നീലപ്പട്ടണിഞ്ഞ സുന്ദരൻ; വൺപ്ലസ് 10ആർ 5ജി പ്രൈം ബ്ലൂ എഡിഷനെക്കുറിച്ചറിയേണ്ടതെല്ലാം

|

വൺപ്ലസ് കുടുംബത്തിൽ നിന്നൊരാൾ കൂടി ഇന്ത്യൻ വിപണിയിലേക്ക് വരികയാണ്. ഒരാൾ കൂടിയെന്ന് പറയുമ്പോൾ പുതിയൊരാളല്ല. പഴയൊരാൾ മുഖം മിനുക്കി കളറൊക്കെ മാറ്റിയെത്തുകയാണ്. വൺപ്ലസിന്റെ ജനപ്രിയ സ്മാർട്ട്ഫോണുകളിൽ ഒന്നായ 10ആർ 5ജിയാണ് പുതിയ അവതാരപ്പിറവിയിൽ എത്തുന്നത്. വൺപ്ലസ് 10ആർ 5ജി സ്മാർട്ട്ഫോണിന്റെ പ്രൈം ബ്ലൂ എഡിഷൻ സ്മാർട്ട്ഫോൺ സെപ്റ്റംബർ 22ന് ലോഞ്ച് ചെയ്യും.

 

വൺപ്ലസ് 10ആർ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സെപ്റ്റംബർ 23ന് തുടങ്ങാനിരിക്കെയാണ് പുതിയ എഡിഷൻ ലോഞ്ചിനെത്തുന്നത്. വൺപ്ലസ് 10ആറിന്റെ മിക്കവാറും ഫീച്ചറുകളും പുതിയ എഡിഷനിലുമുണ്ടാകും. വൺപ്ലസ് 10ആർ 5ജിയുടെ ശേഷി കൂടിയ ചിപ്പ്സെറ്റ്, അതിവേഗ ചാർജിങ് സൌകര്യം എന്നീ ഫീച്ചറുകൾ പ്രൈം എഡിഷൻ സ്മാർട്ട്ഫോണും പാക്ക് ചെയ്യും.

ബ്ലൂ എഡിഷൻ

ആമസോണിലൂടെയാണ് വൺപ്ലസ് 10ആർ പ്രൈം ബ്ലൂ എഡിഷൻ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുക. ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് പുതിയ ഡിവൈസിനെക്കുറിച്ച് കമ്പനി പ്രഖ്യാപിച്ചത്. ആമസോണിൽ ഡിവൈസിനായി പ്രത്യേക മൈക്രോസൈറ്റും ആഡ് ചെയ്തിട്ടുണ്ട്. ഈ വർഷം ആദ്യമാണ് വൺപ്ലസ് 10ആർ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ആയത്. സിയേറ ബ്ലാക്ക്, ഫോറസ്റ്റ് ഗ്രീൻ കളർ ഓപ്ഷനുകളിലാണ് ഡിവൈസ് വിപണിയിൽ എത്തിയിരുന്നത്.

റെഡ്മി സ്മാർട്ട്ഫോണുകൾക്ക് ഇതിലും മികച്ചൊരു ഓഫർ ലഭിക്കാനില്ലറെഡ്മി സ്മാർട്ട്ഫോണുകൾക്ക് ഇതിലും മികച്ചൊരു ഓഫർ ലഭിക്കാനില്ല

6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലെ
 

വൺപ്ലസ് 10ആർ 5ജി പ്രൈം ബ്ലൂ എഡിഷൻ 10ആർ 5ജിയ്ക്ക് സമാനമായി 6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലെ ഫീച്ചർ ചെയ്യാനാണ് സാധ്യത. 120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റും ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനും വൺപ്ലസ് 10ആർ 5ജി പ്രൈം ബ്ലൂ എഡിഷന്റെ ഡിസ്പ്ലെയിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ഡിവൈസിന്റെ ഡിസ്പ്ലെ 720 ഹെർട്സ് ടച്ച് സാംപ്ലിങ് റേറ്റ് ഓഫർ ചെയ്യുന്നതായി മൈക്രോ സൈറ്റ് വ്യക്തമാക്കുന്നു.

ഡൈമൻസിറ്റി

വൺപ്ലസ് 10ആർ 5ജി സ്മാർട്ട്ഫോണിന് ഡൈമൻസിറ്റി 8100 മാക്സ് പ്രോസസറാണ് കരുത്ത് നൽകുന്നത്. ഇതേ പ്രോസസർ തന്നെയാണ് പ്രൈം ബ്ലൂ എഡിഷനിലും ഉണ്ടാകുക. 12 ജിബി റാമും 256 ജിബി ഡിഫോൾട്ട് സ്റ്റോറേജ് ഓപ്ഷനും ഡിവൈസിൽ പ്രതീക്ഷിക്കാവുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.

സിൽക്കിന്റെ ഗ്ലാമറിൽ വീഴുമോ യുവഹൃദയങ്ങൾ; വിവോ ടി1 5ജി പുത്തൻ ലുക്കിൽ ഇന്ത്യയിൽസിൽക്കിന്റെ ഗ്ലാമറിൽ വീഴുമോ യുവഹൃദയങ്ങൾ; വിവോ ടി1 5ജി പുത്തൻ ലുക്കിൽ ഇന്ത്യയിൽ

ട്രിപ്പിൾ റിയർ ക്യാമറ

വൺപ്ലസ് 10ആർ 5ജി പ്രൈം ബ്ലൂ എഡിഷന്റെ ടീസറുകൾ നേരത്തെ പുറത്ത് വന്നിരുന്നു. സ്മാർട്ട്ഫോണിലെ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനം ഈ ടീസറുകളിൽ കാണാൻ കഴിയും. 50 എംപി സോണി ഐഎംഎക്സ്766 പ്രൈമറി ലെൻസാണ് വൺപ്ലസ് 10ആർ 5ജി പ്രൈം ബ്ലൂ എഡിഷനിൽ ഉണ്ടാകുക

മറ്റ് ലൈൻസുകൾ

ഒഐഎസ് സപ്പോർട്ടും പ്രൈമറി ക്യാമറയുടെ സവിശേഷതയാണ്. 8 എംപി അൾട്ര വൈഡ് ഷൂട്ടർ, 2 എംപി മാക്രോ ലെൻസ് എന്നിവയാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനത്തിലെ മറ്റ് ലൈൻസുകൾ. 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറയും വൺപ്ലസ് 10ആർ 5ജി പ്രൈം ബ്ലൂ എഡിഷൻ ഫീച്ചർ ചെയ്യുന്നു.

തയാറെടുക്കാം, മാറ്റത്തിന് സമയമായി; സിമ്മുകൾ ഇ-സിം ആക്കി മാറ്റാനുള്ള എളുപ്പവഴി ഇതാതയാറെടുക്കാം, മാറ്റത്തിന് സമയമായി; സിമ്മുകൾ ഇ-സിം ആക്കി മാറ്റാനുള്ള എളുപ്പവഴി ഇതാ

 5,000 എംഎഎച്ച് ബാറ്ററി

4,500 എംഎഎച്ച് ബാറ്ററി, 5,000 എംഎഎച്ച് ബാറ്ററി എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് ഫസ്റ്റ് ജനറേഷൻ വൺപ്ലസ് 10ആർ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തിയത്. 150W സൂപ്പർവൂക്ക് (4,500 എംഎഎച്ച്), 80W സൂപ്പർവൂക്ക് (5,000 എംഎഎച്ച്) എന്നിങ്ങനെ ചാർജിങ് സപ്പോർട്ടും ഈ ഡിവൈസുകളിൽ ഉണ്ടായിരുന്നു. വൺപ്ലസ് 10ആറിന്റെ പ്രൈം ബ്ലൂ എഡിഷനിൽ 150W ചാർജിങ് വേരിയന്റ് കാണാൻ സാധ്യത കുറവാണ്.

പുതിയ വേരിയന്റിന്റെ വില

10ആറിന്റെ പുതിയ വേരിയന്റിന്റെ വില സംബന്ധിച്ച് ഇപ്പോഴും വ്യക്തത ഇല്ല. ഇക്കാര്യത്തിൽ ഒക്കെ ലോഞ്ച് സമയത്ത് ധാരണ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10ആർ5ജിയുടെ നിരക്കിനോട് അടുത്ത് നിൽക്കുന്ന വില തന്നെയായിരിക്കും പ്രൈം ബ്ലൂ എഡിഷനും. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിലിന്റെ ഭാഗമായി വരുന്നതിനാൽ നല്ല ഓഫറുകൾ കിട്ടാനും സാധ്യതയുണ്ട്.

5ജി സ്മാർട്ട് ആണ്, വിലയും സ്മാർട്ട് ആയാലോ? 15,000 രൂപയിൽ താഴെ വിലയുള്ള 5ജി സ്മാർട്ട്ഫോണുകൾ5ജി സ്മാർട്ട് ആണ്, വിലയും സ്മാർട്ട് ആയാലോ? 15,000 രൂപയിൽ താഴെ വിലയുള്ള 5ജി സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
One more member of the OnePlus family is coming to the Indian market. When we say one more, we don't mean a new one. An old man is polishing his face and changing the color. OnePlus 10R 5G, one of the popular smartphones, is getting a new incarnation. The Prime Blue Edition smartphone of the OnePlus 10R 5G smartphone will be launched on September 22.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X