പിൻ പാനൽ രണ്ട് നിറങ്ങളിൽ വരുന്നതായി നുബിയ ഇസഡ് 30 സ്മാർട്ഫോണിൻറെ റെൻഡറുകൾ

|

നുബിയ ഇസഡ് 30 സ്മാർട്ട്‌ഫോൺ അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഇപ്പോൾ, ഈ സ്മാർട്ട്‌ഫോണിനെക്കുറിച്ചുള്ള ഏറ്റവും പുതിയ ചോർച്ച രൂപകൽപ്പന, കളർ ഓപ്ഷനുകൾ, ഈ സ്മാർട്ഫോണിൻറെ മറ്റ് വിശദാംശങ്ങൾ എന്നിവ കാണിക്കുന്നു. പ്രത്യേകിച്ചും, നുബിയ ഇസഡ് 30 യുടെ ചോർന്ന റെൻഡർ സ്മാർട്ട്‌ഫോണിന്റെ പുറകിലായി വരുന്ന രൂപകൽപ്പന വ്യക്തമായി കാണിക്കുന്നു. എന്നാൽ, മുൻഭാഗം അവ്യക്തമായിരുന്നു. ലീക്ക് ചെയ്യപ്പെട്ട പുതിയ നുബിയ ഇസഡ് 30 സ്മാർട്ഫോണിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

നൂബിയ ഇസഡ് 30 ലീക്ക് ചെയ്യപ്പെട്ട റെൻഡർ

നൂബിയ ഇസഡ് 30 ലീക്ക് ചെയ്യപ്പെട്ട റെൻഡർ

സി ടെക്നോളജി പങ്കിട്ട ഏറ്റവും പുതിയ നൂബിയ സെഡ് 30 റെൻഡർ ആകർഷകമായ കളർ ഓപ്ഷനുകളിൽ ലഭ്യമാകുമെന്ന് കാണിക്കുന്നു. ഈ സ്മാർട്ട്‌ഫോണിൻറെ പുറകിലത്തെ രൂപകൽപ്പന ചെറിയ രീതിയിൽ കാണിക്കുന്നു. ഇത് തുരുമ്പ് നിറമുള്ള പുറം ഭാഗവും ഗ്രേ നിറത്തിൽ വരുന്ന മുൻഭാഗവും കാണിക്കുന്നു. ഇതിലെ ഫ്രെയിമിന് ചുറ്റും രണ്ട് നിറങ്ങൾ ഉപയോഗിച്ച് ഒരു രേഖ ഉൾപ്പെടുത്തിയിരിക്കുന്നതും കാണാവുന്നതാണ്. മുൻവശത്തെ രൂപകൽപ്പന അത്ര വ്യക്തമായി കാണാനാകില്ലെങ്കിലും നൽകിയിട്ടുള്ള ഡിസ്പ്ലേ ഒരു അണ്ടർ ഡിസ്പ്ലേ സെൽഫി ക്യാമറ സെൻസർ പ്രദർശിപ്പിക്കുമെന്ന് പറയുന്നു. ഫെയ്‌സ് ഐഡിക്കായി അണ്ടർ ഡിസ്‌പ്ലേ 3 ഡി ടോഫ് സെൻസർ അവതരിപ്പിക്കുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണാണ് നുബിയ ഇസഡ് 30 എന്ന അഭ്യൂഹവും നിലനിൽക്കുന്നു.

നൂബിയ ഇസഡ് 30

ഈ വർഷം ആദ്യം നടന്ന എംഡബ്ല്യൂസി ഷാങ്ഹായ് പരിപാടിയിൽ ഇസഡ്ടിഇ സമാനമായ ഒരു സെൻസർ പ്രദർശിപ്പിച്ചു എന്നത് ശ്രദ്ധേയമായ മറ്റൊരു കാര്യമാണ്. പിന്നിൽ വരുന്ന രൂപകൽപ്പന പരിശോധിക്കുമ്പോൾ അറിയുവാൻ കഴിയുന്നത്, നൂബിയ ഇസഡ് 30 100x ഹൈബ്രിഡ് സൂം ലേബൽ പ്രദർശിപ്പിക്കുന്നതായി പറയുന്നു. ടെലിഫോട്ടോ, അൾട്രാ-വൈഡ് ആംഗിൾ ലെൻസുകളുടെ ഫോക്കൽ ലെങ്ത് യഥാക്രമം 135 മില്ലിമീറ്റർ, 16 മില്ലിമീറ്റർഎന്നിവയാണ്. ഈ വശങ്ങൾ ഔദ്യോഗികമല്ലെങ്കിലും നൂബിയ ഇസഡ് 30 സ്മാർട്ഫോണിൽ ഒരു പെരിസ്‌കോപ്പ് സെൻസറിൻറെ സാധ്യതയും തള്ളിക്കളയാനാവില്ല.

നുബിയ ഇസഡ് 30 സ്മാർട്ഫോണിൽ നിന്നും എന്താണ് പ്രതീക്ഷിക്കേണ്ടത് ?

നുബിയ ഇസഡ് 30 സ്മാർട്ഫോണിൽ നിന്നും എന്താണ് പ്രതീക്ഷിക്കേണ്ടത് ?

അറിയപ്പെടുന്ന ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ റിപ്പോർട്ട് അനുസരിച്ച്, നൂബിയ ഇസഡ് 30 അതിൻറെ മുൻഗാമിയായ നുബിയ ഇസഡ് 20 ന് സമാനമായ ഒരു സെക്കൻഡറി ഡിസ്‌പ്ലേ പുറകിൽ നൽകിയിട്ടുണ്ടെന്ന് അഭിപ്രായപ്പെടുന്നു. എന്നാൽ, ഈ സ്മാർട്ട്‌ഫോണിൻറെ വരവ് ഇപ്പോൾ വൈകിയിരിക്കുകയാണ്. ഇത് കമ്പനി ഇനി വിപണിയിൽ അവതരിപ്പിക്കുവാനായി കുറഞ്ഞത് മാസങ്ങളെടുക്കും. ഏറ്റവും പുതിയ നുബിയ സ്മാർട്ട്‌ഫോണിന്റെ ലോഞ്ച് തീയതി കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഫ്ലിപ്പ്കാർട്ടിൽ പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവ്ഫ്ലിപ്പ്കാർട്ടിൽ പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവ്

നുബിയ ഇസഡ് 30 സ്മാർട്ഫോണിൻറെ റെൻഡറുകൾ

3 സി സർട്ടിഫിക്കേഷൻ ഡാറ്റാബേസ് നുബിയ ഇസഡ് 30 അടുത്തിടെ സർട്ടിഫിക്കറ്റ് നേടിയെന്നുള്ളത് ശ്രദ്ധേയമാണ്. റെഡ് മാജിക്കിൻറെ 120W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയുടെ സപ്പോർട്ടുമായാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ഇപ്പോൾ, നൂബിയ ഇസഡ് 30 യുടെ ബാറ്ററി കപ്പാസിറ്റിയെ കുറിച്ച് ഇതുവരെ ഒരു വ്യക്തതയുമില്ല. പക്ഷേ, ഇത് റെഡ് മാജിക് 6 പ്രോയ്ക്ക് സമാനമായിരിക്കും ഇതെന്ന് തോന്നുന്നു. റെഡ് മാജിക് 6 ഹാൻഡ്‌സെറ്റിന് ചൈനയിലെ 4500 എംഎഎച്ച് ബാറ്ററിയും ഗ്ലോബൽ വേരിയന്റിൽ 5050 എംഎഎച്ച് ബാറ്ററിയുമാണ് ലഭിക്കുന്നത്. മാത്രവുമല്ല, ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് 66W ലാണ് ഇത് ലഭിക്കുന്നത്.

Best Mobiles in India

English summary
Now, the new smartphone leak reveals the device's alleged architecture, color choices, and other information. The leaked render of the nubia Z30, in particular, clearly shows the smartphone's back design, but we don't get to see the front.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X