Home
Mobile

സുൽത്താന്റെ ഒരൊന്നൊന്നര വരവ്! കരുത്തും അ‌ഴകും മികവും ഒത്തുചേർന്ന വൺപ്ലസ് 11 5ജി എത്തിപ്പോയ്

കരുത്തും അ‌ഴകും മികവും ഒത്തുചേർന്ന വൺപ്ലസ് 11 5ജി എത്തിപ്പോയ്

ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരുപ്പുകൾ സഫലമാക്കി കരുത്തും അ‌ഴകും മികവും ഒത്തുചേർന്ന വൺപ്ലസ് 11 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി. ഇതോടൊപ്പം വണ്‍പ്ലസ് 11ആര്‍ 5ജി സ്മാർട്ട്ഫോൺ, വൺപ്ലസിന്റെ ആദ്യത്തെ ടാബ് ആയ വണ്‍പ്ലസ് പാഡ്, വൺപ്ലസിന്റെ വയര്‍ലെസ് ഇയര്‍ബഡ്‌സ് വണ്‍പ്ലസ് ബഡ്‌സ് പ്രോ 2, വണ്‍പ്ലസ് ടിവി 65 ക്യൂ2 പ്രോ ടിവി എന്നിങ്ങനെ ഒരുപറ്റം പരിവാരങ്ങളുമായി ഒരു ഒന്നൊന്നരവരവാണ് വൺപ്ലസ് ഇന്ത്യയിലേക്ക് വന്നിരിക്കുന്നത്.

വണ്‍ പ്ലസ് 11 5ജി

ഈവര്‍ഷം വൺപ്ലസ് അവതരിപ്പിക്കുന്ന ആദ്യ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണ്‍ ആണ് വണ്‍ പ്ലസ് 11 5ജി. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ആണ് പ്രോസസര്‍ ആണ് ഈ സ്മാർട്ട്ഫോണിന്റെ ഏറ്റവും ആകർഷകമായ കരുത്ത്. ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജന്‍ ഒഎസ് 13 ൽ ആണ് പ്രവർത്തനം. പ്രകടനത്തിൽ മുന്നിട്ടുനിൽക്കാൻ കരുത്തൻ പ്രോസസറിനൊപ്പം ഉയർന്ന സ്റ്റോറേജും വൺപ്ലസ് 11 ൽ നൽകിയിരിക്കുന്നു.
16 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജുമുണ്ട്. 256 ജിബി യുഎഫ്എസ് 4.0 ആണ് നല്‍കിയിരിക്കുന്നത്. ( എന്നാല്‍, 128 ജിബി വേര്‍ഷന് യുഎഫ്എസ് 3.1 ആണ്.) മൈക്രോഎസ്ഡി കാര്‍ഡ് ഇരു വേരിയന്റുകളും സ്വീകരിക്കില്ല. കൂടിയ വേരിയന്റ് ഹൈ-ഡെഫനിഷന്‍ വിഡിയോ മുതല്‍ ഡോക്യുമെന്റ് വരെ എഡിറ്റു ചെയ്യാന്‍ സാധിക്കുന്നതായി ചില റിവ്യൂകള്‍ പറയുന്നു.

കരുത്തും അ‌ഴകും മികവും ഒത്തുചേർന്ന വൺപ്ലസ് 11 5ജി എത്തിപ്പോയ്

അമോലെഡ് സ്‌ക്രീന്‍

ഡിസ്പ്ലേ വിഭാഗത്തിലേക്ക് വന്നാൽ 1440 x 3216 പിക്‌സല്‍ റസലൂഷനുള്ള 6.7 ഇഞ്ച് എല്‍ടിപിഒ 3.0 അമോലെഡ് സ്‌ക്രീന്‍ ആണ് വണ്‍ പ്ലസ് 11 5ജിയിലുള്ളത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുമുണ്ട്. ഫിംഗർപ്രിന്റ് സ്കാനര്‍ സ്‌ക്രീനിനുള്ളില്‍ മറഞ്ഞിരിക്കുന്നു. ഏറ്റേണല്‍ ഗ്രീന്‍, ടൈറ്റന്‍ ബ്ലാക്ക് നിറങ്ങളില്‍ ആണ് ഈ സ്മാർട്ട്ഫോൺ ലഭ്യമാകുക. മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോൾ ബാറ്റിയും അ‌തിനൊത്ത് ശക്തമായിരിക്കേണ്ടതുണ്ട് എന്നതിനാൽ 100 വാട്ട് സൂപ്പര്‍വൂക്ക് ചാര്‍ജിങ് പിന്തുണയോടെ 5000 എംഎഎച്ചിന്റെ ബാറ്ററിയും വൺപ്ലസ് ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. 25 മിനിറ്റിനുള്ളില്‍ ഫുള്‍ ചാര്‍ജ് ചെയ്യാമെന്നാണ് കമ്പനി അ‌വകാശപ്പെടുന്നത്.

50 എംപി പ്രൈമറി ക്യാമറ

ഹാസല്‍ബ്ലാഡ് ബ്രാന്‍ഡിങ്ങുമായി ഇറക്കിയ പിന്‍ക്യാമറാ സിസ്റ്റം ആണ് വൺപ്ലസ് 11 5ജിയുടെ മറ്റൊരു ആകർഷക ഘടകം. 56 ഇഞ്ച് സോണി ഐഎംഎക്‌സ്890 സെന്‍സറുള്ള 50 എംപി പ്രൈമറി ക്യാമറ, 0.5 ഇഞ്ച് സോണി ഐഎംഎക്‌സ് 581 സെന്‍സറോടുകൂടിയ 48 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ക്യാമറ, 74 ഇഞ്ച് സോണി ഐഎംഎക്‌സ് 709 സെന്‍സറോടുകൂടിയ 32 എംപി ടെലിഫോട്ടോ ക്യാമറ എന്നിവയാണ് വൺപ്ലസിന്റെ ക്യാമറ വിഭാഗത്തിൽ അ‌ണിനിരന്നിരിക്കുന്നത്. സെൽഫിക്കായി 16 എംപി സെന്‍സറും ഉപയോഗിച്ചിരിക്കുന്നു.

വൺപ്ലസ് 11 5ജിയുടെ വില

ഇന്ത്യയിൽ വൺപ്ലസ് 11 5ജിയുടെ വില ആരംഭിക്കുന്നത് 56999 രൂപ മുതലാണ്. 8 ജിബി/ 128 ജിബി വേര്‍ഷനാണ് ഈ വിലയിൽ ലഭ്യമാകുക. 16 ജിബി/ 256 ജിബി വേര്‍ഷന് 61,999 രൂപയാണ് ഇന്ത്യയിലെ വില. ഫെബ്രുവരി 14 മുതൽ ആമസോണ്‍ വഴിയാണ് വില്‍പന. ഇപ്പോൾ പ്രീ ഓഡർ ചെയ്യാനുള്ള സൗകര്യവുമുണ്ട്. വിൽപ്പന ആരംഭത്തോടനുബന്ധിച്ച് ഓഫറുകളോടെ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാനും അ‌വസരമുണ്ടാകും.

കരുത്തും അ‌ഴകും മികവും ഒത്തുചേർന്ന വൺപ്ലസ് 11 5ജി എത്തിപ്പോയ്

വണ്‍പ്ലസ് 11ആര്‍ 5ജി

വണ്‍ പ്ലസ് 10 ആര്‍ സ്മാര്‍ട്‌ഫോണിന്റെ പിന്‍ഗാമിയായാണ് എത്തുന്നതെങ്കിലും വൺപ്ലസ് 11 വാങ്ങാന്‍ കഴിയാത്തവര്‍ക്ക് നോട്ടമിടാവുന്ന സ്മാർട്ട്ഫോൺ മോഡലാണ് മോഡലാണ് വണ്‍പ്ലസ് 11ആര്‍ 5ജി. വണ്‍ പ്ലസ് 11 5ജി മോഡലിന്റെ രൂപകല്‍പനയ്ക്ക് സമാനമായ ഘടകങ്ങള്‍ വണ്‍പ്ലസ് 11ആര്‍ 5ജിയിൽ കാണാൻ സാധിക്കും. സ്‌നാപ്ഡ്രാഗണ്‍ 8ജെന്‍ 1 5ജി പ്രൊസസര്‍ ശക്തിപകരുന്ന ഫോണില്‍ 6.74 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേ, 5000 എംഎഎച്ച് ബാറ്ററിയില്‍ 100 വാട്ട് സൂപ്പര്‍വൂക്ക് ചാര്‍ജിങ് സപ്പോർട്ട് എന്നിവയുണ്ട്.

ഇന്ത്യയിലെ വില

50 എംപി സോണി ഐഎംഎക്‌സ് 890 പ്രൈമറി സെന്‍സര്‍, എട്ട് എംപി അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സര്‍, 120 ഡിഗ്രീ അള്‍ട്ര വൈഡ് ലെന്‍സോടുകൂടിയ ഒരു മാക്രോ ക്യാമറ എന്നിവയാണ് ഇതിലുള്ളത്. സെല്‍ഫിയ്ക്കായി 16 എംപി ക്യാമറയും നല്‍കിയിരിക്കുന്നു. വണ്‍പ്ലസ് 11 ആറിന്റെ എട്ട് ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 39,999 രൂപയും 16ജിബി + 256 ജിബി വേരിയന്റിന് 44,999 രൂപയുമാണ് ഇന്ത്യയിലെ വില.

Best Mobiles in India

English summary
The OnePlus 11 smartphone has arrived in India. Along with this, the OnePlus 11R 5G smartphone, OnePlus' first tablet, the OnePlus Pad, OnePlus' wireless earbuds, the OnePlus Buds Pro 2, and the OnePlus TV 65Q2 Pro TV were also launched. The OnePlus 11 5G is the first flagship smartphone launched by OnePlus this year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X