OnePlus 10R | വൻ വിലക്കുറവിൽ വൺപ്ലസ് 10ആർ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ അവസരം
കഴിഞ്ഞ വർഷം വിപണിയിൽ എത്തിയതാണെങ്കിലും ഇപ്പോഴും മാന്യമായ പെർഫോമൻസ് നൽകുന്ന 5ജി ഫോണുകളിൽ ഒന്നാണ് വൺപ്ലസ് 10ആർ 5ജി സ്മാർട്ട്ഫോൺ. ഡിവൈസ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലും ആമസോണിലും വളരെ കുറഞ്ഞ വിലയിൽ ലഭ്യമാണ്. ഡിവൈസിന് ഫ്ലാറ്റ് ഡിസ്കൌണ്ടുകളും ബാങ്ക് ഓഫറുകളുമെല്ലാം വിവിധ പ്ലാറ്റ്ഫോമുകൾ നൽകുന്നുണ്ട്. വിശദാംശങ്ങൾ ചുവടെ നൽകിയിരിക്കുന്നു.
38,999 രൂപ പ്രൈസ് ടാഗിലാണ് വൺപ്ലസ് 10ആർ 5ജി സ്മാർട്ട്ഫോൺ ആദ്യം ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഈ പ്രീമിയം 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ 30,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാൻ കഴിയും. ഫ്ലിപ്പ്കാർട്ടിൽ 30,769 രൂപയ്ക്കാണ് വൺപ്ലസ് 10ആർ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഡിവൈസിന്റെ 128 ജിബി സ്റ്റോറേജ് മോഡലാണ് ഈ വിലയിൽ ലഭിക്കുന്നത്.

ലോഞ്ച് സമയത്തെ പ്രൈസ് ടാഗ് പരിഗണിച്ചാൽ എതാണ്ട് 8,000 രൂപയിൽ അധികം ഡിസ്കൌണ്ടാണ് യൂസേഴ്സിന് ലഭിക്കുന്നത്. ഫ്ലിപ്പ്കാർട്ടിൽ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം അധിക ഡിസ്കൌണ്ടും ലഭിക്കും. ഇതും ഡിവൈസിന്റെ വിലയിൽ കാര്യമായ കുറവ് വരുത്തും. ഫ്ലിപ്പ്കാർട്ടിൽ മാത്രമല്ല ആമസോണിലും വൺപ്ലസ് 10ആർ (OnePlus 10R) സ്മാർട്ട്ഫോണിന് കാര്യമായ ഓഫറുകൾ ലഭ്യമാക്കുന്നുണ്ട്.
34,999 രൂപയ്ക്കാണ് വൺപ്ലസ് 10ആർ സ്മാർട്ട്ഫോൺ നിലവിൽ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ പ്ലാറ്റ്‌ഫോമിൽ 4,000 രൂപയുടെ കൂപ്പണും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. ഇത് ഡിവൈസിന്റെ എഫക്റ്റീവ് പ്രൈസ് ടാഗ് 30,999 രൂപയായി കുറയ്ക്കും. കൂപ്പണിൽ ക്ലിക്ക് ചെയ്ത് ഈ ഡിസ്കൌണ്ടിനായി അപേക്ഷിക്കാം. ഡിസ്കൗണ്ട് പ്രൈസ് പേയ്‌മെന്റ് പേജിൽ കാണാവുന്നതാണ്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് 2,000 രൂപ അധികഡിസ്കൌണ്ടും ലഭിക്കും. അതായത് ഡിവൈസിന്റെ എഫക്റ്റീവ് പ്രൈസ് 28,999 രൂപയായി കുറയും.
വൺപ്ലസിന്റെ ഔദ്യോഗിക വെബ്സൈറ്റിലും 34,999 രൂപയ്ക്കാണ് വൺപ്ലസ് 10ആർ സ്മാർട്ട്ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആമസോണിന് സമാനമായി 4,000 രൂപയുടെ കൂപ്പണും ലഭ്യമാക്കിയിട്ടുണ്ട്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ 2,000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ടും വൺപ്ലസ് ഓഫർ ചെയ്യുന്നു. എക്സ്ചേഞ്ച് ബോണസായി 3,000 രൂപ വരെയും യൂസേഴ്സിന് ലഭിക്കും. ഈ ഓഫറുകൾ എല്ലാം ഉപയോഗപ്പെടുത്തിയാൽ വൻ വിലക്കുറവിൽ വൺപ്ലസ് 10ആർ 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ കഴിയും.
വൺപ്ലസ് 10ആർ : വിപണിയിൽ ലഭ്യമായ മികച്ച 5ജി സ്മാർട്ട്ഫോണുകളിൽ ഒന്നാണ് വൺപ്ലസ് 10ആർ. 5ജിയ്ക്കൊപ്പം ഡെയിലി പെർഫോമൻസിലും വൺപ്ലസ് 10ആർ മികവ് പുലർത്തുന്നു. ജെൻഷിൻ ഇംപാക്ട്, കോൾ ഓഫ് ഡ്യൂട്ടി എന്നിങ്ങനെയുള്ള ഹെവി ഗെയിമുകൾക്കും ഈ ഫോൺ അനുയോജ്യമാണ്. ഗെയിമിന് അനുസരിച്ച് കുറഞ്ഞ ഗ്രാഫിക്സ് സെറ്റിങ്ങ്സിൽ കൂടുതൽ സുഗമമായ ഗെയിംപ്ലേ ഓഫർ ചെയ്യുന്നു.
വൺപ്ലസ് 10ആർ സ്മാർട്ട്ഫോൺ റീട്ടെയിൽ ബോക്സിൽ 80W ഫാസ്റ്റ് ചാർജറും പായ്ക്ക് ചെയ്താണ് വരുന്നത്. ഇത് ഡിവൈസിലെ 5000 mAh ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാൻ സഹായിക്കും. ക്ലീൻ ആയ ബ്ലോട്ട്വെയറുകൾ ഇല്ലാത്ത യൂസർ ഇന്റർഫേസും സ്റ്റീരിയോ സ്പീക്കറുകളും വൺപ്ലസ് 10ആർ സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെ 120 ഹെർട്സ് റിഫ്രഷ് റേറ്റോടെയാണ് വരുന്നത്. സ്മൂത്തായ സ്ക്രോളിങ് എക്സ്പീരിയൻസും ഡിവൈസ് നൽകുന്നുണ്ട്.
അനുയോജ്യമായ ലൈറ്റിങ് ലഭിച്ചാൽ ക്യാമറ കുഴപ്പമില്ലാത്ത പെർഫോമൻസ് നൽകുന്നു. എന്നാൽ സെഗ്മെന്റിലെ ഏറ്റവും മികച്ച ക്യാമറ ഡിവൈസ് ആണെന്ന് പറയാൻ കഴിയില്ല. അത്യാവശ്യം മികച്ച ടോണിൽ ഷോട്ടുകൾ എടുക്കാൻ വൺപ്ലസ് 10ആർ സ്മാർട്ട്ഫോണിലെ ക്യാമറകൾ സഹായിക്കും. 5ജി സപ്പോർട്ട് ചെയ്യുന്ന ഡിവൈസ് ആയതിനാൽ തന്നെ നിങ്ങളുടെ ഏരിയയിൽ 5ജി ലഭിച്ചാൽ ഫോൺ ഏറെ ഉപയോഗപ്രദമായിരിക്കും.


Click it and Unblock the Notifications








