നൂബിയയുടെ ഈ മാന്ത്രികഫോൺ ഇന്ത്യയിലെത്താൻ ഇനി ദിവസങ്ങൾ മാത്രം..!

|

ZTEയുടെ നൂബിയ സീരീസിൽ പെട്ട ഏറ്റവും കരുത്തുറ്റ ഫോൺ ആയ നൂബിയ റെഡ് മാജിക്ക് ഇന്ത്യയിൽ ഒക്ടോബറിൽ എത്തും. ഏപ്രിലിൽ ചൈനയിൽ ഇറക്കിയത് മുതൽ കാത്തിരിക്കുന്നതാണ് പലരും ഈ ഗെയിമിങ് ഫോണിനായി. ഡിസൈൻ ഒന്ന് മാത്രം മതിയാകും ഏതൊരാൾക്കും ഈ ഫോൺ വാങ്ങാൻ. എന്നാൽ വെറും ഡിസൈൻ മാത്രമല്ല, സവിശേഷതകളിലും ഏറെ മുന്നിലാണ് ഈ സ്മാർട്ഫോൺ.

 

ഡിസൈൻ

ഡിസൈൻ

ഫോണിനെ കുറിച്ച് ആദ്യം തന്നെ പറയേണ്ടത് അതിന്റെ ഡിസൈൻ ആണ്. അതിമനോഹരം എന്ന് ഒറ്റവാക്കിൽ വിശഷിപ്പിക്കാവുന്ന ഡിസൈൻ. നമ്മളെല്ലാം സ്ഥിരം കണ്ടുമടുത്ത നോട്ടിഫിക്കേഷൻ ലൈറ്റ് സമ്പ്രദായത്തെ അടിമുടി മാറ്റിമറിക്കുന്നതാണ് ഇതിന്റെ ഡിസൈൻ. പിറകിലാണ് നോട്ടിഫിക്കേഷൻ ലൈറ്റ് ഉള്ളത്. അതും ചിത്രത്തിൽ കാണുന്ന പോലെ പിറകിൽ മൊത്തമായി പ്രത്യേക ഡിസൈനോട് കൂടിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഹാർഡ് വെയർ

ഹാർഡ് വെയർ

ഫോണിന്റെ ഹാർഡ്‌വെയർ നോക്കുമ്പോൾ ഇന്ന് നിലവിലുള്ളതിൽ വെച്ച് ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഇതിലുള്ളത്. അതും ഈ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ മെച്ചമുള്ള സൗകര്യങ്ങളാണ് ഫോണിലുള്ളത്. സ്നാപ്ഡ്രാഗൺ 835 ആണ് പ്രൊസസർ. ഒപ്പം 8ജിബി റാം, 128 ജിബി മെമ്മറി എന്നിവയും ഫോണിലുണ്ട്. അധിക മെമ്മറി സൗകര്യം ഇല്ല. എടുത്തുപറയേണ്ട മറ്റൊരു കാര്യം പ്രത്യേകമായി തയ്യാറാക്കിയ എയർ കൂളിംഗ് സിസ്റ്റം ഫോണിൽ ഉണ്ട് എന്നതാണ്.

സോഫ്ട്‍വെയർ
 

സോഫ്ട്‍വെയർ

സോഫ്ട്‍വെയറിന്റെ കാര്യത്തിലേക്ക് വരുമ്പോൾ ഏറ്റവും പുതിയ ആൻഡ്രോയ്ഡ് ഓറിയോ ആണ് ഫോണിന് കരുത്ത് പകരുന്നത്. ഇത് കൂടാതെ ഗെയിം ബൂസ്റ്റ് എന്നൊരു സൗകര്യവുമുണ്ട്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ ബട്ടണും ഉണ്ട്. ഇതുപയോഗിച്ചാൽ മറ്റു ആപ്പുകൾ മെമ്മറി ഉപയോഗിക്കുന്നത് പൂർണ്ണമായും തടഞ്ഞുകൊണ്ട് മികച്ച ഗെയിമിംഗ് സൗകര്യം ഫോണിന് നൽകും. മികച്ച ഫ്രെയിമുകളിൽ മനോഹരമായി മികച്ച വേഗതയിൽ ഗെയിം കളിക്കാൻ സാധിക്കും.

ഡിസ്പ്ലേ

ഡിസ്പ്ലേ

ഡിസ്പ്ളേയുടെ കാര്യത്തിലും ഈ ഫോൺ നിലാവരം പുലർത്തുന്നുണ്ട്. 1080 x 2160 റെസലൂഷന്റെ ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലെ ആണ് ഫോണിലുള്ളത്. അതും 18:9 അനുപാതത്തിൽ ആണ്. ക്യാമറയുടെ കാര്യത്തിലും ഫോൺ നിരാശ നൽകുന്നില്ല. 24 മെഗാപിക്സലിന്റെ സാംസങ്ങ് സെൻസറിനോട് കൂടിയാണ് ക്യാമറ വരുന്നത്. മുൻക്യാമറ 8 മെഗാപിക്സലും ഉണ്ട്.

ബാറ്ററി, മറ്റുള്ളവ

ബാറ്ററി, മറ്റുള്ളവ

ബാറ്ററിയുടെ കരുത്ത് 3800 mAh ആണ്. ഒരു ഗെയിമിംഗ് ഫോണിനെ സംബന്ധിച്ചെടുത്തോളം ഇത്രയും ബാറ്ററി അനിവാര്യവുമാണ്. ശബ്ദമികവിന് വേണ്ടി ഡിടിഎസ് ടെക്‌നോളജിയും സ്മാർട്ട് ആംപ്ലിഫയർ സിസ്റ്റവും ഫോണിലുണ്ട്. മൊത്തത്തിൽ വാങ്ങാൻ പറ്റിയ ഒരു മികച്ച ഗെയിമിംഗ് ഫോൺ തന്നെയാണ് നൂബിയ റെഡ് മാജിക്ക്. ഒപ്പം ആകർഷിക്കുന്ന മനോഹര ഡിസൈനും.

<strong>ഏതൊരു ഷവോമി ഫോൺ ഉപയോഗിക്കുന്നയാളും അറിഞ്ഞിരിക്കേണ്ട 8 കാര്യങ്ങൾ!</strong>ഏതൊരു ഷവോമി ഫോൺ ഉപയോഗിക്കുന്നയാളും അറിഞ്ഞിരിക്കേണ്ട 8 കാര്യങ്ങൾ!

Best Mobiles in India

English summary
Nubia Red Magic gaming smartphone slated to launch in India on October 2018.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X