OnePlus 10T 5G: 16 ജിബി റാമും 150 വാട്ട് ചാർജിങും; വൺപ്ലസ് 10ടി 5ജി കൊമ്പന്മാരിലെ വമ്പൻ

|

കാത്തിരിപ്പിന് ഒടുവിൽ വൺപ്ലസ് 10ടി 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിലും ആഗോള വിപണികളിലും ലോഞ്ച് ചെയ്തു. സ്നാപ്പ്ഡ്രാഗൺ 8 പ്ലസ് ജെൻ എസ്ഒസിയുടെ ഉൾക്കരുത്തിനൊപ്പം 16 ജിബി റാമും 150 വാട്ട് സൂപ്പർവൂക്ക് ചാർജിങ് വേഗവും ശേഷിയേറിയ ഗെയിമിങ് ഫീച്ചറുകളും വൺപ്ലസ് 10ടി 5ജിയുടെ ഹൈലൈറ്റ് ഫീച്ചറുകളാണ്. അങ്ങനെ കരുത്തന്മാരിലെ കരുത്തനായി തന്നെയാണ് OnePlus 10T 5G സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലേക്ക് വരുന്നത്.

OnePlus 10T 5G: വൺപ്ലസ് 10ടി 5ജി ഡിസ്പ്ലെയും ഡിസൈനും

OnePlus 10T 5G: വൺപ്ലസ് 10ടി 5ജി ഡിസ്പ്ലെയും ഡിസൈനും

6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലെയാണ് വൺപ്ലസ് 10ടി 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്. 2412x1080 പിക്സൽസ് റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റും സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ സവിശേഷതകളാണ്. 394 പിപിഐ, 360 ഹെർട്സ് ഹാർഡ്വെയർ ടച്ച് റെസ്പോൺസ് റേറ്റ്, 720 ഹെർട്സ് സോഫ്റ്റ്വെയർ ടച്ച് റെസ്പോൺസ് റേറ്റ്. എച്ച്ഡിആർ 10 പ്ലസ് എന്നീ ഫീച്ചറുകളും വൺപ്ലസ് 10ടി 5ജി സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെ ഓഫർ ചെയ്യുന്നു.

Raksha Bandhan 2022: പ്രിയപ്പെട്ടവർക്ക് നൽകാൻ വില കുറഞ്ഞ 'ടെക്' സമ്മാനങ്ങൾRaksha Bandhan 2022: പ്രിയപ്പെട്ടവർക്ക് നൽകാൻ വില കുറഞ്ഞ 'ടെക്' സമ്മാനങ്ങൾ

OnePlus 10T 5G: വൺപ്ലസ് 10ടി 5ജി സോഫ്റ്റ്വെയർ

OnePlus 10T 5G: വൺപ്ലസ് 10ടി 5ജി സോഫ്റ്റ്വെയർ

സ്നാപ്പ്ഡ്രാഗൺ 8 പ്ലസ് ജെൻ എസ്ഒസിയാണ് വൺപ്ലസ് 10ടി 5ജിയുടെ ഹൃദയം. അഡ്രീനോ 730 ജിപിയുവും വൺപ്ലസ് 10ടി 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്. 8 ജിബി, 12 ജിബി, 16 ജിബി റാം ഓപ്ഷനുകളും 128 ജിബി, 256 ജിബി യുഎഫ്എസ് 3.1.2 ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകളുമാണ് വൺപ്ലസ് 10ടി 5ജി സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നത്. ആൻഡ്രോയിഡ് 12 ബേസ്ഡ് ഓക്സിജൻ ഒഎസിലാണ് ഓക്സിജൻ ഒഎസ് 12.1ലാണ് വൺപ്ലസ് 10ടി 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

OnePlus 10T 5G: വൺപ്ലസ് 10ടി 5ജി ക്യാമറ ഫീച്ചറുകൾ

OnePlus 10T 5G: വൺപ്ലസ് 10ടി 5ജി ക്യാമറ ഫീച്ചറുകൾ

ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റവുമായാണ് വൺപ്ലസ് 10ടി 5ജി സ്മാർട്ട്ഫോൺ വിപണിയിലേക്ക് വരുന്നത്. 50 മെഗാ പിക്സൽ സോണി ഐഎംഎക്സ്766 സെൻസറാണ് ( 1/1.56 ഇഞ്ച്) ഇക്കൂട്ടത്തിലെ ഹൈലൈറ്റ് ക്യാമറ. ഒഐഎസ്, ഇഐഎസ് സ്റ്റെബിലൈസേഷൻ സപ്പോർട്ടും പ്രൈമറി സെൻസർ ഫീച്ചർ ചെയ്യുന്നു.

OPPO A77 4G: ഓപ്പോ എ77 4ജി സ്മാർട്ട്ഫോണിന് ഇത്ര വില നൽകേണ്ട കാര്യമുണ്ടോ?OPPO A77 4G: ഓപ്പോ എ77 4ജി സ്മാർട്ട്ഫോണിന് ഇത്ര വില നൽകേണ്ട കാര്യമുണ്ടോ?

ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ

119.9 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള 8 മെഗാ പിക്സൽ അൾട്രാ വൈഡ് സെൻസറും 4 സെന്റീമീറ്റർ ഷൂട്ടിങ് ഡിസ്റ്റൻസ് ഉള്ള 2 മെഗാ പിക്സൽ മാക്രോ ക്യാമറയും റിയർ ക്യാമറ സെറ്റപ്പിൽ ഉണ്ട്. നൈറ്റ്സ്കേപ്പ് മോഡ് 2.0 മുതലായ പ്രീമിയം ഫീച്ചറുകളുമായാണ് വൺപ്ലസ് 10ടി 5ജിയിലെ റിയർ ക്യാമറ സെറ്റപ്പ് സജ്ജമാക്കിയിരിക്കുന്നത്. 16 മെഗാ പിക്സൽ സെൽഫി സെൻസറും ഡിവൈസിൽ നൽകിയിരിക്കുന്നു.

OnePlus 10T 5G: വൺപ്ലസ് 10ടി 5ജി ഗെയിമിങ് ഫീച്ചറുകൾ

OnePlus 10T 5G: വൺപ്ലസ് 10ടി 5ജി ഗെയിമിങ് ഫീച്ചറുകൾ

നീണ്ട ഗെയിമിങ് സെഷനുകൾക്കിടയിൽ ഫോൺ ഓവർഹീറ്റ് ആകാതിരിക്കാൻ നെക്സ്റ്റ് ജെൻ 3ഡി കൂളിങ് സിസ്റ്റവും (2.0) വൺപ്ലസ് 10ടി 5ജി സ്മാർട്ട്ഫോണിൽ കൊണ്ട് വന്നിരിക്കുന്നു. തങ്ങളുടെ പുതിയ കൂളിങ് സിസ്റ്റം ലോകത്തെ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ കൂളിങ് സംവിധാനമാണെന്നാണ് കമ്പനി പറയുന്നത്.

Samsung Smartphones: സാംസങിന്റെ അടിപൊളി സ്മാർട്ട്ഫോണുകൾ 50,000 രൂപയിൽ താഴെ വിലയിൽSamsung Smartphones: സാംസങിന്റെ അടിപൊളി സ്മാർട്ട്ഫോണുകൾ 50,000 രൂപയിൽ താഴെ വിലയിൽ

ഹൈപ്പർബൂസ്റ്റ് ഗെയിം

ഹൈപ്പർബൂസ്റ്റ് ഗെയിം എഞ്ചിനും വൺപ്ലസ് 10ടി 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നുണ്ട്. അത് പോലെ തന്നെ 360 ഡിഗ്രി ആന്റിന സിസ്റ്റവും സ്മാർട്ട് ലിങ്കും ഗെയിമിങ്, നെറ്റ്വർക്ക് കണക്റ്റിവിറ്റി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് വൺപ്ലസ് അവകാശപ്പെടുന്നു. ഇത്തരം 15 ആന്റിനകളാണ് ഡിവൈസിൽ ഉള്ളത്.

OnePlus 10T 5G: വൺപ്ലസ് 10ടി 5ജി ബാറ്ററിയും അതിവേഗ ചാർജിങും

OnePlus 10T 5G: വൺപ്ലസ് 10ടി 5ജി ബാറ്ററിയും അതിവേഗ ചാർജിങും

4,800 എംഎഎച്ച് ബാറ്ററിയാണ് വൺപ്ലസ് 10ടി 5ജി സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. 150 വാട്ട് സൂപ്പർവൂക്ക് എൻഡുറൻസ് എഡിഷൻ ചാർജിങ് സപ്പോർട്ട് ഫീച്ചർ അതിവേഗ ചാർജിങ് ഉറപ്പ് നൽകുന്നു. എഐ പവേർഡ് സ്മാർട്ട് ചാർജിങാണ് വൺപ്ലസ് 10ടി 5ജി സ്മാർട്ട്ഫോണിൽ കൊണ്ട് വന്നിരിക്കുന്നത്.

Jio Plans: ജിയോയുടെ ഈ പ്ലാനുകൾ റീചാർജ് ചെയ്യാൻ 300 രൂപയിൽ താഴെ മാത്രം മതിJio Plans: ജിയോയുടെ ഈ പ്ലാനുകൾ റീചാർജ് ചെയ്യാൻ 300 രൂപയിൽ താഴെ മാത്രം മതി

ഫോൺ

അതിവേഗ ചാർജിങിനിടെ ഫോൺ ചൂടാകാതിരിക്കാനും മറ്റുമായി ബാറ്ററി ഹീലിങ് ടെക്നോളജി തുടങ്ങിയ ധാരാളം ഫീച്ചറുകളും വൺപ്ലസ് 10ടി 5ജി സ്മാർട്ട്ഫോണിൽ ഉണ്ട്. ഇവയെല്ലാം സുരക്ഷിതമായ ചാർജിങ് ഉറപ്പ് തരുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു. 160 വാട്ട് പവർ അഡാപ്റ്ററും ടൈപ്പ് സി കേബിളും ഡിവൈസിന് ഒപ്പം ലഭിക്കും.

OnePlus 10T 5G: വൺപ്ലസ് 10ടി 5ജി വിലയും വേരിയന്റുകളും ലഭ്യതയും

OnePlus 10T 5G: വൺപ്ലസ് 10ടി 5ജി വിലയും വേരിയന്റുകളും ലഭ്യതയും

മൂന്ന് വേരിയന്റുകളിലാണ് വൺപ്ലസ് 10ടി 5ജി സ്മാർട്ട്ഫോൺ വിപണിയിൽ എത്തുക. 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ് കോൺഫിഗറേഷനിൽ എത്തുന്ന ബേസ് മോഡലിന് 49,999 രൂപയാണ് വില വരുന്നത്. 12 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ് കോൺഫിഗറേഷനിൽ വരുന്ന വേരിയന്റിന് 54,999 രൂപയും നൽകണം. 16 ജിബി റാം, 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിൽ വരുന്ന ഹൈഎൻഡ് മോഡലിന് 55,999 രൂപയുമാണ് വില വരുന്നത്.

സ്മാർട്ട്ഫോൺ

വൺപ്ലസ് 10ടി 5ജി സ്മാർട്ട്ഫോൺ മൂൺസ്റ്റോൺ ബ്ലാക്ക്, ജെയ്ഡ് ഗ്രീൻ എന്നീ കളർ വേരിയന്റുകളിലാണ് വിപണിയിലേക്ക് വരുന്നത്. വൺപ്ലസ് 10ടി 5ജിയ്ക്കായുള്ള പ്രീ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ഓഗസ്റ്റ് ആറ് മുതലാണ് സ്മാർട്ട്ഫോൺ രാജ്യത്ത് വിൽപ്പനയ്ക്ക് എത്തുന്നത്. വൺപ്ലസ് വെബ്സൈറ്റ്, ആമസോൺ, വൺപ്ലസ് സ്റ്റോർ ആപ്പ്, വൺപ്ലസ് എക്സ്ക്ലൂസീവ് സ്റ്റോറുകൾ, റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ, ക്രോമ സ്റ്റോറുകൾ, തിരഞ്ഞെടുത്ത ഓഫ്ലൈൻ സ്റ്റോറുകൾ എന്നിവടങ്ങളിൽ നിന്നും ഡിവൈസ് വാങ്ങാൻ കഴിയും.

Best Mobiles in India

English summary
The long-awaited OnePlus 10T 5G smartphone has finally been launched in India. The Snapdragon 8 Plus Gen SoC, 16GB of RAM, and 150W SuperVooc charging speed are the OnePlus 10T 5G's standout features. Thus, the OnePlus 10T 5G smartphone is coming to the Indian market as the strongest among the strong.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X