Home
Mobile

ധൈര്യമായി വിട്ടുകളയണം! വൺപ്ലസ് 10 പ്രോയ്ക്ക് ആമസോണിൽ 22000 രൂപ ഡിസ്കൗണ്ട്, പക്ഷേ ​കൈകൊടുക്കരുത്

ആമസോണിലും ഫ്ലിപ്പ്കാർട്ടിലുമൊക്കെ സ്മാർട്ട്ഫോണുകൾക്ക് വൻ ഡിസ്കൗണ്ടുകൾ ലഭ്യമാകുന്നത് വളരെ സാധാരണമാണ്. എന്നാൽ ഇങ്ങനെ പ്രഖ്യാപിക്കപ്പെടുന്ന ഡിസ്കൗണ്ടുകളിൽ ചിലത് ഒറ്റനോട്ടത്തിൽ നമുക്ക് ലാഭമെന്ന് തോന്നിപ്പിക്കുമ്പോൾ തന്നെ യഥാർഥത്തിൽ നമുക്ക് അ‌തിന്റെ ഇരട്ടി നഷ്ടം വരുത്തിവയ്ക്കുന്നതാകാം. അ‌തായത് കാണുന്ന എല്ലാ ഡിസ്കൗണ്ടുകളും ഒരേപോലെ അ‌ത്ര സുരക്ഷിതമായിരിക്കില്ല എന്നർഥം.

വൺപ്ലസ് പുറത്തിറക്കിയതിൽ ഒരു മികച്ച സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് 10 പ്രോ. 2022 മാർച്ചിൽ ഇന്ത്യയിൽ അവതരിപ്പിക്കുമ്പോൾ വൺപ്ലസ് 10 പ്രോയുടെ 66,999 രൂപ ആയിരുന്നു ഇന്ത്യയിലെ വില. എന്നാലിപ്പോൾ ഇ- കൊമേഴ്സ് വമ്പനായ ആമസോൺ ഈ ഫോണിന് വൻ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നു.

വൺപ്ലസ് 10 പ്രോയ്ക്ക് ആമസോണിൽ 22000 രൂപ ഡിസ്കൗണ്ട്, പക്ഷേ ​വിട്ടുകള!

വൺപ്ലസ് 10 പ്രോയുടെ 8GB റാം + 128GB സ്റ്റോറേജുള്ള അ‌ടിസ്ഥാന മോഡലിന് ഇപ്പോൾ ആമസോണിൽ 22000 രൂപയുടെ ഡിസ്കൗണ്ട് കൂപ്പൺ ലഭ്യമാണ്. അ‌തിനാൽ ഈ ഫോണിന്റെ വില ഇപ്പോൾ 44,999 രൂപ ആയി കുറഞ്ഞിരിക്കുന്നു. ആമസോണിൽ മാത്രമല്ല, വൺപ്ലസിന്റെ ഔദ്യോഗിക വെബ്​സൈറ്റിലും ഈ ഡിസ്കൗണ്ട് കൂപ്പൺ ലഭ്യമാണ്.

വൺപ്ലസ് ഇന്ത്യയിലെ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണ്. നിരവധി മികച്ച ​സ്മാർട്ട്ഫോണുകൾ വൺപ്ലസ് ഇന്ത്യൻ വിപണിയിൽ അ‌വതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ വില കുറഞ്ഞിരിക്കുന്ന വൺപ്ലസ് 10 പ്രോ പോലും ലോഞ്ച് ചെയ്യുന്ന സമയത്ത് മികച്ച സ്മാർട്ട്ഫോൺ ആയിരുന്നു. എന്നാൽ ഒറ്റയടിക്ക് 22000 രൂപയുടെ ഡിസ്കൗണ്ട് ലഭ്യമാകുന്നുണ്ടെങ്കിലും വൺപ്ലസ് 10 പ്രോയുടെ ഡീൽ ഉപയോക്താക്കൾക്ക് അ‌ത്രമികച്ചതായി മാറുന്നില്ല.

വൺപ്ലസ് 10 പ്രോയ്ക്ക് ആമസോണിൽ 22000 രൂപ ഡിസ്കൗണ്ട്, പക്ഷേ ​വിട്ടുകള!

കാരണം ഇപ്പോൾ ഡിസ്കൗണ്ട് ലഭ്യമായിട്ടും വൺപ്ലസ് 10 പ്രോയ്ക്ക് നൽകേണ്ടി വരുന്ന വില വച്ച് കണക്കാക്കിയാൽ അ‌തിനെക്കാൾ മികച്ച ഒരുപാട് സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ കാണാൻ സാധിക്കും. 2022ൽ പുറത്തിറങ്ങിയ വൺപ്ലസ് 10 പ്രോയ്ക്ക് ഇപ്പോൾ രണ്ട് വർഷത്തിനടുത്ത് പ്രായമുണ്ട്. ഇതിന്റെ അടിസ്ഥാന മോഡലിന് 8 ജിബി റാമും 128 ബി സ്റ്റോറേജുമാണ് ഉള്ളത്.

വൺപ്ലസ് 10 പ്രോയുടെ ഇപ്പോഴത്തെ വിലയായാ 44,999 രൂപയെക്കാൾ കുറഞ്ഞ വിലയിൽ ഇതിനെക്കാൾ മികച്ച റാം + സ്റ്റോറേജ് ഓപ്ഷനുകൾ ലഭ്യമാകുന്ന പ്രീമിയം സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. ഫോണുകളുടെ പെർഫോമൻസിന്റെ അ‌ടിസ്ഥാനമായ ചിപ്സെറ്റിന്റെ കാര്യത്തിലും വൺപ്ലസ് 10 പ്രോ കാലഹരണപ്പെട്ടിരിക്കുന്നു. കാരണം ഇതിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്സെറ്റാണ് ഉള്ളത്.

ഇപ്പോൾ സ്മാർട്ട്ഫോണുകൾ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ഫോണുകൾ പുറത്തിറക്കിക്കൊണ്ടിരിക്കുന്ന സമയമാണ് ഇത് എന്ന് ഓർക്കണം. സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് അ‌ടങ്ങുന്ന ഫോൺ ആദ്യമായി ഇന്ത്യയിൽ അ‌വതരിപ്പിച്ച ഐക്യൂ 12 ന് പോലും 50000 രൂപയ്ക്കടുത്തേ വില വരുന്നുള്ളൂ എന്നതും ഓർക്കണം.

വൺപ്ലസ് 10 പ്രോയ്ക്ക് ആമസോണിൽ 22000 രൂപ ഡിസ്കൗണ്ട്, പക്ഷേ ​വിട്ടുകള!

മാത്രമല്ല, വൺപ്ലസ് ഫോൺ തന്നെ വേണം എന്ന് ആഗ്രഹിക്കുന്നവർക്ക് സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് സഹിതം അ‌ടുത്തമാസം ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന വൺപ്ലസ് 12 പരിഗണിക്കാവുന്നതാണ്. അ‌തുവരെ കാത്തിരിക്കാൻ തയാറല്ലാത്തവർക്ക് ഏതാണ്ട് ഇതേ വിലയിൽ വൺപ്ലസിന്റെ തന്നെ, ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റുള്ള വൺപ്ലസ് 11R വാങ്ങുന്നത് പരിഗണിക്കാവുന്നതാണ്.

2023 ൽ പുറത്തിറങ്ങിയ ഒരു സ്മാർട്ട്ഫോണുമായി താരതമ്യം ചെയ്താൽ വൺപ്ലസ് 10 പ്രോയിൽ ലഭ്യമാകുന്ന സോഫ്ട്വെയർ അ‌പ്ഡേഷൻ പിന്തുണയും കുറവായിരിക്കും. വൺപ്ലസ് 10 പ്രോ വാങ്ങുന്നതിന് ബദലായി ഉപയോക്താക്കൾക്ക് വൺപ്ലസിന്റെ തന്നെ വൺപ്ലസ് 11ആർ പരിഗണിക്കാവുന്നതാണ്. വിലയിലും സ്പെസിഫിക്കേഷനുകളുടെ കാര്യത്തിലും വൺപ്ലസ് 10 പ്രോയെക്കാൾ മികച്ചു നിൽക്കുന്നത് 11ആർ തന്നെയാണ്.

More from GizBot

Best Mobiles in India

English summary
The OnePlus 10 Pro base model with 8GB RAM + 128GB storage is now available on Amazon with a discount coupon of Rs 22,000. So the price of this phone is now reduced to Rs 44,999. But there are phones available today that offer better features at a lower price than this. So this deal becomes a loss for users.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X