നൂബിയ Z18 സപ്തംബർ 5 ന് എത്തുന്നു..!

By GizBot Bureau
|

ZTEയുടെ Nubia യുടെ ഏറ്റവും പുതിയ മോഡലായ Z18 ഔദ്യോഗികമായി സെപ്റ്റംബർ 5ന് പ്രഖ്യാപിക്കും. ചൈനയിലാണ് ഫോൺ പുറത്തിറക്കുക. കഴിഞ്ഞ ഏപ്രിലിൽ TENAA സെർട്ടിഫികേഷൻ ലിസ്റ്റിൽ പ്രത്യക്ഷപ്പെട്ട ഫോൺ ഈയിടെ വീണ്ടും വാർത്തകളിൽ ഇടംനേടിയിരുന്നു. എന്തായാലും ആ വാർത്തകൾക്ക് വിരാമമിട്ട് കൊണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ ഫോൺ ഇങ്ങെത്തുകയാണ്.

നൂബിയ Z18 സപ്തംബർ 5 ന് എത്തുന്നു..!

നൂബിയ Z18 സവിശേഷതകൾ

2170 × 1080 പിക്സൽ റെസൊലൂഷനുള്ള 18: 9 അനുപാതവുമായി 5.99 ഇഞ്ച് എഫ്എച്ച്ഡി + ഇൻ സെൽ 2.5 ഡിഗ്രി ഗ്ലാസ് ഡിസ്പ്ലേയാണ് നൂബിയ Z18ന് ഉണ്ടാകുക. അഡ്രിനോ 630 ജിപിയു, 64-ബിറ്റ് 10nm പ്രൊസസർ അടിസ്ഥാനമാക്കിയുള്ള 2.8GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 845 പ്രൊസസർ ആണ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്.

64GB സ്റ്റോറേജും 6 ജിബി റാമും ഉള്ള മോഡൽ, 128 ജി.ബി ഇന്റേണൽ സ്റ്റോറേജുള്ള 8 ജിബി റാം മോഡൽ എന്നിവയായിരിക്കും രണ്ടു മോഡലുകൾ. സോഫ്റ്റ്വെയർ ഭാഗത്ത് ഫോൺ ആൻഡ്രോയിഡ് 8.0 നൂബിയ യുഐ ഉപയോഗിച്ച് പ്രവർത്തിക്കും.

ഡ്യുവൽ ടച്ച് എൽഇഡി ഫ്ലാഷ് ഉള്ള 24 എംപി റിയർ ക്യാമറ സെൻസർ, ഒപ്പം ഒരു സെക്കണ്ടറി ക്യാമറ എന്നിങ്ങനെ രണ്ടു ക്യമറകൾ കൂടിച്ചേർന്നതായിരിക്കും ഫോണിലെ പിറകുവശത്തെ ക്യാമറ സെറ്റപ്പ്. മുൻവശത്ത് വൈഡ് ആംഗിൾ ലെൻസോട് കൂടിയ ഒരു 8 മെഗാപിക്സൽ ക്യാമറയും ഫോണിൽ പ്രതീക്ഷിക്കാം.

കണക്ടിവിറ്റിയുടെ കാര്യത്തിൽ 4 ജി എൽടിഇ, മൈക്രോഎസ്ഡി കാർഡ് പിന്തുണ, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, ഗ്ലോനാസ്, എൻഎഫ്സി, എഫ്എം റേഡിയോ, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്- സി എന്നീ ഓപ്ഷനുകൾ ഫോണിൽ പ്രതീക്ഷിക്കാം. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഗാറെസ്കോപ്പ്, ഹാൾ ഇഫക്ട് സെൻസർ, ഫിംഗർപ്രിന്റ് സെൻസർ, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നിങ്ങനെയുള്ള പ്രധാന സെൻസറുകളും ഉണ്ടാകും. ഒപ്പം 3350 mAh ബാറ്ററിയായിരിക്കും ഫോണിൽ ഉണ്ടാവുക.

Best Mobiles in India

Read more about:
English summary
Nubia Z18 with waterdrop design will be announced on September 5

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X