സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 കരുത്തുമായി നുബിയ Z80 അൾട്ര ലോഞ്ച് ചെയ്തു
സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 കരുത്തുമായി എത്തുന്ന പ്രീമിയം സ്മാർട്ട്ഫോണുകളുടെ നിരയിലേക്ക് ഒരു പുതിയ അംഗം കൂടി എത്തിയിരിക്കുന്നു. നുബിയ തങ്ങളുടെ കഴിഞ്ഞ വർഷത്തെ Z70 അൾട്രയുടെ പിൻഗാമിയായി പുതിയ നുബിയ Z80 അൾട്ര (nubia Z80 Ultra) ചൈനയിൽ ലോഞ്ച് ചെയ്തു. BOE X10 ലുമിനസ് മെറ്റീരിയൽ ഉപയോഗിക്കുന്ന നോച്ച് ഇല്ലാതെ 6.85 ഇഞ്ച് 144Hz സ്‌ക്രീൻ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. 3000Hz വരെ ടച്ച് സാമ്പിൾ റേഷ്യോയും ഇതോടൊപ്പം നൽകിയിട്ടുണ്ട്. കൂളിങ്ങിനായി റെഡ്മാജിക് ഗെയിമിംഗ് ഫോണിലെ അതേ കോമ്പോസിറ്റ് ലിക്വിഡ് മെറ്റൽ ഈ ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു.
നുബിയ Z80 അൾട്രയുടെ പ്രധാന ഫീച്ചറുകൾ
144Hz വരെ റിഫ്രഷ് റേറ്റുള്ള 6.85-ഇഞ്ച് (2688×1216 പിക്സലുകൾ) 1.5K OLED BOE X10 ഡിസ്പ്ലേ, 960Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 10-ബിറ്റ് കളർ ഡെപ്ത്, 100% DCI-P3 കളർ ഗാമട്ട്, 2000 nits വരെ പീക്ക് ബ്രൈറ്റ്നസ്, DC ഡിമ്മിംഗ്, 2592Hz PWM ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്.

ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 840 ജിപിയു, 12GB / 16GB / 24GB LPDDR5X റാം, 256GB / 512GB / 1TB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള നെബുല AIOS 2ൽ ആണ് പ്രവർത്തനം.
50MP 1/1.3″ ഓമ്‌നിവിഷൻ ലൈറ്റ്മാസ്റ്റർ 990 സെൻസർ (f/1.5 അപ്പേർച്ചർ, OIS), 50MP 1/1.55″ 120-ഡിഗ്രി അൾട്രാ-വൈഡ് ലെൻസ് (f/1.8 അപ്പേർച്ചർ), 64MP 1/2″ പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ് (f/2.48 അപ്പേർച്ചർ, OIS) ഉള്ള 15cm ടെലിഫോട്ടോ മാക്രോ ക്യാമറ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്.

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 16MP അണ്ടർ- ഡിസ്‌പ്ലേ ഫ്രണ്ട്- ഫേസിംഗ് ക്യാമറയും നുബിയ Z80 അൾട്രയിലുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ഡ്യുവൽ സ്പീക്കറുകൾ, DTS:X ULTRA, മൂന്ന് മൈക്കുകൾ, ഡ്യുവൽ X-ആക്സിസ് ലീനിയർ മോട്ടോറുകൾ എന്നീ ഫീച്ചറുകളും ഇതിലുണ്ട്.
പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G NSA /SA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be (2.4GHz + 5GHz + 6GHz), ബ്ലൂടൂത്ത് 6.0, GPS (L1/L5)+ GLONASS, USB ടൈപ്പ്-C 3.2 Gen 1, NFC എന്നിവയും ഇതിലുണ്ട്.
90W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 80W വയർലെസ് ചാർജിംഗ് പിന്തുണകളോടെ 7200mAh ബാറ്ററിയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. 164.5×77.2×8.6mm വലിപ്പരും 227 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. ഫാന്റം ബ്ലാക്ക്, കണ്ടൻസ്ഡ് ലൈറ്റ് വൈറ്റ്, സ്റ്റാറി നൈറ്റ് കളർ ഓപ്ഷനുകളിൽ ഇത് എത്തിയിരിക്കുന്നു.

വിലയും ലഭ്യതയും
നുബിയ Z80 അൾട്രയുടെ 12GB+512GB വേരിയന്റിന് 4999 യുവാൻ (ഏകദേശം 61,630 രൂപ) ആണ് വില. 16GB+512GB വേരിയന്റിന് 5299 യുവാനും (ഏകദേശം 65,325 രൂപ), 16GB+512GB സ്റ്റാറി നൈറ്റ് കളക്ടർ വേരിയന്റിന് 5599 യുവാനും (ഏകദേശം 69,020 രൂപ), 16GB+1TB വേരിയന്റിന് 5699 യുവാനും ( ഏകദേശം 70,255 രൂപ) വില നിശ്ചയിച്ചിരിക്കുന്നു.
ഇതിന്റെ 16GB+512GB ലുവോ ടിയാനി ലിമിറ്റഡ് എഡിഷൻ 5799 യുവാൻ (ഏകദേശം 71,485 രൂപ) വിലയിലെത്തുന്നു. 16GB+1TB സ്റ്റാറി നൈറ്റ് കളക്ടർ വേരിയന്റിന് 5999 യുവാൻ (ഏകദേശം 73,950 രൂപ.) ആണ് വില. ഇതോടൊപ്പം എത്തുന്ന പ്രൊഫഷണൽ ഫോട്ടോഗ്രാഫി കിറ്റിന് 669 യുവാൻ (ഏകദേശം 8,245 രൂപ) ആണ് വില. നവംബർ 6ന് ഈ ഫോണിന്റെ ആഗോള ലോഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്.


Click it and Unblock the Notifications








