പ്രീമിയം സ്‌പെസഫിക്കേഷനില്‍ ഇറങ്ങിയ നൂബിയ Z17S, Z17miniS, പ്രോസസര്‍/ ക്യാമറ മികച്ചതാണോ?

Written By:

ZTE ബ്രാന്‍ഡ് തങ്ങളുടെ രണ്ട് പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ന് അവതരിപ്പിച്ചു. നൂബ്യ Z17S, നൂബ്യ Z17 miniS എന്ന ഫോണുകള്‍ ആണ് അവതരിപ്പിച്ചത്. നൂബ്യ Z17S കമ്പനിയുടെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് ഫോണാണ്. ഹൈഎന്‍സ് സവിശേഷതകള്‍ നല്‍കുന്ന ഈ ഫോണ്‍ മറ്റു ഫോണുകളായ ആപ്പിള്‍, സാംസങ്ങ്, എല്‍ജി എന്നിവയുമൊത്ത് മത്സരിക്കാന്‍ ഒരുങ്ങുകയാണ്.

ഇനി ഫേസ്ബുക്കില്‍ അനിമേറ്റഡ് സെല്‍ഫികള്‍ അയക്കാം!

പ്രീമിയം സ്‌പെസഫിക്കേഷനില്‍ ഇറങ്ങിയ നൂബിയ Z17S, Z17miniS, പ്രോസസര്‍/

ഈ രണ്ട് ഫോണുകളും ഉപഭോക്താക്കള്‍ക്ക് വളരെ ഏറെ അത്ഭുതം സൃഷ്ടിക്കും എന്നു കമ്പനി പറയുന്നു. പേര് വ്യക്തമാക്കുന്നതു പോലെ Z17miniS ന്റെ ഡിസ്‌പ്ലേ വളരെ ചെറുതാണ് Z17S നോടു താരതമ്യം ചെയ്യുമ്പോള്‍.

നൂബ്യയുടെ ഈ രണ്ട് ഫോണുകളുടേയും വ്യത്യാസങ്ങള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നൂബ്യ X17 സവിശേഷതകള്‍

നേരത്തെ സൂചിപ്പിച്ചതു പോലെ നൂബിയ Z17 ഒരു പ്രഥമിക സ്‌ക്രീനില്‍ കാണപ്പെടാത്ത ഫുള്‍ സ്‌ക്രീന്‍ ഡിസൈനോടു കൂടിയാണ് വന്നിരിക്കുന്നത്. ഇതില്‍ 5.73 ഇഞ്ച് ഡിസ്‌പ്ലേ സ്‌ക്രീന്‍ 1080X2040 പിക്‌സല്‍ റസൊല്യൂഷന്‍, 403ppi പിക്‌സല്‍ ഡെന്‍സിറ്റി എന്നിവയും ഉണ്ട്. ഡിസ്‌പ്ലേ സംരക്ഷിക്കുന്നതിനായി കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസും ഉണ്ട്.

ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസറില്‍ ആണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. അഡ്രിനോ 540 ജിപിയുവും. രണ്ട് മെമ്മറി വേരിയന്റിലാണ് സ്മാര്‍ട്ട്‌ഫോണ്‍, ഒന്ന് 6ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, മറ്റൊന്ന് 8ജിബി റാം 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിങ്ങനെ.

ഈ സ്മാര്‍ട്ട്‌ഫോണില്‍ നാല് ക്യാമറകളാണ്. ഡ്യുവല്‍ റിയര്‍ ക്യാമറ എത്തിയിരിക്കുന്നത് 12എംപി പ്രൈമറി സെന്‍സര്‍ 23എംപി സെക്കന്‍ഡറി സെന്‍സറും രണ്ട് 5എംപി ക്യാമറകളും ഉണ്ട്. 3100എംഎഎച്ച് ബാറ്ററി ഉള്‍പ്പെടുത്തിയ ഈ ഫോണിന് 26W ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് പിന്തുണയ്ക്കുന്നു. കൂടാതെ ഇതില്‍ 3.0 പവര്‍ സേവിങ്ങ് ടെക്‌നോളജിയും ഉണ്ട്. ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍, 4ജി എല്‍റ്റിഇ, ബ്ലൂട്ടൂത്ത്, യുഎസ്ബി ടൈപ്പ് സി, എന്‍എഫ്‌സി, ജിപിഎസ് എന്നിവ മറ്റു സവിശേഷതകളില്‍ പെടുന്നു.

ആന്‍ഡ്രോയിഡ് 7.1.2 ന്യുഗട്ട് അപ്‌ഡേറ്റ് ലഭിച്ച നോക്കിയ 6ന്റെ മാറ്റങ്ങള്‍! 

നൂബ്യ Z17miniS സവിശേഷതകള്‍

നിങ്ങളുടെ കണ്ണിനെ ആകര്‍ഷിക്കുന്ന ഒരു ഫോണാണിത്. മെറ്റല്‍ ബോഡിയില്‍ ഒരു വളഞ്ഞ 3ഡി ഗ്ലാസ് ബാക്ക് ഉളളതിനാല്‍ ഫോണിന് ഒരു പ്രീമിയം ലുക്ക് നല്‍കുന്നു. നൂബ്യ Z17ല്‍ നിന്നും വ്യത്യസ്ഥമായി, ഈ ഫോണിന്റെ സിഗ്നേച്ചര്‍ റെഡ് സര്‍ക്കുലര്‍ കപ്പാസിറ്റീവ് ഹോം ബട്ടണ്‍ ഫോണിന്റെ മുന്നിലാണ്. ഹോം ബട്ടണ്‍ തന്നെ ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ആയും പ്രവര്‍ത്തിക്കുന്നു.

ഈ ഫോണിന്റെ മറ്റു സ്‌പെക്‌സുകളെ കുറിച്ചു പറയുകയാണെങ്കില്‍ ഡ്യുവല്‍ റിയര്‍ ക്യാമറയും മുന്‍ ക്യാമറയും ഉണ്ട്. ഡ്യുവല്‍ റിയര്‍ ക്യാമറയില്‍ രണ്ട് സോണി IMX258 13എംപി സെന്‍സറുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഡ്യുവല്‍ മുന്‍ ക്യാമറയില്‍ 16എംപി പ്രൈമറി സെന്‍സറും 5എംപി സെക്കന്‍ഡറി സെന്‍സറുമാണ്. ഈ ഫോണിന്റെ മുന്‍ ക്യാമറയില്‍ ബോക് ഇഫക്ട് ക്യാപ്ച്ചര്‍ ചെയ്യാനായി നൂബ്യയുടെ നിയോവിഷന്‍ 7.0 സോഫ്റ്റ്‌വയര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

3200എംഎഎച്ച് നോണ്‍ റിമൂവബിള്‍ ബാറ്ററിയാണ് ഇൗ ഫോണിന്. ഡ്യുവല്‍ ബാന്‍ഡ് വൈഫൈ, ബ്ലൂട്ടൂത്ത് 4.1, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയും ഉണ്ട്.

കൂടാതെ ഓഡിയോ ക്വാളിറ്റി മെച്ചപ്പെടുത്താനായി സ്മാര്‍ട്ട് PA ടെക്‌നോളജിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എംആധാര്‍ ആപ്പ്: നിങ്ങളുടെ സംശയങ്ങളും അതിനുളള ഉത്തരങ്ങളും!

 

വില/ ലഭ്യത

നൂബ്യ Z17S ന്റെ 6ജിബി റാം, 64ജിബി സ്‌റ്റോറേജിന് ഏകദേശം 29,600 രൂപയും, 8ജിബി റാം 128ജിബി സ്റ്റോറേജിന് 39,500 രൂപയുമാണ് ആകുന്നത്. ബ്ലാക്ക് ഗോള്‍ഡ്, ബ്ലൂ എന്നീ വേരിയന്റുകളില്‍ ഈ ഫോണ്‍ ലഭിക്കുന്നു. ഒക്ടോബര്‍ 19 മുതല്‍ പ്രീ-ഓര്‍ഡര്‍ ആരംഭിക്കും.

നൂബ്യ Z17mini ഫോണ്‍ ബ്ലാക്ക് ഗോള്‍ഡ്, ഡീപ്പ് ബ്ലൂ, ഏജിയന്‍ ബ്ലൂ എന്നീ നിറങ്ങളില്‍ എത്തുന്നു. ഈ ഫോണിന്റെ ഏകദേശം വില 19,700 രൂപയാണ്. ഒക്ടോബര്‍ 19 മുതല്‍ ഈ ഫോണ്‍ ലഭ്യമായി തുടങ്ങും.

ആന്‍ഡ്രോയ്ഡിലെ സ്റ്റാറ്റസ് ബാറില്‍ നെറ്റ്‌വര്‍ക്ക് ആക്ടിവിറ്റി കാണിക്കുന്നത് എങ്ങനെ?

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
ZTE Nubia Z17S is the company's new flagship, and comes with top-of-the-line specifications, and can be expected to compete with the likes of other premium smartphones

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot