മുന്നിലും പിന്നിലും സ്ക്രീൻ, പിറകിലെ ക്യാമറ കൊണ്ട് സെൽഫി.. വരുന്നു നൂബിയ Z18S!

|

പിറകിൽ ചെറിയ ഡിസ്പ്ളേ ഒക്കെയുള്ള ഫോണുകൾ നമ്മൾ മുമ്പ് പലപ്പോഴായി കണ്ടിട്ടുണ്ട്. ഒടുവിൽ ഇറങ്ങിയ Meizu Pro 7യിലും പിറകിൽ ചെറുതല്ലാത്ത ഒരു ഡിസ്പ്ളേ നമ്മൾ കാണുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇവിടെ മുൻവശത്തെ പോലെ തന്നെ പിറകിലും അത്യാവശ്യം വലിയ ഒരു ഡിസ്പ്ളേ വരികയാണെങ്കിൽ എങ്ങനെ ഉണ്ടാകും. അതാണ് നൂബിയയുടെ ഈ പുതിയ ഫോൺ. മുമ്പ് YotaPhone പരീക്ഷിച്ച അതെ മാർഗ്ഗമാണ് ZTE ഇവിടെയും പരീക്ഷിക്കുന്നത്. ഫോണിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ ഇന്റർനെറ്റിൽ താരമായിക്കൊണ്ടിരിക്കുന്നത്.

 

നൂബിയ Z18S

നൂബിയ Z18S

കഴിഞ്ഞ കുറച്ചു മാസങ്ങളായി നൂബിയയുടെ വരാനിരിക്കുന്ന മോഡലായ Z18 ആയിരുന്നു വാർത്തകളിൽ താരം. എന്നാൽ ഈയടുത്ത് ആ മോഡൽ ഇറങ്ങിയതോടെ ആ ചർച്ചകൾ അവിടെ തീരുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ വീണ്ടും ഇന്റർനെറ്റിൽ മൊത്തം താരങ്ങൾ സൃഷ്ടിക്കുകയാണ് Z18S എന്ന് പേരുവിളിക്കപ്പെടുന്ന ഈ ഇരട്ട സ്ക്രീൻ മോഡൽ.

രണ്ടുവശത്തും ഡിസ്പ്ളേ

രണ്ടുവശത്തും ഡിസ്പ്ളേ

താഴെ കൊടുത്തിട്ടുള്ള വീഡിയോയിൽ കാണുന്ന പോലെ പരമാവധി ബെസൽ കുറച്ചുകൊണ്ടുള്ള മുൻവശത്തെ സ്‌ക്രീനിന് പിറകിലായി ഫോണിന്റെ പിറകിൽ അത്യാവശ്യം വലിയ ഒരു ഡിസ്പ്ളേ കൂടെ കാണാം. വെറും സമയമറിയാനും നോട്ടിഫിക്കേഷനുകൾ കാണാനും കോൾ എടുക്കാനും മാത്രമാക്കാതെ പരിപൂർണ്ണമായ ഒരു ആൻഡ്രോയിഡ് സ്ക്രീൻ തന്നെ പിറകിൽ നമുക്ക് കാണാം.

സെൽഫി ഇനി പിൻക്യാമായിൽ!
 

സെൽഫി ഇനി പിൻക്യാമായിൽ!

ഇവിടെ ഏറെ അതിശയകരമായ മറ്റൊരു കാര്യം ഈ വീഡിയോ കാണുമ്പോൾ നമുക്ക് മനസ്സിലാകുന്നത് ഫോണിന് മുൻവശത്ത് ക്യാമറ ഇല്ല എന്നതാണ്. അവിടെയാണ് ഈ പിറകിലെ സ്‌ക്രീനിന്റെ പ്രസക്തി. പിറകിലെ ക്യാമറ കൊണ്ട് തന്നെ സെൽഫി എടുക്കാൻ നമുക്ക് സഹായകമാകും ഈ രണ്ടാമത്തെ സ്ക്രീൻ. സ്ക്രീനിലേക്ക് നോക്കി കൃത്യമായിത്തന്നെ പിറകിലെ ക്യാമറയിലൂടെ സെൽഫി എടുക്കാം.

Axon Mന് ശേഷം

Axon Mന് ശേഷം

മുമ്പ് ഇതുപോലെയുള്ള മറ്റൊരു ഇരട്ട ഡിസ്പ്ളേ സ്‌ക്രീനുമായി ZTE എത്തിയിരുന്നു. പക്ഷെ അത് മടക്കുകയും നിവർത്തുകയും ചെയ്യാവുന്ന രണ്ടു സ്ക്രീനുകൾ ചേർന്ന ഒന്നായിരുന്നു. വ്യത്യസ്തമായ ഡിസൈൻ ആയിരുന്നെങ്കിലും കാഴ്ചയിൽ അത്ര സുഖകരമല്ലാത്ത ഒരു ഡിസൈൻ ആയിരുന്നതിനാൽ Axon M എന്ന ആ മോഡൽ വേണ്ടത്ര ശ്രദ്ധ നേടാതെ പോകുകയായിരുന്നു.

സവിശേഷതകളും ഗംഭീരം!

സവിശേഷതകളും ഗംഭീരം!

ഇനി ഈ ഫോണിന്റെ സവിശേഷതകളിലേക്ക് വരുമ്പോൾ നിലവിലുള്ളതിൽ ഏറ്റവും മികച്ച പ്രൊസസർ ആയ Snapdragon 845, 24 എംപി+ 16 എംപി ക്യാമറ, ആൻഡ്രോയിഡ് 8.1 ഓറിയോ, Adreno 630 ജിപിയു, കോർണിങ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണം, 6ജിബി/ 8ജിബി റാം, 64 ജിബി/ 128 ജിബി മെമ്മറി 5.99 ഇഞ്ച് ഡിസ്പ്ളേ എന്നിവ പ്രതീക്ഷിക്കാം.

തരംഗമായി വീഡിയോ

തരംഗമായി വീഡിയോ

ഏതായാലും ഇതിനോടകം തന്നെ ഈ വീഡിയോ ഇന്റർനെറ്റിൽ ഏറെ തരംഗമായിട്ടുണ്ട്. ഫോണിന്റെ നമുക്ക് ലഭ്യമായ വിവരങ്ങളും മറ്റുമെല്ലാം വെച്ച് നോക്കുമ്പോൾ ഓപ്പോ ഫൈൻഡ് എക്സ് പോലെ വ്യത്യസ്തമായ ഒരു ഡിസൈൻ കൊണ്ട് ഈ ഫോൺ ശ്രദ്ധിക്കപ്പെടും എന്ന് പ്രതീക്ഷിക്കാം.

Best Mobiles in India

English summary
Nubia Z18S with Dual Screens Video Leaked.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X