ജൂണിൽ പുറത്തിറങ്ങിയ റിയൽമി സെപ്റ്റംബർ 16 ന് ഇന്ത്യയിൽ; വരുന്നത് വേഗതയുടെ പ്രതിരൂപമെന്ന് കമ്പനി

|

ഇന്ത്യയിലെ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പ്രഖ്യാപനവുമായി ഉത്സവ ദിനങ്ങൾ ആഘാഷമാക്കാൻ ഒരുങ്ങി റിയൽമി. ഈ വർഷം ജൂണിൽ പുറത്തിറക്കിയ റിയൽമി ജിടി നിയോ 3ടി ( Realme GT Neo 3T) സെപ്റ്റംബർ 16 ന് ഇന്ത്യയിൽ എത്തുമെന്ന സന്തോഷ വാർത്തയാണ് കമ്പനി അ‌റിയിച്ചിരിക്കുന്നത്.

 

ഫോൺ ഉടൻ പുറത്തിറക്കുമെന്ന് റിയൽമി

മുൻപ് ജൂണിൽ റിയൽമി ജിടി നിയോ 3ടി പുറത്തിറക്കിയപ്പോൾ തന്നെ ലോക വ്യാപകമായി ഫോൺ ഉടൻ പുറത്തിറക്കുമെന്ന് റിയൽമി അ‌റിയിച്ചിരുന്നു. ഇപ്പോൾ ആ വാക്ക് പാലിച്ചുകൊണ്ടാണ് ഇന്ത്യയിലേക്ക് എത്തുന്ന തീയതി കമ്പനി തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്. അ‌ൽപ്പം താമസിച്ചാണ് ഇന്ത്യയിലേക്കുള്ള വരവെങ്കിലും ''വേഗതയിലേക്കുള്ള നിങ്ങളുടെ പാത'' എന്നാണ് ഫോണിനെ കമ്പനി വിശേഷിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയിലേക്കുള്ള തങ്ങളുടെ വരവ്

ഇന്ത്യയിലേക്കുള്ള തങ്ങളുടെ വരവ് പ്രഖ്യാപിച്ച ലാൻഡിങ് പേജ് പോസ്റ്ററിലാണ് കമ്പനി ഫോണിന്റെ പെർഫോമൻസിനെ സൂചിപ്പിക്കുന്ന വേഗത സംബന്ധിച്ച പരാമർശം നടത്തിയിരിക്കുന്നത്. 80 വാട്ട് ഫാസ്റ്റ് ചാർജിങ്ങാണ് ഇന്ത്യയിൽ ഇറങ്ങുന്ന റിയൽമി ജിടി നിയോ 3ടി (Realme GT Neo 3T Indian variant) ഫോണിന്റെ മുഖ്യ ആകർഷകങ്ങളിൽ ഒന്ന്. ഇതും പോസ്റ്ററിൽ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

കാത്തിരിപ്പിന്റെ സമയം കഴിഞ്ഞു, ഇനി സ്വന്തമാക്കാൻ തയാ​റെടുക്കൂ, പുത്തൻ ആപ്പിൾ ഉത്പന്നങ്ങളുടെ ഇന്ത്യൻ വില ഇതാ..കാത്തിരിപ്പിന്റെ സമയം കഴിഞ്ഞു, ഇനി സ്വന്തമാക്കാൻ തയാ​റെടുക്കൂ, പുത്തൻ ആപ്പിൾ ഉത്പന്നങ്ങളുടെ ഇന്ത്യൻ വില ഇതാ..

വ്യത്യസ്ത ലുക്ക്
 

870എസ്ഒസി( 870 SoC) ചിപ്സെറ്റ് മികവിൽ ഒക്ടാ- കോർ സ്നാപ്ഡ്രാഗൺ ​പ്രൊസസറാണ് റിയൽമി ജിടി നിയോ 3ടി യു​ടെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ രംഗത്തുള്ളത്. മത്സരത്തിന്റെയും വേഗത്തിന്റെയും പ്രതീകമായ റേസിങ് ഫ്ലാഗ് ഡി​സൈനോടു കൂടിയ ബാക് കവറും ഫോണിന് വ്യത്യസ്ത ലുക്ക് നൽകുന്നുണ്ട്. ഇവയെല്ലാം വിരൽ ചൂണ്ടുന്നത് വേഗത എന്ന അ‌ടിസ്ഥാന ആകർഷണത്തിലേക്കാണ്.

റിയൽമി ജിടി നിയോ 3ടി യിൽ നിന്ന്  എന്തു പ്രതീക്ഷിക്കാം?

മൊത്തത്തിൽ വേഗതയുടെയും മത്സരക്ഷമതയുടെയും പ്രതീകമായാണ് റിയൽമി ജിടി നിയോ 3ടി യെ കമ്പനി ഇന്ത്യക്ക് പരിചയപ്പെടുത്തുന്നത്. നിലവിൽ 4ജി യെ മറികടന്ന് 5ജി യിലേക്ക് കുതിക്കാനുള്ള തയാ​റെടുപ്പിലാണ് ഇന്ത്യയിലെ ടെലികോം മേഖല. ഈ മാറ്റം മുന്നിൽക്കണ്ടുള്ള ​പരിഷ്കാരങ്ങൾ മൊ​ബൈൽ കമ്പനികളും തങ്ങളുടെ ഉൽപന്നങ്ങളിൽ നടത്തി വരികയാണ്.

ഇനി വിസ്മയത്തി​ന്റെ 'അ‌ൾട്രാ' ​ടൈം; ആപ്പിൾ ഇവന്റിൽ തരംഗമായി സ്മാർട്ട് വാച്ചുകൾ ലോഞ്ച് ചെയ്തുഇനി വിസ്മയത്തി​ന്റെ 'അ‌ൾട്രാ' ​ടൈം; ആപ്പിൾ ഇവന്റിൽ തരംഗമായി സ്മാർട്ട് വാച്ചുകൾ ലോഞ്ച് ചെയ്തു

5ജി കണക്ടിവിറ്റി

വേഗതയുടെ പ്രതീകമെന്ന നിലയിൽ റിയൽമി അ‌വതരിപ്പിക്കുന്ന ജിടി നിയോ 3ടി യിലും 5ജി കണക്ടിവിറ്റിതന്നെയാണ് ഉള്ളത്. ഇന്ത്യയിൽ ഇറങ്ങാൻ പോകുന്ന ജിടി നിയോ 3ടി യുടെ കൂടുതൽ സവിശേഷതകൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് കമ്പനി അ‌റിയിച്ചിരിക്കുന്നത്. ഇതോടെ വരാൻ പോകുന്ന ഫോണിൽ ഇന്ത്യക്കായി എന്ത് മാറ്റമാണ് റിയൽമി വരുത്തിയത് എന്ന ആകാംക്ഷയും ആരാധകരിൽ ഉയരുന്നുണ്ട്.

ഫീച്ചറുകൾ

മുമ്പ് തന്നെ ലോഞ്ച് ചെയ്ത മോഡൽ ആയതിനാൽ റിയൽമി ജിടി നിയോ 3ടി യുടെ ഫീച്ചറുകൾ ഇതിനകം പുറത്തുവന്നതാണ്. എന്നാലും ഇന്ത്യയിലേക്ക് എത്തുമ്പോൾ, അ‌തും ഉത്സവ നാളുകളിൽ എത്തുമ്പോൾ റിയൽമി വെറും ​കൈയോടെ വരില്ല എന്നാണ് ഇന്ത്യയിലെ സ്മാർട്ട്ഫോൺ ​പ്രേമികൾ കണക്കു കൂട്ടുന്നത്.

ഭൂമിയിലല്ല അങ്ങ് ബഹിരാകാശത്തും പിടി; ഐഫോൺ 14 പ്രോയും പ്രോ മാക്സും ലോഞ്ച് ആയിഭൂമിയിലല്ല അങ്ങ് ബഹിരാകാശത്തും പിടി; ഐഫോൺ 14 പ്രോയും പ്രോ മാക്സും ലോഞ്ച് ആയി

കൂടുതൽ സവിശേഷതകൾ പിന്നാലെ

കൂടുതൽ സവിശേഷതകൾ പിന്നാലെ അ‌റിയിക്കും എന്ന റിയൽമിയുടെ പ്രഖ്യാപനം കൂടി ആയതോടെ പ്രതീക്ഷകൾക്ക് ഭാരം കൂടിയിരിക്കുകയാണ്. ഓരോ ദിവസവും ഓരോ ഫീച്ചറുകൾ പുറത്തുവിട്ട് ഫോൺ പുറത്തിറങ്ങുന്ന ദിവസം വരെ വാർത്തകളിലും ടെക് ലോകത്തും നിറഞ്ഞു നിൽക്കാനുള്ള തന്ത്രമാണ് റിയൽമി പുറത്തെടുത്തിരിക്കുന്നത്.

സ്ക്രീൻ റിഫ്രഷ് റേറ്റ്

ഇതനുസരിച്ച് റിയൽമി ജിടി നിയോ 3ടിയുടെ സ്ക്രീൻ റിഫ്രഷ് റേറ്റ് ​സെപ്റ്റംബർ 10 നും അ‌തുപോലെ തന്നെ കൂളിങ് സിസ്റ്റം സംബന്ധിച്ച വിവരങ്ങൾ സെപ്റ്റംബർ 12 നും ക്യാമറ സ്പെസിഫിക്കേഷൻ സംബന്ധിച്ച വിവരങ്ങൾ സെപ്റ്റംബർ 13 നും വെളിപ്പെടുത്തും എന്നാണ് റിയൽമി പ്രഖ്യാപിച്ചിരിക്കുന്നത്.

ലോകത്തിന്റെ ​കൈകളിലേക്ക് മോട്ടോ എഡ്ജ് 30 അ‌ൾട്ര ചുവടുവയ്ക്കുക ഇന്ത്യയിൽനിന്ന്; ലോഞ്ച് സെപ്റ്റംബർ 10 ന്ലോകത്തിന്റെ ​കൈകളിലേക്ക് മോട്ടോ എഡ്ജ് 30 അ‌ൾട്ര ചുവടുവയ്ക്കുക ഇന്ത്യയിൽനിന്ന്; ലോഞ്ച് സെപ്റ്റംബർ 10 ന്

റിയൽമി ജിടി നിയോ 3ടി ഗ്ലോബൽ വേരിയന്റിന്റെ ഫീച്ചറുകൾ

റിയൽമി ജിടി നിയോ 3ടി ഗ്ലോബൽ വേരിയന്റിന്റെ ഫീച്ചറുകൾ

നേരത്തെ തന്നെ പുറത്തിറങ്ങിയ റിയൽമി ജിടി നിയോ 3ടിയ്ക്ക് 6.62 ഇഞ്ച് ഇ4 എഎംഒഎൽഇഡി ഡിസ്പ്ലെയാണ് കമ്പനി നൽകിയിരുന്നത്. എച്ച്ഡിആർ10+ സപ്പോർട്ടോടു കൂടിയ 120ഹെർട്സ് റിഫ്രഷ് റേറ്റും ഫോണിന് ഉണ്ടായിരുന്നു. കൂടാതെ ക്വാൽകോം സ്നാപ്ഡ്രാഗൺ 870എസ്ഒസി ചിപ്സെറ്റാണ് മുൻപ് പുറത്തിറങ്ങിയ റിയൽമി ജിടി നിയോ 3ടിയുടെ മറ്റൊരു പ്ര​ത്യേകത.

5000എംഎഎച്ച് ബാറ്ററി

റിയൽമി ജിടി നിയോ 3ടി ഗ്ലോബൽ വേരിയന്റിന്റെ ക്യാമറ സെക്ഷനിലേക്ക് എത്തുമ്പോൾ മൂന്ന് ക്യാമറകളാണ് ​ഫോണിന്റെ പിൻവശത്ത് ഉള്ളത്. 64 എംപി ​​​പ്രൈമറി ക്യാമറയോ​ടൊപ്പം 8എംപി അ‌ൾട്ര ​വൈഡ് സെക്കൻഡറി ക്യാമറയും 2എംപി ​മാക്രോ ലെൻസ് ക്യാമറയും ചേർന്നതാണ് ഈ ക്യാമറ സെറ്റപ്പ്. മുൻ ക്യാമറയിലേക്ക് വരുമ്പോൾ പഞ്ച് ഹോൾ കട്ടൗട്ടോടുകൂടിയ 16എംപിയുടെ സെൽഫി സ്പെഷൽ ക്യാമറയാണ് നൽകിയിരിക്കുന്നത്. 80 വാട്ട് ഫാസ്റ്റ് ചാർജിങ്ങോടു കൂടിയ 5000എംഎഎച്ച് ബാറ്ററി കരുത്തും മുമ്പ് പുറത്തിറങ്ങിയ റിയൽമി ജിടി നിയോ 3ടി വേരിയന്റിന് ഉണ്ടായിരുന്നു.

റീചാർജ് ചെയ്താൽ 10 ലക്ഷം വരെയുള്ള സമ്മാനങ്ങൾ; കിടിലൻ ഓഫറുമായി ജിയോറീചാർജ് ചെയ്താൽ 10 ലക്ഷം വരെയുള്ള സമ്മാനങ്ങൾ; കിടിലൻ ഓഫറുമായി ജിയോ

Best Mobiles in India

English summary
Earlier in June, when Realme launched the GT Neo 3T, Realme had announced that it would launch the phone globally soon. Now, keeping that promise, the company has announced the date of its arrival in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X