നോക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങൂ; 4000 രൂപയുടെ ഗിഫ്റ്റ് കാര്‍ഡ് സ്വന്തമാക്കൂ
നോക്കിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത! നോക്കിയ മൊബൈല്‍ ഫാന്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നോക്കിയ വെബ്‌സൈറ്റില്‍ നിന്ന് ആകര്‍ഷകമായ ആനുകൂല്യങ്ങളോടെ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാം. ജൂലൈ 25-ന് ഫാന്‍ ഫെസ്റ്റിവല്‍ അവസാനിക്കും.

നോക്കിയ 6.1 പ്ലസ്, നോക്കിയ 7.1, നോക്കിയ 8.1 എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് 4000 രൂപയുടെ ഗിഫ്റ്റ് കാര്‍ഡ് സമ്മാനം നല്‍കാനാണ് നോക്കിയയുടെ തീരുമാനം. ഓഫര്‍ സ്വന്തമാക്കുന്നതിനായി 'FANFESTIVAL' എന്ന പ്രോമോ കോഡ് ഉപയോഗിക്കുക. അടുത്തതവണ നോക്കിയ സൈറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ ഈ തുക ഉപയോഗിക്കാം. പഴയ നോക്കിയ ഫോണുകള്‍ മാറ്റി പുതിയവ വാങ്ങിക്കുന്നവര്‍ക്ക് 10 ശതമാനം അധിക വിലക്കിഴിവും നേടാം.

നോക്കിയ 6.1 പ്ലസ്
5.8 ഇഞ്ച് FHD+ ഡിസ്‌പ്ലേ, 4 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയാണ് ഫോണിന്റെ പ്രധാന പ്രത്യേകതകള്‍. ഇന്റേണല്‍ സ്റ്റോറേജ് 400 ജിബി വരെ വികസിപ്പിക്കാന്‍ കഴിയും. 15999 രൂപ വിലയുള്ള ഫോണില്‍ 3060 mAh ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. പിന്നില്‍ 16MP, 5MP ക്യാമറകളുണ്ട്.

നോക്കിയ 7.1
നോക്കിയ 7.1-ന്റെ വിലയും 15999 രൂപയാണ്. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസ്സര്‍, ആന്‍ഡ്രോയ്ഡ് 9 പൈ ഓപ്പറേറ്റിംഗ് സിസ്റ്റം, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്, പിന്നില്‍ 12MP, 5MP ക്യാമറകള്‍, 8MP സെല്‍ഫി ക്യാമറ എന്നിവയാണ് നോക്കിയ 7.1-ന്റെ എടുത്തുപറയത്തക്ക സവിശേഷതകള്‍.

നോക്കിയ 8.1
4 ജിബി റാമും 64 ജിബി റോമുമുള്ള നോക്കിയ 8.1-ന്റെ വില 19999 രൂപയാണ്. 6.18 ഇഞ്ച് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 710 SoC പ്രോസസ്സര്‍, ആന്‍ഡ്രോയ്ഡ് പൈ ഓപ്പറേറ്റിംഗ് സിസ്റ്റം, 20MP സെല്‍ഫി ക്യാമറ, 3500 mAh ബാറ്ററി മുതലയാവയാണ് നോക്കിയ 8.1-ന്റെ പ്രധാന ആകര്‍ഷണങ്ങള്‍.


Click it and Unblock the Notifications








