പ്രതീക്ഷകൾ തെറ്റിക്കുമോ വൺപ്ലസ്? അടുത്ത വൺപ്ലസ് സ്മാർട്ട്ഫോണിനെക്കുറിച്ച് അറിയാം

|

വൺപ്ലസ് 10 സീരീസിലെ അടുത്ത സ്മാർട്ട്ഫോണിന്റെ ലോഞ്ച് സംബന്ധിച്ച റൂമറുകൾ വീണ്ടും ഓൺലൈനിൽ പ്രചരിച്ച് തുടങ്ങിയിട്ടുണ്ട്. വൺപ്ലസ് 10 സീരീസിലെ ഏക ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണായി വൺപ്ലസ് 10 പ്രോ ഈ വർഷം ആദ്യം കമ്പനി ലോഞ്ച് ചെയ്തിരുന്നു. പിന്നാലെയാണ് വൺപ്ലസ് 10 സീരീസിലെ അടുത്ത സ്മാർട്ട്ഫോണിനെക്കുറിച്ചും ചർച്ചകൾ സജീവമായത്. ഈ വർഷം രണ്ടാം പകുതിയിൽ അടുത്ത വൺപ്ലസ് 10 സീരീസ് സ്മാർട്ട്ഫോൺ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പരസ്പരവിരുദ്ധമായ ലീക്ക് റിപ്പോർട്ടുകൾ ചില ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കുന്നു.

 

വൺപ്ലസ്

ടിപ്‌സ്റ്റർ യോഗേഷ് ബ്രാർ ആണ് വൺപ്ലസ് 10 സ്മാർട്ട്ഫോണിനെക്കുറിച്ചുള്ള ആദ്യ ലീക്ക് പുറത്ത് വിട്ടത്. വൺപ്ലസ് 10 സ്മാർട്ട്ഫോൺ ഉടൻ ലോഞ്ച് ചെയ്യുമെന്നായിരുന്നു യോഗേഷ് ബ്രാർ റിപ്പോർട്ട് ചെയ്തത്. പ്രൊജക്‌റ്റ് ഓവൽറ്റൈൻ എന്ന കോഡ്‌ നാമത്തിലാണ് ഡിവൈസ് തയ്യാറാകുന്നതെന്നും സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 എസ്ഒസി ഫീച്ചർ ചെയ്യുമെന്നും ടിപ്‌സ്റ്റർ യോഗേഷ് ബ്രാർ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ലഭ്യമായ വൺപ്ലസ് 10 പ്രോ സ്മാർട്ട്ഫോണിലും ഇതേ ചിപ്‌സെറ്റ് ആണ് ഉള്ളത്. വൺപ്ലസ് 10 സ്മാർട്ട്ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 9000 എസ്ഒസി ഫീച്ചർ ചെയ്യുന്നതിനെക്കുറിച്ചും റൂമറുകൾ ഉണ്ടായിരുന്നു.

ഗൂഗിൾ പിക്സൽ ഫോണുകളിലേക്ക് വരുന്ന അടിപൊളി ഫീച്ചറുകൾഗൂഗിൾ പിക്സൽ ഫോണുകളിലേക്ക് വരുന്ന അടിപൊളി ഫീച്ചറുകൾ

പ്രൊജക്‌റ്റ്

ബ്രാറിന്റെ റിപ്പോർട്ട് വന്നതിന് മണിക്കൂറുകൾക്ക് ശേഷം ഈ അവകാശവാദം തള്ളുന്ന ലീക്ക് റിപ്പോർട്ടുമായി ടിപ്‌സ്റ്റർ മാക്‌സ് ജാംബർ രംഗത്ത് വന്നു. പ്രൊജക്‌റ്റ് ഓവൽറ്റൈൻ എന്ന കോഡ്‌ നാമത്തിൽ തയ്യാറാകുന്ന സ്മാർട്ട്ഫോൺ വൺപ്ലസ് 10 അല്ലെന്നും വൺപ്ലസ് 10 ടി 5ജി ആണെന്നും മാക്‌സ് ജാംബർ ട്വീറ്റ് ചെയ്തു.

സ്‌നാപ്ഡ്രാഗൺ
 

സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 എസ്ഒസി ഫീച്ചർ ഫീച്ചർ ചെയ്യുന്ന ഓവൽറ്റൈൻ പ്രോജക്റ്റിനെക്കുറിച്ചുള്ള റൂമറുകളും ജാംബോർ ഇതോടെ ഇല്ലാതാക്കി. വൺപ്ലസിന്റെ ഈ വർഷാവസാനം അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന ഏക ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോൺ വൺപ്ലസ് 10 ടി 5ജി ആയിരിക്കുമെന്ന് ടിപ്‌സ്റ്റർ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

അഴകേറും ഡിസൈനും അതിശയിപ്പിക്കുന്ന ഫീച്ചറുകളും; ഓപ്പോ കെ10 5ജി ഇന്ത്യയിലെത്തിഅഴകേറും ഡിസൈനും അതിശയിപ്പിക്കുന്ന ഫീച്ചറുകളും; ഓപ്പോ കെ10 5ജി ഇന്ത്യയിലെത്തി

കമ്പനി

സ്‌നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 എസ്ഒസി ഫീച്ചർ ചെയ്യുന്ന പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ജാംബറിന്റെ അവകാശ വാദം ശരിയാണെങ്കിൽ, വൺപ്ലസ് 10 ടി 5ജി ഏറ്റവും പുതിയ ക്വാൽകോം എസ്ഒസി ഫീച്ചർ ചെയ്താകും വിപണിയിൽ എത്തുക. സ്‌നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ എസ്ഒസി 4എൻഎം പ്രോസസിനെ ബേസ് ചെയ്ത് ആണ് എത്തുന്നത്. മാത്രമല്ല, 3.2 ഗിഗാഹെർട്സിന്റെ ഉയർന്ന ക്ലോക്ക് സ്പീഡും പ്രൊസസർ ഓഫർ ചെയ്യുന്നു. കൂടുതൽ മികച്ച സിപിയു ജിപിയു പ്രകടനവും മൊത്തത്തിലുള്ള പ്രകടന മികവും സ്‌നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 എസ്ഒസി ഓഫർ ചെയ്യുന്നുണ്ട്.

സ്മാർട്ട്ഫോൺ

പുറത്തിറങ്ങാൻ ഇരിക്കുന്ന വൺപ്ലസ് ഡിവൈസിനെക്കുറിച്ച് ആകെ അറിയാവുന്നത് റൂമറുകളായി പ്രചരിക്കുന്ന പ്രൊസസർ വിവരങ്ങൾ മാത്രമാണ്. മറ്റ് വിശദാംശങ്ങൾ ഒന്നും കമ്പനി ഇത് വരെ പുറത്ത് വിട്ടിട്ടുമില്ല. സ്‌നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 എസ്ഒസി ഫീച്ചർ ചെയ്യുന്ന പുതിയ സ്മാർട്ട്ഫോണിനെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ വൺപ്ലസ് ഇത് വരെയും സ്ഥിരീകരിച്ചിട്ടില്ല. ലോഞ്ച് ടൈംലൈനിനെക്കുറിച്ചുള്ള വിശദാംശങ്ങളും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, 2022 ഒക്ടോബറോടെയെങ്കിലും പുതിയ 10 സീരീസ് സ്മാർട്ട്ഫോൺ അവതരിപ്പിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

10000 രൂപ കിഴിവിൽ ഷവോമി 12 പ്രോ സ്വന്തമാക്കാം; ഈ അവസരം നഷ്ടപ്പെടുത്തരുത്10000 രൂപ കിഴിവിൽ ഷവോമി 12 പ്രോ സ്വന്തമാക്കാം; ഈ അവസരം നഷ്ടപ്പെടുത്തരുത്

2020

2020ൽ പുറത്തിറക്കിയ വൺപ്ലസ് 8ടിയ്‌ക്ക് ശേഷമുള്ള ഈ സീരീസിലെ ആദ്യത്തെ സ്‌മാർട്ട്‌ഫോണായിരിക്കും വൺപ്ലസ് 10ടി 5ജി. കൂടാതെ, വൺപ്ലസ് 10 പുറത്തിറങ്ങുന്നില്ലെങ്കിൽ വാനില വേരിയന്റ് ലോഞ്ച് ചെയ്യാതെ തന്നെ ടി സീരീസ് വേരിയന്റ് പുറത്തിറങ്ങുന്ന ആദ്യ വൺപ്ലസ് ഡിവൈസ് കൂടിയായിരിക്കും ഇത്.

Best Mobiles in India

English summary
Rumors about the launch of the next smartphone in the OnePlus 10 series have started circulating online again. Earlier this year, the company launched the OnePlus 10 Pro, the only flagship smartphone in the OnePlus 10 series. This was followed by discussions about the next smartphone in the OnePlus 10 series.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X