ഒബി മൊബൈല്‍സ് ആദ്യ സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു; വില 11,990 രൂപ

Posted By:

മുന്‍ ആപ്പിള്‍ സി.ഇ.ഒ ജോണ്‍ സ്‌കള്ളിയുടെ ഉടമസ്ഥതയിലുള്ള ഒബി മൊബൈല്‍സ് ഇന്ത്യയില്‍ അവരുടെ ആദ്യ ഫോണ്‍ ലോഞ്ച് ചെയ്തു. ഒക്‌റ്റോപസ് S520 എന്നുപേരിട്ടിരിക്കുന്ന ഫോണിന് 11,990 രൂപയാണ് വില. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ സ്‌നാപ്ഡീലിലൂടെ മാത്രമാണ് ഫോണ്‍ വില്‍ക്കുന്നത്.

ഒബി മൊബൈല്‍സ് ആദ്യ സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു; വില 11,990 രൂപ

ഒക്റ്റകോര്‍ പ്രൊസസറും 1 ജി.ബി. റാമും ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസുമുള്ള ഫോണ്‍ സാങ്കേതികമായി അത്ര മോശമല്ല. ബാക്പാനല്‍ അലുമിനിയമാണെന്ന പ്രത്യേകതയുമുണ്ട്. 5 ഇഞ്ച് HD IPS ഡിസ്‌പ്ലെയാണ് ഉള്ളത്.

8 ജി.ബി ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് വികസിപ്പിക്കാം. ഡ്യുവല്‍സിം, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത് തുടങ്ങിയവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 1800 mAh ബാറ്ററി.

ഫോണിനൊപ്പം ഫ് ളിപ്കവറര്‍, സ്‌ക്രീന്‍ പ്രൊട്ടക്റ്റര്‍, ചാര്‍ജിംഗ് കേബിള്‍ തുടങ്ങിയവ ഒബി മൊബൈല്‍സ് നല്‍കുന്നുണ്ട്. നിലവില്‍ 95 സര്‍വീസ് സെന്ററുകള്‍ രാജ്യത്ത് ഒരുക്കിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

English summary
Obi Octopus S520 With 8 Core CPU And KitKat OS Launched for Rs 11,990 in India, Obi Octopus S520 Launched in India, Octopus S520 with Android KitKat OS, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot