വൺപ്ലസ് 10ആർ 5ജി vs റിയൽമി ജിടി നിയോ 3; കൊമ്പന്മാരിലെ വമ്പനാര്?

|

വൺപ്ലസ് 10ആർ 5ജി, റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുകയാണ്. ഇവ രണ്ടും നിലവിൽ 40,000 രൂപ പ്രൈസ് സെഗ്മെന്റിൽ വാങ്ങാൻ കിട്ടും. നിരവധി സമാനമായ ഫീച്ചറുകളും പേറിയാണ് വൺപ്ലസ് 10ആർ 5ജി, റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത്. വൺപ്ലസ് 10ആർ 5ജി, റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ഈ ലേഖനം. ഈ രണ്ട് സ്മാർട്ട്ഫോണുകളും തമ്മിലുള്ള താരതമ്യം അറിയാൻ തുടർന്ന് വായിക്കുക.

 

വിലയും വേരിയന്റുകളും

വിലയും വേരിയന്റുകളും

ഇന്ത്യയിൽ വൺപ്ലസ് 10ആർ 5ജി സ്മാർട്ട്ഫോണിന് 38,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 80 വാട്ട് ചാർജിങ് സപ്പോർട്ട് ഉള്ള 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലാണ് ഇത്. 80 വാട്ട് ചാർജിങ് സപ്പോർട്ട് ഉള്ള 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 42,999 രൂപയും വില വരും. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള 150 വാട്ട് ചാർജിങ് മോഡലിന് 43,999 രൂപയും വില വരുന്നു.

ഷവോമി 12 പ്രോ vs വൺപ്ലസ് 10 പ്രോ vs റിയൽമി ജിടി 2 പ്രോ: ഫ്ലാഗ്ഷിപ്പ് വിപണിയിലെ 'പ്രോ' പോരാട്ടംഷവോമി 12 പ്രോ vs വൺപ്ലസ് 10 പ്രോ vs റിയൽമി ജിടി 2 പ്രോ: ഫ്ലാഗ്ഷിപ്പ് വിപണിയിലെ 'പ്രോ' പോരാട്ടം

റിയൽമി
 

റിയൽമി ജിടി നിയോ 3 യുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 36,999 രൂപയാണ് വില വരുന്നത്. 256 ജിബി സ്റ്റോറേജ് മോഡൽ ആവശ്യമുള്ളവർ 38,999 രൂപ ചെലവഴിക്കേണ്ടിവരും. 80 വാട്ട് മോഡലുകളാണ് ഈ വിലയിൽ ലഭിക്കുന്നത്. റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിന്റെ 150 വാട്ട് വേരിയന്റിന് 42,999 രൂപയും വില വരും.

ഡിസ്പ്ലെ ഫീച്ചറുകൾ

ഡിസ്പ്ലെ ഫീച്ചറുകൾ

ഡിസ്പ്ലെയുടെ കാര്യത്തിൽ രണ്ട് സ്മാർട്ട്‌ഫോണുകളും ഏകദേശം സമാനമായ സവിശേഷതകളുമായി വരുന്നു. രണ്ട് ഡിവൈസുകളിലും 6.7 ഇഞ്ച് 120 Hz അമോലെഡ് ഡിസ്പ്ലെ ലഭിക്കും. ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും നൽകിയിരിക്കുന്നു. ഫുൾ എച്ചഡി പ്ലസ് റെസല്യൂഷൻ ഉള്ള 10 ബിറ്റ് പാനലും രണ്ട് ഡിവൈസുകൾ പായ്ക്ക് ചെയ്യുന്നു. റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിൽ മികച്ച 1,000 Hz ടച്ച് സാമ്പിൾ റേറ്റ് ഉണ്ട്.

ഓപ്പോ എഫ്21 പ്രോ 5ജി vs റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി; മികച്ച മിഡ് പ്രീമിയം സ്മാർട്ട്ഫോൺ ഏതെന്നറിയാംഓപ്പോ എഫ്21 പ്രോ 5ജി vs റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി; മികച്ച മിഡ് പ്രീമിയം സ്മാർട്ട്ഫോൺ ഏതെന്നറിയാം

ഡിസ്പ്ലെ

അതേ സമയം വൺപ്ലസ് 10ആർ 720 Hz ടച്ച് റെസ്പോൺസ് റേറ്റും ഫീച്ചർ ചെയ്യുന്നു. രണ്ട് ഡിവൈസുകളിലും എച്ച്ഡിആർ 10 പ്ലസ് സർട്ടിഫൈഡ് ഡിസ്പ്ലെകളും സ്‌റ്റീരിയോ സ്‌പീക്കറുകളും ഡോൾബി അറ്റ്‌മോസ് സപ്പോർട്ടും ലഭിക്കുന്നു. വൺപ്ലസ് 10ആറും റിയൽമി ജിടി നിയോ 3യും ഉപയോക്താക്കൾക്ക് 3.5mm ഹെഡ്‌ഫോൺ ജാക്ക് നൽകുന്നില്ല എന്ന കാര്യം ശ്രദ്ധിക്കണം.

ഡിസൈൻ ഫീച്ചറുകൾ

ഡിസൈൻ ഫീച്ചറുകൾ

വൺപ്ലസ് 10ആറും റിയൽമി ജിടി നിയോ 3യും തമ്മിലുള്ള പ്രധാന വ്യത്യാസം ഡിസൈൻ വിഭാഗത്തിലാണ്. റിയൽമി ജിടി നിയോ 3 സ്മാർട്ട്‌ഫോൺ "റേസിങ് സ്ട്രൈപ്പ്" ഡിസൈനിലാണ് വരുന്നത്. വൺപ്ലസ് 10ആർ സ്മാർട്ട്ഫോണിന്റെ റിയർ പാനലിലും ചെറിയ സ്ട്രൈപ്പുകൾ ഉണ്ട്. എന്നാൽ റിയൽമി ഡിവൈസിലേത് പോലെ എടുത്ത് നിൽക്കുന്നില്ല. റിയൽമി ജിടി നിയോ 3 ക്ലീൻ ബ്ലാക്ക് മോഡലിലും വരുന്നു. പിൻ ക്യാമറകളുടെ സ്ഥാനം രണ്ട് ഫോണുകളിലും സമാനമാണ്. പഞ്ച് ഹോൾ ഡിസ്പ്ലെ ഡിസൈനാണ് രണ്ട് ഡിവൈസുകളിലും ഉള്ളത്. ഐഫോൺ 13 സീരീസിന് സമാനമായ ബോക്‌സി ഡിസൈൻ വൺപ്ലസ് 10ആറിൽ ഉണ്ട്.

വൺപ്ലസ് 10ആർ vs റിയൽമി ജിടി 2; പ്രീമിയം പോരാട്ടത്തിൽ ആര് ജയിക്കും?വൺപ്ലസ് 10ആർ vs റിയൽമി ജിടി 2; പ്രീമിയം പോരാട്ടത്തിൽ ആര് ജയിക്കും?

പ്രൊസസറും സോഫ്റ്റ്‌വെയറും

പ്രൊസസറും സോഫ്റ്റ്‌വെയറും

വൺപ്ലസ് 10ആറിൽ കസ്റ്റമൈസ്ഡ് ആയ മീഡിയാടെക്ക് ഡൈമൻസിറ്റി 8100 മാക്സ് എസ്ഒസി ഉണ്ട്. റിയൽമി ജിടി നിയോ 3 ഈ ചിപ്പിന്റെ സ്റ്റാൻഡേർഡ് വേർഷനും പായ്ക്ക് ചെയ്യുന്നു. രണ്ട് ഡിവൈസുകളിലും ഒരേ സിപിയു സവിശേഷതകൾ ഉള്ളതിനാൽ സമാനമായ പ്രകടനം പ്രതീക്ഷിക്കാവുന്നതാണ്. ബയോമെട്രിക് ഓതന്റിക്കേഷന് വേണ്ടി രണ്ട് സ്മാർട്ട്ഫോണുകളിലും ഇൻ ഡിസ്പ്ലെ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. ഹാർട്ട് റേറ്റ് അളക്കാനുള്ള കഴിവ് റിയൽമി സ്മാർട്ട്ഫോണിൽ ഉണ്ട്. ഇത് ഒരു എക്സ്പെരിമെന്റൽ ഫീച്ചർ ആണെന്ന് റിയൽമി പറയുന്നു. വൺപ്ലസ് 10ആറും റിയൽമി ജിടി നിയോ 3യും ആൻഡ്രോയിഡ് 12 ഫീച്ചർ ചെയ്യുന്നുമുണ്ട്.

ബാറ്ററി, ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്

ബാറ്ററി, ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്

ബാറ്ററി, ഫാസ്റ്റ് ചാർജിങ് സെക്ഷനിലും റിയൽമി ജിടി നിയോ 3യും വൺപ്ലസ് 10ആറും തമ്മിൽ വലിയ വ്യത്യാസം വരുന്നില്ല. റിയൽമി ജിടി നിയോ 3, വൺപ്ലസ് 10ആർ എന്നിവ രണ്ട് ബാറ്ററി ഓപ്ഷനുകളിലും ചാർജിങ് മോഡലുകളിലും ലഭ്യമാണ്. അവയിലൊന്ന് 150 വാട്ട് ചാർജിങ് സപ്പോർട്ട് ലഭിക്കുന്ന 4,500 എംഎഎച്ച് ബാറ്ററിയാണ്.

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് vs സാംസങ് ഗാലക്സി എം33 5ജി: മിഡ്റേഞ്ചിലെ മികവുറ്റ സ്മാർട്ട്ഫോണുകൾവൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് vs സാംസങ് ഗാലക്സി എം33 5ജി: മിഡ്റേഞ്ചിലെ മികവുറ്റ സ്മാർട്ട്ഫോണുകൾ

എംഎഎച്ച്

80 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉള്ള 5,000 എംഎഎച്ച് ബാറ്ററി ഓപ്ഷനുകളും റിയൽമി ജിടി നിയോ 3യും വൺപ്ലസ് 10ആറും നൽകുന്നു. റിയൽമി ജിടി നിയോ 3യിലും വൺപ്ലസ് 10ആറിലും ലഭ്യമായ 150 വാട്ട് ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ 5 മിനിറ്റിനുള്ളിൽ 50 ശതമാനം വരെ ചാർജ് നൽകുമെന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്. അതേ സമയം 80 വാട്ട് ചാർജറിന് 32 മിനിറ്റ് കൊണ്ട് 50 ശതമാനം ചാർജ് നൽകാനും കഴിയും.

ക്യാമറ ഫീച്ചറുകൾ

ക്യാമറ ഫീച്ചറുകൾ

വൺപ്ലസ് 10ആറും റിയൽമി ജിടി നിയോ 3യും സമാനമായ ക്യാമറ ഫീച്ചറുകൾ പായ്ക്ക് ചെയ്യുന്നു. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ആണ് രണ്ട് ഡിവൈസുകളിലും ഉള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ അഥവാ ഒഐഎസ് സപ്പോർട്ട് ഉള്ള 50 മെഗാ പിക്സൽ സോണി ഐഎംഎക്സ്766 പ്രൈമറി സെൻസർ രണ്ട് ഡിവൈസുകളും ഫീച്ചർ ചെയ്യുന്നു. 8 മെഗാ പിക്സൽ സോണി ഐഎംഎക്സ്355 സെൻസറും 2 മെഗാ പിക്സൽ ജിസി02എം1 മാക്രോ ക്യാമറയും രണ്ട് ഡിവൈസുകളിലും ഉണ്ട്. മുൻവശത്ത്, ഇഐഎസ് സപ്പോർട്ട് ഉള്ള 16 മെഗാ പിക്സൽ സാംസങ് ഐസോസെൽ എസ്5കെ3പി9 സെൻസറും വൺപ്ലസ് 10ആറും റിയൽമി ജിടി നിയോ 3യും പായ്ക്ക് ചെയ്യുന്നു.

മൈക്രോമാക്സ് ഇൻ 2സി vs റിയൽമി സി31; ബജറ്റ് വിപണിയിലെ പുതിയ താരങ്ങൾമൈക്രോമാക്സ് ഇൻ 2സി vs റിയൽമി സി31; ബജറ്റ് വിപണിയിലെ പുതിയ താരങ്ങൾ

Best Mobiles in India

English summary
The OnePlus 10R 5G and the Realme GT Neo 3 smartphones come with a number of similar features. Both are currently available in the price segment of Rs 40,000. This article is for those who want to buy OnePlus 10R 5G and Realme GT Neo 3 smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X