വൺപ്ലസ് 10 സീരീസ്: എച്ച്ഡിആർ10+ സപ്പോർട്ടും 120ഹെർട്സ് റിഫ്രഷ് റേറ്റുമായി സെഗ്മെന്റ് ബെസ്റ്റ് ഡിസ്പ്ലെകൾ

|

"ഫ്ലാഗ്ഷിപ്പ് കില്ലറുകൾ" വികസിപ്പിച്ച് കൊണ്ടാണ് വൺപ്ലസ് സ്മാർട്ട്ഫോൺ വ്യവസായത്തിലെ തങ്ങളുടെ യാത്ര ആരംഭിക്കുന്നത്. എന്നും ഉപയോക്തൃ കേന്ദ്രീകൃത സമീപനം സ്വീകരിക്കുന്ന ബ്രാൻഡ് തങ്ങളുടെ ഡിവൈസുകൾക്കൊപ്പം പരമാവധി ഫീച്ചറുകളും പ്രീമിയം ബിൽഡ് ക്വാളിറ്റിയും സമാനതകളില്ലാത്ത പ്രകടനവും ഉറപ്പ് നൽകുന്നു. ഫീച്ചറുകളെന്ന് പറഞ്ഞ് പോകുമ്പോൾ സ്മാർട്ട്ഫോണുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ ഡിസ്പ്ലെകളുടെ കാര്യത്തിൽ വൺപ്ലസ് നൽകുന്ന മുൻഗണന എടുത്ത് പറയുക തന്നെ വേണം.

 
120ഹെർട്സ് റിഫ്രഷ് റേറ്റുമായി സെഗ്മെന്റ് ബെസ്റ്റ് ഡിസ്പ്ലെകൾ

ഡിസ്പ്ലെ ടെക്നോളജിക്ക് മുൻഗണന

വ്യത്യസ്‌ത പ്രൈസ് റേഞ്ചുകളിൽ നിരവധി ഡിവൈസുകൾ വൺപ്ലസിന്റേതായി പുറത്തിറങ്ങുന്നുണ്ട്. എന്നാൽ ഡിസ്പ്ലെ ഡിപ്പാർട്ട്മെന്റിൽ ഏതെങ്കിലും തരത്തിലുള്ള കുറവ് വരുത്തലോ ചെലവ് ചുരുക്കലോ വൺപ്ലസ് നടത്തിയിട്ടില്ല. ഏറ്റവും മികച്ച ക്വാളിറ്റിയുള്ള ഡിസ്പ്ലെ പാനലുകൾക്കൊപ്പം ഏറ്റവും പുതിയ ഡിസ്പ്ലെ സാങ്കേതികവിദ്യകളും വൺപ്ലസ് ഓഫർ ചെയ്യുന്നു. ഇത് നിങ്ങളുടെ കാഴ്ചാനുഭവം മെച്ചപ്പെടുത്താനും സഹായിക്കുന്നു. വൺപ്ലസ് 10ആർ, വൺപ്ലസ് 10ടി, വൺപ്ലസ് 10 പ്രോ എന്നീ സ്മാർട്ട്ഫോണുകൾ ഉൾപ്പെടുന്ന വൺപ്ലസ് 10 സീരീസ് ഇതിന് ഉദാഹരണമാണ്.

120ഹെർട്സ് റിഫ്രഷ് റേറ്റുമായി സെഗ്മെന്റ് ബെസ്റ്റ് ഡിസ്പ്ലെകൾ

വൺപ്ലസ് 10 സീരീസിലെ പ്രീമിയം മിഡ് റേഞ്ച് സ്മാർട്ട്‌ഫോണാണ് വൺപ്ലസ് 10ആർ. അതേസമയം വൺപ്ലസ് 10ടി, വൺപ്ലസ് 10 പ്രോ എന്നിവയാകട്ടെ ഫ്ലാഗ്ഷിപ്പ് ഡിവൈസുകളും. വ്യത്യസ്‌ത വിഭാഗങ്ങളിൽ പെടുന്ന ഡിവൈസുകളായിട്ടും ഇവയിലെല്ലാം 10 ബിറ്റ് ഫ്ലൂയിഡ് അമോലെഡ് പാനലുകളും ഉയർന്ന സ്ക്രീൻ റിഫ്രഷ് റേറ്റും എച്ച്ഡിആർ10 പ്ലസ് സപ്പോർട്ടും ഉറപ്പ് വരുത്താൻ വൺപ്ലസിന് കഴിഞ്ഞിട്ടുണ്ട്.

വൺപ്ലസ് 10 സീരീസ്: അമോലെഡ് പാനലിന്റെ പ്രാധാന്യം

കൂടുതൽ ഫീച്ചറുകൾ, മികച്ച ക്യാമറകൾ, ഉയർന്ന പ്രകടനം കാഴ്ച വയ്ക്കുന്ന പ്രോസസറുകൾ എന്നിവ ഉറപ്പ് വരുത്താൻ മിക്ക സ്മാർട്ട്ഫോൺ ബ്രാൻഡുകളും ഡിസ്പ്ലെ സൈഡിൽ വിട്ടുവീഴ്ചകൾ വരുത്തുന്നത് പതിവാണ്. ഇക്കാര്യത്തിൽ വൺപ്ലസ് എപ്പോഴും വ്യത്യസ്തമായ നിലപാടാണ് സ്വീകരിക്കുന്നത്. മികച്ച ഫീച്ചറുകൾ തരുന്നതിനൊപ്പം തന്നെ ഡിസ്പ്ലെയ്ക്കും കമ്പനി മുൻഗണന നൽകുന്നു. വൺപ്ലസ് സ്മാർട്ട്ഫോണുകളിലെ അമോലെഡ് പാനലുകൾ എൽസിഡി പാനലുകളെ അപേക്ഷിച്ച് കൂടുതൽ മികച്ച നിറങ്ങളും ഉയർന്ന ബ്രൈറ്റ്നസ് ലെവലുകളും ഊർജക്ഷമതയും പ്രകടിപ്പിക്കുന്നു.

120ഹെർട്സ് റിഫ്രഷ് റേറ്റുമായി സെഗ്മെന്റ് ബെസ്റ്റ് ഡിസ്പ്ലെകൾ

വൺപ്ലസ് 10 സീരീസിലെ സ്‌മാർട്ട്‌ഫോണുകൾ 10 ബിറ്റ് ഡിസ്പ്ലെകളുമായി വരുന്നുവെന്ന് പറഞ്ഞിരുന്നല്ലോ. 1.07 ബില്യൺ കളറുകളുമായി വരുന്ന 10 ബിറ്റ് ഡിസ്പ്ലെകൾ 16.7 മില്യൺ കളറുകൾ മാത്രം ഓഫർ ചെയ്യുന്ന പരമ്പരാഗത 8 ബിറ്റ് അമോലെഡ് ഡിസ്പ്ലെകളെക്കാൾ ഏറെ മുന്നിലാണ്. വളരെ സമ്പന്നമായ മൾട്ടിമീഡിയ അനുഭവത്തിന് ഈ ഊർജസ്വലമായ നിറങ്ങളും വിശാലമായ കളർ പാലറ്റും സഹായിക്കുന്നു. അമോലെഡ് പാനലുകളുടെയും 10 ബിറ്റ് കളർ ഗാമറ്റിന്റെയും കോമ്പിനേഷൻ നിങ്ങളുടെ വീഡിയോകളും ഫോട്ടോകളും കൂടുതൽ ജീവസുറ്റതായി കാണുന്നതിനും കാരണമാകും.

8 ബിറ്റ് അമോലെഡ് പാനലുകളെക്കാളും എൽസിഡി ഡിസ്പ്ലെയെക്കാളും ഏറെ മികച്ച യുഐ എക്സ്പീരിയൻസും ഗെയിമിങ് എക്സ്പീരിയൻസും 10 ബിറ്റ് അമോലെഡ് ഡിസ്പ്ലെകളുടെ സവിശേഷതയാണ്.

വൺപ്ലസ് 10 സീരീസ്: എച്ച്ഡിആർ10+ പിന്തുണയും പ്രയോജനങ്ങളും

വൺപ്ലസ് 10 സീരീസിലെ ഡിവൈസുകൾ എച്ച്ഡിആർ10+ ( ഹൈ ഡൈനാമിക് റേഞ്ച് ) സപ്പോർട്ടും ഓഫർ ചെയ്യുന്നു. ബ്രൈറ്റ്നസ്, കോൺട്രാസ്റ്റ്, കളർ ആക്യുറസി എന്നിവയെല്ലാം ഏറെ മെച്ചപ്പെടുത്താൻ എച്ച്ഡിആർ10+ സപ്പോർട്ട് സഹായിക്കുന്നു. എച്ച്ഡിആർ10+ സ്റ്റാൻഡേർഡ് പഴയ എച്ച്ഡിആർ10നെക്കാളും ഏറെ ഉയർന്ന നിലവാരത്തിലാണ് വരുന്നത്. എച്ച്ഡിആർ10 ൽ ഓവർസാച്ചുറേറ്റഡ് ആയേക്കാവുന്ന ഹൈ കോൺട്രാസ്റ്റ് ദൃശ്യഭാഗങ്ങൾ എച്ച്ഡിആർ10+ ൽ കൂടുതൽ മനോഹരം ആയി കാണാൻ കഴിയും.

 
120ഹെർട്സ് റിഫ്രഷ് റേറ്റുമായി സെഗ്മെന്റ് ബെസ്റ്റ് ഡിസ്പ്ലെകൾ

വളരെ ഉയർന്ന പീക്ക് ബ്രൈറ്റ്നസിലേക്ക് വരെ പോകാൻ കഴിയുമെന്നത് മറ്റൊരു സവിശേഷത തന്നെയാണ്. സാധാരണ എസ്ഡിആർ സ്മാർട്ട്ഫോൺ ഡിസ്പ്ലെകൾക്ക് സാധ്യമാകാത്ത തരത്തിൽ കളറുകൾ റെൻഡർ ചെയ്യാൻ ഈ സവിശേഷത സഹായിക്കുന്നു. ക്വാളിറ്റി കൂടിയ എച്ച്ഡിആർ വീഡിയോ കണ്ടന്റ് പ്ലേ ചെയ്യുന്ന സമയത്തും ഗെയിം കളിക്കുമ്പോഴും സിനിമ സ്ട്രീം ചെയ്യുമ്പോഴുമൊക്കെ ദൃശ്യങ്ങൾ ജീവസുറ്റതാക്കാൻ വിശാലമായ കളർ ഗാമറ്റ് സഹായിക്കും.

120ഹെർട്സ് റിഫ്രഷ് റേറ്റുമായി സെഗ്മെന്റ് ബെസ്റ്റ് ഡിസ്പ്ലെകൾ

വൺപ്ലസ് 10 സീരീസ്: ഉയർന്ന റിഫ്രഷ് റേറ്റ്

വൺപ്ലസ് 10 സീരീസിലെ സ്മാർട്ട്ഫോണുകളുടെ ഡിസ്പ്ലെകൾ 120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റ് ഓഫർ ചെയ്യുന്നു. ഇത് സുഗമമായ യുഐ എക്സ്പീരിയൻസും ഗെയിമിങും ഉറപ്പ് നൽകുന്നു. ഇന്റർനെറ്റിൽ പരതുന്ന സമയത്തും പേജുകളിലൂടെ വെറുതെ സ്ക്രോൾ ചെയ്യുമ്പോഴുമൊക്കെ 120 ഹെർട്സിന്റെ ഫ്ലൂയിഡിറ്റി ഏറെ ഗുണം ചെയ്യുന്നു.

ഗെയിമിങ് സമയത്ത് മികച്ച റിഫ്രഷ് റേറ്റിനൊപ്പം തന്നെ നിർണായകമാണ് ടച്ച് സാമ്പ്ളിങ് റേറ്റുകളും. പബ്ജിയും കോൾ ഓഫ് ഡ്യൂട്ടിയും പോലെയുള്ള ബാറ്റിൽ റോയൽ ഗെയിമുകളുടെ ഇക്കാലത്ത് ത്രീ ഫിംഗർ, 4 ഫിംഗർ ഗെയിമിങ് രീതികൾ വളരെ സാധാരണമായിരിക്കുന്നു. മൂന്നും നാലും വിരലുകൾ ഉപയോഗിച്ചുള്ള ഗെയിമിങിൽ ധാരാളം സ്ക്രീൻ ഇൻപുട്ടുകൾ വരും. ഇവിടെ വൺപ്ലസിന്റെ മികച്ച ഡിസ്പ്ലെ പാനലുകളും ട്യൂണിങും സഹായത്തിനെത്തും. നിങ്ങളുടെ വേഗത്തിലുള്ള ടാപ്പുകൾ അതിവേഗം രജിസ്റ്റർ ചെയ്യപ്പെടും. സാധാരണ ഗെയിമിങിലാണെങ്കിലും പ്രൊഫഷണൽ ഗെയിമിങിൽ ആണെങ്കിലും ഗെയിംപ്ലേയിൽ മുന്തൂക്കം ലഭിക്കാൻ ഈ സവിശേഷതകൾ യൂസറിനെ സഹായിക്കും.

120ഹെർട്സ് റിഫ്രഷ് റേറ്റുമായി സെഗ്മെന്റ് ബെസ്റ്റ് ഡിസ്പ്ലെകൾ

വിട്ടുവീഴ്ചയില്ലാത്ത ഡിസ്പ്ലെ ടെക്നോളജി

കണ്ടന്റ് ഉപയോഗമോ ഗെയിമിങോ തുടങ്ങി നിങ്ങളുടെ ജോലികൾ എന്തുമാകട്ടെ, ഒരു മികച്ച സ്‌മാർട്ട്‌ഫോൺ ഡിസ്‌പ്ലെ അതിൽ വലിയ വ്യത്യാസങ്ങൾ സൃഷ്ടിക്കും. വൺപ്ലസ് ഒരു ഉപഭോക്തൃ കേന്ദ്രീകൃത ബ്രാൻഡായതിനാൽ തന്നെ തങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങളെക്കുറിച്ച് കമ്പനി ബോധവാന്മാരുമാണ്. യൂസേഴ്സിനുളള സേവനങ്ങളിൽ ഒരു തരത്തിലുള്ള കുറവുകളും കമ്പനി അംഗീകരിക്കുകയുമില്ല.

Best Mobiles in India

English summary
OnePlus kickstarted its journey in the smartphone industry by developing "flagship killers". The customer-centric brand is known for working toward providing maximum features, premium build quality, and unmatched performance with its devices.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X