Home
Mobile

അ‌ല്പ ലാഭം, പെരും ചേതം! ഐഫോൺ 15 വിലക്കുറവ് കണ്ട് ഐഫോൺ 16 ഒഴിവാക്കിയാൽ അ‌ത് വൻ നഷ്ടം

ആപ്പിളിൻ്റെ "ഇറ്റ്സ് ഗ്ലോടൈം" ഇവൻ്റിൽ പുതിയ ഐഫോൺ 16 സീരീസ് ലോഞ്ച് ചെയ്യപ്പെട്ടിരിക്കുകയാണ്. ഇന്ത്യയടക്കമുള്ള വിപണികളിൽ പുതിയ ഐഫോണുകൾ എത്തും. എന്നാൽ പുതിയ 16 സീരീസ് ഐഫോണുകളുടെ ലോഞ്ചിന് പിന്നാലെ പതിവ് പോലെ ഇന്ത്യയിൽ മുൻ ​ഐഫോൺ മോഡലുകളുടെ വില കുറയുകയും ചില മോഡലുകൾ വിപണിയിൽ നിന്ന് ​ഒഴിവാക്കാൻ ആപ്പിൾ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ ഐഫോൺ 16 സീരീസിൽ ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിങ്ങനെ നാല് കിടിലൻ മോഡലുകളാണ് ഉള്ളത്.

പുതിയ ഐഫോണുകൾ അ‌വതരിപ്പിക്കപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ വർഷത്തെ സീരീസിൽ നിന്ന് ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവയും ഐഫോൺ 13 സീരീസിൽ അ‌വശേഷിച്ചിരുന്ന ഐഫോൺ 13 മോഡലും ആപ്പിൾ വിപണിയിൽ നിന്ന് പിൻവലിച്ചു. അ‌തോടൊപ്പം നിലവിൽ ഉയർന്ന വിലയിൽ ലഭ്യമായിരുന്ന ഐഫോണുകളുടെയെല്ലാം വിലയിൽ കാര്യമായ കുറവും വരുത്തിയിട്ടുണ്ട്.

അ‌ല്പ ലാഭം, പെരും ചേതം! വിലക്കുറവ് കണ്ട് ഐഫോൺ 16 ഒഴിവാക്കിയാൽ നഷ്ടം

ആപ്പിൾ വെബ്​സൈറ്റിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ഐഫോൺ 16 സീരീസിന് മുൻപുള്ള ഐഫോണുകളുടെ പുതിയ ഔദ്യോഗിക വില ഇവിടെ പരിചയപ്പെടാം. ഐഫോൺ 15: 128GB വേരിയന്റിന് മുൻ വില 79,900 രൂപ, പുതിയ വില 69,900 രൂപ. 256ജിബി വേരിയന്റിന്റെ മുൻ വില 89,900 രൂപ, പുതിയ വില 79,900. 512GB വേരിയന്റിന്റെ പഴയ വില 109,900 രൂപ, പുതിയ വില 99,900 രൂപ.

ഐഫോൺ 15 പ്ലസ്: 128ജിബി വേരിയന്റിന്റെ പഴയ വില - 89,900 രൂപ, പുതിയ വില 79,900 രൂപ. 256ജിബി വേരിയന്റിന്റെ പഴയ വില- 99,900 രൂപ, പുതിയ വില- 89,900 രൂപ. 512ജിബി വേരിയന്റിന്റെ പഴയവില- 1,19,900 രൂപ, പുതിയ വില- 109,900 രൂപ.

അ‌ല്പ ലാഭം, പെരും ചേതം! വിലക്കുറവ് കണ്ട് ഐഫോൺ 16 ഒഴിവാക്കിയാൽ നഷ്ടം

ഐഫോൺ 14: 128ജിബി വേരിയന്റിന്റെ പഴയ വില- 79,900 രൂപ, പുതിയ വില- 59,900 രൂപ. 256ജിബി വേരിയന്റിന്റെ പഴയ വില- 89,900 രൂപ, പുതിയ വില- 69,900 രൂപ. 512ജിബി വേരിയന്റിന്റെ പഴയ വില- 1,09,900 രൂപ, പുതിയ വില- 89,900 രൂപ.

ഐഫോൺ 14 പ്ലസ്: 256ജിബി വേരിയന്റിന്റെ പഴയ വില- 99,900 രൂപ, പുതിയ വില- 79,900 രൂപ. 512GB വേരിയന്റിന്റെ വില-1,19,900 രൂപ, പുതിയ വില- 99,900 രൂപ. ഈ വിലകൾ ആപ്പിൾ ഇന്ത്യയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ നൽകിയിരിക്കുന്നതാണ്. എന്നാൽ ഇ​-കൊമേഴ്സ് സ്ഥാപനങ്ങളായ ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവയിൽ ഇതിൽ നിന്ന് വ്യത്യസ്തമായി കുറഞ്ഞ വിലയിൽ ഈ മോഡലുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

കുറഞ്ഞ വിലയിൽ ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ മോഡലുകൾ പരിഗണിക്കാം. എന്നാൽ ഒട്ടേറെ പുതിയ ഫീച്ചറുകളുമായിട്ടാണ് പുതിയ ഐഫോൺ 16 സീരീസ് എത്തിയിരിക്കുന്നത്. അ‌തിനാൽ ചെറിയ ലാഭം നോക്കി പഴയ മോഡൽ തെരഞ്ഞെടുക്കാൻ ശ്രമിച്ചാൽ ഏറെ പുതിയ ഫീച്ചറുകൾ നഷ്ടമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

അ‌ല്പ ലാഭം, പെരും ചേതം! വിലക്കുറവ് കണ്ട് ഐഫോൺ 16 ഒഴിവാക്കിയാൽ നഷ്ടം

ഐഫോൺ 15 ഉൾപ്പെടെയുള്ളവ മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്ന ഫോണുകൾ തന്നെയാണ്. ഐഫോൺ 15ന് 2028 വരെ സോഫ്‌റ്റ്‌വെയർ പിന്തുണയും ഉണ്ട്. എങ്കിലും പുതിയ മോഡലുകൾ ഒഴിവാക്കി പഴയ മോഡൽ വാങ്ങിയാൽ നമുക്ക് നഷ്ടമാകുന്ന പുതിയ ഫീച്ചറുകൾ എന്തെന്ന് കൂടി അ‌റിഞ്ഞു വയ്ക്കാം.

പുതിയ ഐഫോൺ 16 സീരീസ് ഒഴിവാക്കിയാൽ നഷ്കമാകുന്ന ഫീച്ചറുകൾ: പുതിയ ആക്ഷൻ ബട്ടൺ, ക്യാമറ കൺട്രോൾ ഫീച്ചർ, വേഗതയേറിയ Apple A18 ചിപ്‌സെറ്റിന്റെ പിന്തുണ, കൂടുതൽ (8GB) ബേസ് സ്റ്റോറേജ്, AI പിന്തുണ, സ്പേഷ്യൽ വീഡിയോ ക്യാപ്‌ചറിനായുള്ള വെർട്ടിക്കൽ ക്യാമറ സെറ്റപ്പ്, കൂടിയ ബാറ്ററി ലൈഫ്, കൂടുതൽ ഫാസ്റ്റ് ചാർജിംഗ് സ്പീഡ്, പുതിയ കളർ ഓപ്ഷനുകൾ.

ഈ ഫീച്ചറുകളെല്ലാം വേണ്ടെന്ന് വച്ച് വിലക്കുറവിനായി പഴയ ഐഫോൺ മോഡലുകളാണ് വാങ്ങാനായി പരിഗണിക്കുന്നത് എങ്കിൽ ഐഫോൺ 15, 15 പ്ലസ് എന്നിവ പരിഗണിക്കുക. അ‌തിലും വിലക്കുറവിൽ ഐഫോൺ സ്വന്തമാക്കാൻ ഐഫോൺ 14, 14 പ്ലസ് എന്നിവ പരിഗണിക്കുന്നുണ്ടെങ്കിൽ വലിയ സ്ക്രീൻ ഉൾപ്പെടെയുള്ള ഫീച്ചറുകൾ കണക്കിലെടുത്ത് തമ്മിൽ ഭേദം എന്ന നിലയിൽ ഐഫോൺ 14 പ്ലസ് പരിഗണിക്കുക.

More from GizBot

Best Mobiles in India

English summary
After the launch of the iPhone 16 series, the prices of the iPhone 15, iPhone 15 Plus, iPhone 14 and iPhone 14 Plus models have been reduced in India. The iPhone 15 128GB variant was previously priced at Rs 79,900 and the new price is Rs 69,900. Similarly iPhone 15 Plus: 128GB variant old price - Rs 89,900, new price Rs 79,900. This is the price listed on the Apple website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X