വൺപ്ലസ് 10ആർ vs റിയൽമി ജിടി 2; പ്രീമിയം പോരാട്ടത്തിൽ ആര് ജയിക്കും?

|

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് വൺപ്ലസ്. കമ്പനിയിൽ നിന്നുള്ള ഏറ്റവും പുതിയ സ്മാർട്ട്ഫോൺ വൺപ്ലസ് 10ആർ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുകയാണ്. അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായാണ് വൺപ്ലസ് 10ആർ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്. എന്നാൽ 150 വാട്ട് ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയാണ് ഈ സ്മാർട്ട്ഫോണിന്റെ ഹൈലൈറ്റ് ഫീച്ചറുകളിൽ ഒന്ന്. ഈ പ്രൈസ് സെഗ്മെന്റിലെ ഏറ്റവും മികച്ച ഡിവൈസുകളിൽ ഒന്നാണ് വൺപ്ലസ് 10ആർ എന്ന കാര്യത്തിൽ സംശയമില്ല. റിയൽമി ജിടി 2 സ്മാർട്ട്ഫോണും ഈയിടെയാണ് സമാനമായ പ്രൈസ് സെഗ്മെന്റിൽ ലോഞ്ച് ആയത്.

 

താരതമ്യം

ക്യാമറയുടെയും ഡിസ്‌പ്ലെയുടെയും കാര്യത്തിൽ വൺപ്ലസ് 10ആറും റിയൽമി ജിടി 2 സ്മാർട്ട്ഫോണും തമ്മിൽ സമാനതകൾ ഏറെയുണ്ട്. അതേ സമയം രണ്ട് ഡിവൈസുകളും വ്യത്യസ്തമായ ചിപ്പ്സെറ്റുകളും ഫീച്ചർ ചെയ്യുന്നു. ശേഷി കൂടിയ ചാർജിങ് സാങ്കേതികവിദ്യ വൺപ്ലസ് സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറാണ്. ഡിസൈനിലും ബിൽഡ് ക്വാളിറ്റിയിലുമൊക്കെ റിയൽമി ജിടി 2 സ്മാർട്ട്ഫോണും വീഴ്ച വരുത്തിയിട്ടില്ല. വൺപ്ലസ് 10ആറും റിയൽമി ജിടി 2 സ്മാർട്ട്ഫോണും തമ്മിലുള്ള വിശദമായ താരതമ്യം അറിയാൻ തുടർന്ന് വായിക്കുക.

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് vs സാംസങ് ഗാലക്സി എം33 5ജി: മിഡ്റേഞ്ചിലെ മികവുറ്റ സ്മാർട്ട്ഫോണുകൾവൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് vs സാംസങ് ഗാലക്സി എം33 5ജി: മിഡ്റേഞ്ചിലെ മികവുറ്റ സ്മാർട്ട്ഫോണുകൾ

വൺപ്ലസ് 10ആർ vs റിയൽമി ജിടി 2: ഡിസ്പ്ലെ

വൺപ്ലസ് 10ആർ vs റിയൽമി ജിടി 2: ഡിസ്പ്ലെ

വൺപ്ലസ് 10ആർ സ്മാർട്ട്ഫോൺ 6.7 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനും വൺപ്ലസ് 10ആറിന്റെ ഡിസ്പ്ലെ ഓഫർ ചെയ്യുന്നു. 120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റ്, 360 ഹെർട്സ് വരുന്ന ടച്ച് സാംപ്ലിങ് റേറ്റും വൺപ്ലസ് 10ആറിൽ ഉണ്ട്. കൂടാതെ 720 ഹെർട്സിന്റെ ഗെയിമിങ് ടച്ച് സാംപ്ലിങ് റേറ്റും വൺപ്ലസ് 10ആർ സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്.

ഫീച്ചറുകൾ
 

റിയൽമി ജിടി 2 സ്മാർട്ട്ഫോൺ 6.62 ഇഞ്ച് വരുന്ന അമോലെഡ് ഡിസ്‌പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. ഫുൾ എച്ച്ഡി റെസല്യൂഷനും 120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റും റിയൽമി ജിടി 2 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ സവിശേഷതയാണ്. 1300 നിറ്റ്സിന്റെ ഉയർന്ന ബ്രൈറ്റ്നസും റിയൽമി ജിടി 2 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. ഈ രണ്ട് ഡിവൈസുകളുടെയും കൂടുതൽ ഫീച്ചറുകൾ അറിയാൻ തുടർന്ന് വായിക്കുക.

മൈക്രോമാക്സ് ഇൻ 2സി vs റിയൽമി സി31; ബജറ്റ് വിപണിയിലെ പുതിയ താരങ്ങൾമൈക്രോമാക്സ് ഇൻ 2സി vs റിയൽമി സി31; ബജറ്റ് വിപണിയിലെ പുതിയ താരങ്ങൾ

പ്രൊസസറും പെർഫോമൻസും

പ്രൊസസറും പെർഫോമൻസും

വൺപ്ലസ് 10ആർ സ്മാർട്ട്ഫോണിന് പുതിയ മീഡിയാടെക് ഡൈമൻസിറ്റി 8100 മാക്സ് ചിപ്പ്‌സെറ്റാണ് കരുത്ത് നൽകുന്നത്. 12 ജിബി വരെയുള്ള റാം ഓപ്ഷനുകളും 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജും വൺപ്ലസ് 10ആർ സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള കളർഒസ് 12ലാണ് വൺപ്ലസ് 10ആർ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ക്വാൽകോം സ്നാപ്പ്ഡ്രാഗൺ

ഏറ്റവും പുതിയ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 888 പ്രൊസസറാണ് റിയൽമി ജിടി 2 സ്മാർട്ട്ഫോണിന്റെ ഹൃദയം. കൂടാതെ 12 ജിബി വരെയുള്ള റാം ഓപ്ഷനുകളും 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജും റിയൽമി ജിടി 2 സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു. ആൻഡ്രോയിഡ് 12 ഓപ്പറേറ്റിങ് സിസ്റ്റം ബേസ് ചെയ്ത് എത്തുന്ന റിയൽമി യുഐയിലാണ് റിയൽമി ജിടി 2 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

റിയൽമി ജിടി 2 vs വൺപ്ലസ് നോർഡ് 2: പ്രീമിയം സെഗ്മെന്റിലെ മികച്ച ഫോൺ ഏത്?റിയൽമി ജിടി 2 vs വൺപ്ലസ് നോർഡ് 2: പ്രീമിയം സെഗ്മെന്റിലെ മികച്ച ഫോൺ ഏത്?

ക്യാമറ ഫീച്ചറുകൾ

ക്യാമറ ഫീച്ചറുകൾ

വൺപ്ലസ് 10ആർ സ്മാർട്ട്ഫോൺ 50 മെഗാ പിക്സൽ സോണി ഐഎംഎക്സ്766 പ്രൈമറി സെൻസർ ഫീച്ചർ ചെയ്യുന്നു. ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഈ ഡിവൈസിൽ ഉള്ളത്. പ്രൈമറി സെൻസറിനൊപ്പം 8 മെഗാ പിക്സൽ സോണി ഐഎംഎക്സ് 355 അൾട്രാ വൈഡ് ലെൻസും 2 മെഗാ പിക്സൽ മാക്രോ സെൻസറും വൺപ്ലസ് 10ആർ സ്മാർട്ട്ഫോണിൽ ലഭ്യമാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാ പിക്സൽ സെൽഫി ഷൂട്ടറും വൺപ്ലസ് 10ആർ സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം

റിയൽമി ജിടി 2 സ്മാർട്ട്ഫോണും ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം അവതരിപ്പിക്കുന്നു. ഒഐഎസ് സപ്പോർട്ട് ഉള്ള 50 മെഗാ പിക്സൽ സോണി ഐഎംഎക്സ്766 സെൻസറാണ് പ്രൈമറി ക്യാമറയായി വരുന്നത്. 8 മെഗാ പിക്സൽ അൾട്രാ വൈഡ് സെൻസറും 2 മെഗാ പിക്സൽ മാക്രോ ഷൂട്ടറും റിയൽമി ജിടി 2 സ്മാർട്ട്ഫോണിലെ ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാ പിക്സൽ സെൽഫി ഷൂട്ടറും റിയൽമി ജിടി 2 സ്മാർട്ട്ഫോണിൽ ലഭ്യമാക്കിയിരിയ്ക്കുന്നു.

സാംസങ് ഗാലക്സി എം53 5ജി vs വൺപ്ലസ് നോർഡ് സിഇ 2 5ജി; മിഡ്റേഞ്ചിലെ വമ്പന്മാർസാംസങ് ഗാലക്സി എം53 5ജി vs വൺപ്ലസ് നോർഡ് സിഇ 2 5ജി; മിഡ്റേഞ്ചിലെ വമ്പന്മാർ

ബാറ്ററിയും വിലയും വേരിയന്റുകളും

ബാറ്ററിയും വിലയും വേരിയന്റുകളും

വൺപ്ലസ് 10ആർ സ്മാർട്ട്ഫോണിന്റെ ഹൈ എൻഡ് വേരിയന്റ് 150 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭിക്കുന്ന 4500 എംഎഎച്ച് ബാറ്ററിയാണ് ഫീച്ചർ ചെയ്യുന്നത്. വെറും 3 മിനിറ്റിനുള്ളിൽ സ്മാർട്ട്‌ഫോണിന്റെ ബാറ്ററി 0 % മുതൽ 30 % വരെയാകുമെന്ന് വൺപ്ലസ് അവകാശപ്പെടുന്നു. 80 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും 5000 എംഎഎച്ച് ബാറ്ററിയും ഫീച്ചർ ചെയ്യുന്ന രണ്ട് വേരിയന്റുകൾ കൂടി വൺപ്ലസ് 10ആർ സ്മാർട്ട്ഫോണിന് ഉണ്ട്. വൺപ്ലസ് 10ആർ സ്മാർട്ട്ഫോൺ മൂന്ന് വ്യത്യസ്ത വേരിയന്റുകളാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്.

 • 8 ജിബി + 128 ജിബി ( 80 വാട്ട് / 5000 എംഎഎച്ച്) = 38,999 രൂപ
 • 12 ജിബി + 256 ജിബി ( 80 വാട്ട് / 5000 എംഎഎച്ച്) = 42,999 രൂപ
 • 12 ജിബി + 256 ജിബി ( 150 വാട്ട് / 4500 എംഎഎച്ച്) = 43,999 രൂപ
 • ബാറ്ററി

  റിയൽമി ജിടി 2 സ്മാർട്ട്ഫോൺ 5,000 എംഎഎച്ച് ബാറ്ററിയാണ് ഫീച്ചർ ചെയ്യുന്നത്. 66 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും റിയൽമി ജിടി 2 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. കേവലം 33 മിനിറ്റിനുള്ളിൽ ഡിവൈസ് പൂർണമായും ചാർജ് ചെയ്യാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. റിയൽമി ജിടി 2 രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

  8 ജിബി + 128 ജിബി = 34,999 രൂപ
  12 ജിബി + 256 ജിബി = 38,999 രൂപ

  ഇൻഫിനിക്സ് ഹോട്ട് 11 2022 vs റിയൽമി സി31; മികച്ച ബജറ്റ് സ്മാർട്ട്ഫോൺ ഏതെന്ന് നോക്കാംഇൻഫിനിക്സ് ഹോട്ട് 11 2022 vs റിയൽമി സി31; മികച്ച ബജറ്റ് സ്മാർട്ട്ഫോൺ ഏതെന്ന് നോക്കാം

Most Read Articles
Best Mobiles in India

English summary
The OnePlus 10R, the latest smartphone from OnePlus, has been launched in India. The OnePlus 10R comes to the Indian market with amazing features. The OnePlus 10R is without a doubt one of the best devices in this price segment. The Realme GT 2 smartphone was recently launched in a similar price segment.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X