നൂബിയ റെഡ് മാജിക് 6 ഗെയിമിംഗ് ഫോൺ പുതിയ കൂളിംഗ് സിസ്റ്റവുമായി അവതരിപ്പിക്കുമെന്ന് ടീസർ

|

നെക്സ്റ്റ് ജനറേഷനിൽ വരുന്ന പുതിയ നുബിയ ഗെയിമിംഗ് സ്മാർട്ട്‌ഫോണായ നുബിയ റെഡ് മാജിക് 6 (Nubia Red Magic 6) അധികം വൈകാതെ തന്നെ വിപണിയിൽ എത്തും. എന്നാൽ, ഈ സ്മാർട്ട്‌ഫോൺ എപ്പോൾ വരുമെന്ന കാര്യം കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഒരു ഗെയിമിംഗ് ഡിവൈസ് ആയതിനാൽ ഒരു സ്മാർട്ട്‌ഫോൺ ഒരു കൂളിംഗ് സിസ്റ്റവുമായി എത്തുമെന്ന് റിപ്പോർട്ടിൽ കാണിക്കുന്നുണ്ട്. ഒരു അപ്ഗ്രേഡഡ് കൂളിംഗ് സംവിധാനവുമായി സ്മാർട്ട്‌ഫോൺ എത്തുമെന്ന് നൂബിയ ബ്രാൻഡ് മാനേജർ വെളിപ്പെടുത്തി.

നുബിയ റെഡ് മാജിക് 6 ഔദ്യോഗിക ടീസർ വീഡിയോ

ഇസഡ്ടിഇയിലെ മൊബൈൽ ഡിവൈസുകളുടെ പ്രസിഡന്റ് കൂടിയായ നുബിയ ബ്രാൻഡ് മാനേജർ നി ഫെയ് കാണിച്ച വെയ്‌ബോയിൽ കാണിച്ച ഔദ്യോഗിക ടീസർ വീഡിയോ അനുസരിച്ച്, നൂബിയ റെഡ് മാജിക് 6 വിപണിയിൽ വരുന്നത് അനവധി ആരാധകരുമായിട്ടായിരിക്കും. ഈ സ്മാർട്ഫോൺ ഒൻപത്-ആക്സിസ് സ്പേഷ്യൽ സെൻസർ അവതരിപ്പിക്കും. ഇത് ഈ ഹാൻഡ്‌സെറ്റിൻറെ ചലനം ഒന്നിൽ കൂടുതൽ ദിശകളിൽ ട്രാക്ക് ചെയ്യാനാകും. എക്സിക്യൂട്ടീവ് കാണിച്ചിരിക്കുന്ന ടീസർ വീഡിയോ പരിശോധിക്കുമ്പോൾ ഈ നുബിയ റെഡ് മാജിക് 6 വായുവിൽ പൊങ്ങിക്കിടക്കുന്നതായും, പല വശങ്ങളിൽ നിന്നും വെളിച്ചം വീശുന്നതായും ടീസർ കാണിക്കുന്നു. ഇത് ഹാൻഡ്‌സെറ്റിൽ നിന്നും വരുന്ന കൂളിംഗ് സംവിധാനം എങ്ങനെ ചൂട് പുറന്തള്ളുന്നതെന്ന് കാണിക്കുന്നു.

സ്മാർട്ട്ഫോണുകൾക്കും ടാബ്ലറ്റുകൾക്കും കിടിലൻ ഓഫറുകളുമായി സാംസങ് ഡേയ്‌സ് സെയിൽ ആരംഭിച്ചുസ്മാർട്ട്ഫോണുകൾക്കും ടാബ്ലറ്റുകൾക്കും കിടിലൻ ഓഫറുകളുമായി സാംസങ് ഡേയ്‌സ് സെയിൽ ആരംഭിച്ചു

നുബിയ റെഡ് മാജിക് 6 ഗെയിമിംഗ് സ്മാർട്ഫോൺ

നുബിയ റെഡ് മാജിക് 6 ഗെയിമിംഗ് സ്മാർട്ഫോൺ

ഈ വർഷം ജനുവരിയിൽ നൂബിയയുടെ ഗെയിമിംഗ് സ്മാർട്ട്‌ഫോൺ ഉപ-ബ്രാൻഡായ റെഡ് മാജിക് ടെൻസെന്റ് ഗെയിമുകളുമായി പങ്കാളിത്തത്തിലായി കഴിഞ്ഞു. റെഡ് മാജിക് ഗെയിമിംഗ് സ്മാർട്ട്‌ഫോണുകളുടെ ഉപയോക്താക്കൾക്ക് മികച്ച ഗെയിമിംഗ് അനുഭവം നൽകുക എന്നതാണ് ഈ പങ്കാളിത്തത്തിൻറെ ലക്ഷ്യം. വരാനിരിക്കുന്ന നുബിയ ഗെയിമിംഗ് സ്മാർട്ട്‌ഫോണിൽ ഉൾപ്പെടുത്താൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സവിശേഷതകളിലൊന്നാണ് എല്ലാ ഈ പുതിയ അപ്ഗ്രേഡഡ് പുതിയ കൂളിംഗ് സിസ്റ്റം.

ഈ ഹാൻഡ്‌സെറ്റിൽ പ്രതീക്ഷിക്കുന്ന മറ്റ് സവിശേഷതകൾ

ഈ ഹാൻഡ്‌സെറ്റിൽ പ്രതീക്ഷിക്കുന്ന മറ്റ് സവിശേഷതകൾ

ഇതിൻറെ ചിപ്സെറ്റ് തണുപ്പിക്കുന്നതിനൊപ്പം സ്ഥിരമായ കൂടിയ പ്രവർത്തനങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനായി നവീകരിച്ച കൂളിംഗ് സംവിധാനം ഇതിൽ ഉപയോഗപ്പെടുത്തുന്നു. സ്മാർട്ട്‌ഫോൺ ചാർജറിലേക്ക് പ്ലഗിൻ ചെയ്‌തിരിക്കുമ്പോൾ അതിൻറെ ചൂട് തണുപ്പിക്കുന്നതിനും ഈ ഫാൻ സഹായിക്കുമെന്ന് പറയുന്നു. ഇതിനുപുറമെ, അടുത്തിടെ സർട്ടിഫിക്കറ്റ് ലഭിച്ച 120W ചാർജിംഗ് നൂബിയ റെഡ് മാജിക് 6 ഉപയോഗിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

പോക്കോ എം3യുടെ ആദ്യ വിൽപ്പനയിൽ തന്നെ വിറ്റഴിച്ചത് ഒന്നര ലക്ഷം ഫോണുകൾ, അടുത്ത വിൽപ്പന ഫെബ്രുവരി 16ന്പോക്കോ എം3യുടെ ആദ്യ വിൽപ്പനയിൽ തന്നെ വിറ്റഴിച്ചത് ഒന്നര ലക്ഷം ഫോണുകൾ, അടുത്ത വിൽപ്പന ഫെബ്രുവരി 16ന്

റെഡ് മാജിക് 6 പ്രോയിൽ ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് നൂബിയ

റെഡ് മാജിക് 6 പ്രോയിൽ ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് നൂബിയ

ഈ ശക്തമായ ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് നൂബിയ റെഡ് മാജിക് 6 പ്രോയിൽ കാണപ്പെടുമെന്ന് അഭ്യുഹങ്ങളുണ്ട്. അതേസമയം, ഈ ഹാൻഡ്‌സെറ്റിൻറെ ടോൺഡൗൺ വാനില വേരിയന്റിന് 66W ചാർജിംഗ് സപ്പോർട്ട് നൽകിയേക്കാം. കമ്പനിയിൽ നിന്ന് വരാനിരിക്കുന്ന ഗെയിമിംഗ് സ്മാർട്ഫോൺ നുബിയ റെഡ് മാജിക് 6 ലോഞ്ച് ഉടൻ തന്നെ സംഭവിക്കുമെന്നും പറയുന്നു. ഈ ബ്രാൻഡിൽ നിന്നുള്ള ഔദ്യോഗിക ലോഞ്ച് സ്ഥിരീകരണത്തിനായി ഗെയിമിംഗ് സ്മാർട്ഫോൺ പ്രേമികൾ കാത്തിരിക്കുന്നു.

 സ്മാർട്ട്ഫോണുകൾക്കും ടാബ്ലറ്റുകൾക്കും കിടിലൻ ഓഫറുകളുമായി സാംസങ് ഡേയ്‌സ് സെയിൽ ആരംഭിച്ചു സ്മാർട്ട്ഫോണുകൾക്കും ടാബ്ലറ്റുകൾക്കും കിടിലൻ ഓഫറുകളുമായി സാംസങ് ഡേയ്‌സ് സെയിൽ ആരംഭിച്ചു

Best Mobiles in India

English summary
The Nubia Red Magic 6 is the next-generation Nubia gaming smartphone, rumored to be on cards. There is no official word as of now about when this smartphone is going to see the light of day.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X