് എച്ച്ഡി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, 720X1280 പിക്‌സല്‍ റിസൊല്യൂഷന്‍, 164 ഗ്രാം ഭാരം, സെക്കന്‍ഡറി ഡിസ്‌പ്ലേ ഇല്ല.

പ്രോസസര്‍

ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റം. ഒക്ടാകോര്‍ പ്രോസസര്‍.

റാം/ സ്‌റ്റോറേജ്

4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍.

ക്യാമറ

16എംബി മുന്‍ ക്യാമറയും 13എംബി റിയര്‍ ക്യാമറയുമാണ് ന്യൂബ്യ എം2 ലൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബാറ്ററി

3000എംഎഎച്ച് ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് ബാറ്ററിയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കണക്ടിവിറ്റികള്‍

4ജി വോള്‍ട്ട്, വൈ-ഫൈ 802.11 b/g/n, ബ്ലൂട്ടൂത്ത് 4.0, യുഎസ്ബി OTG, ജിപിഎസ്, ജിപിആര്‍എസ്, ഇന്റര്‍നെറ്റ് എന്നിവ കണക്ടിവിറ്റികളുമാണ്.

സെന്‍സര്‍

ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ നൂബ്യ എം2 ലൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് കൂടാതെ 7.1 ഡോള്‍ബി ഓഡിയോയും ഉണ്ട്.

വില

4ജിബി റാം, 3000എംഎഎച്ച് ബാറ്ററി, 16എംബി ക്യാമറ എന്നിവയുളള ഈ ഫോണിന്റെ വില 13,999 രൂപയാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Nubia M2 Lite runs Nubia UI 4.0 skin based on Android 6.0 Marshmallow.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot