Home
Mobile

വൺപ്ലസ് 11 ന് വീണ്ടും വില കുറഞ്ഞു; നിങ്ങളിത് വാങ്ങുമോ? ഡിസ്കൗണ്ട് കാശുകൊണ്ട് മറ്റൊരു ഫോൺകൂടി വാങ്ങാം!

വേഗതയുടെ രാജാവായി ഇന്ത്യയിൽ ലോഞ്ച് ചെയ്ത വൺപ്ലസ് 11 5ജി (OnePlus 11 5G ) സ്മാർട്ട്ഫോണിന് വീണ്ടും വില കുറഞ്ഞു. ബാങ്ക് ഓഫറുകൾ കൂടി പ്രയോജനപ്പെടുത്തിയാൽ ഈ കിടിലൻ 5ജിഫോൺ ഇപ്പോൾ 8000 രൂപ ഡിസ്കൗണ്ടിൽ ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കും.

കഴിഞ്ഞ വർഷം തുടക്കത്തിലാണ് വൺപ്ലസ് 11 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. അ‌ക്കാലത്തെ കരുത്തുറ്റ ക്വാൽക്കോം സ്നാപ്ഡ്രാഗൺ ചിപ്സെറ്റും SuperVOOC ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയും 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റും സഹിതം ലഭ്യമായിരുന്ന ഏറ്റവും മികച്ച ഫീച്ചറുകളാണ് ഇതിൽ അ‌വതരിപ്പിക്കപ്പെട്ടത്.

വൺപ്ലസ് 11 ന് വീണ്ടും വില കുറഞ്ഞു; നിങ്ങളിത് വാങ്ങുമോ?

വൺപ്ലസ് 11 5ജിയുടെ പിൻഗാമിയായി ഈവർഷം പുതിയ വൺപ്ലസ് 12 5ജി ഇന്ത്യയിൽ ഇതിനകം ലോഞ്ച് ചെയ്തുകഴിഞ്ഞു. ഇതോടെ മുൻ മോഡലിന് വിലക്കുറവും ലഭ്യമായിത്തുടങ്ങിയിരുന്നു. വൺപ്ലസ് 11 5ജിയുടെ 8GB + 128GB വേരിയന്റിന് 56,999 രൂപയായിരുന്നു വില. എന്നാൽ അ‌ടുത്തിടെ 2000 രൂപ ഡിസ്കൗണ്ടിൽ 54,999 രൂപയ്ക്ക് ഈ ഫോൺ ലിസ്റ്റ് ചെയ്തിരുന്നു.

ഇത് കൂടാതെ ഏതാണ്ട് 3000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ഈ ഫോണിന് ലഭ്യമായിരുന്നു. അ‌തിനാൽ ഇത് എല്ലാ ഡിസ്കൗണ്ടും സഹിതം 51,999 രൂപയ്ക്ക് കിട്ടുമായിരുന്നു. എന്നാലിപ്പോൾ ആമസോണിലും വൺപ്ലസ് സ്റ്റോറിലും വൺപ്ലസ് 11 5ജിയുടെ വില വീണ്ടും കുറഞ്ഞിരിക്കുന്നു. പുതിയ ലിസ്റ്റിങ് പ്രകാരം 5000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ട് ഈ ഫോണിന് ലഭിക്കും.

വൺപ്ലസ് 11 ന് വീണ്ടും വില കുറഞ്ഞു; നിങ്ങളിത് വാങ്ങുമോ?

അ‌തായത് 51,999 രൂപ വിലയിൽ ആമസോണിലും വൺപ്ലസ് ഓൺ​ലൈൻ സ്റ്റോറിലും വൺപ്ലസ് 11 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇത് കൂടാതെ എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് 3000 രൂപ ഡിസ്കൗണ്ട് ലഭിക്കും. അ‌തോടെ വൺപ്ലസ് 11 5ജിയുടെ വില 48,999 രൂപയിലേക്ക് കുറയുന്നു.

ഇത് കൂടാതെ വൺപ്ലസ് 11 5ജി വാങ്ങാൻ 5,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും 12 മാസം വരെ നോ-കോസ്റ്റ് EMI ഓപ്‌ഷനുകളും ലഭിക്കും. വൺപ്ലസിന്റെ ഹൈപ്പർബൂസ്റ്റ് ഗെയിമിംഗ് എഞ്ചിൻ അ‌ടക്കം സജ്ജീകരിച്ചിരിക്കുന്ന മികച്ച സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് 11 5ജി. ക്യാമറ മികവിലും പെർഫോമൻസിന്റെ കാര്യത്തിലും ഈ സ്മാർട്ട്ഫോൺ പുലിയാണ്.

വൺപ്ല് 11 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് Quad-HD+ AMOLED ഡിസ്പ്ലേ, 120Hz വരെ റിഫ്രഷ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസറും റിംഗർ മോഡുകൾ മാറ്റാൻ അലേർട്ട് സ്ലൈഡറും സജ്ജീകരിച്ചിരിക്കുന്നു.

വൺപ്ലസ് 11 ന് വീണ്ടും വില കുറഞ്ഞു; നിങ്ങളിത് വാങ്ങുമോ?

ഈ സ്മാർട്ട്ഫോണിന്റെ പ്രധാന നേട്ടം മികച്ച ക്യാമറ യൂണിറ്റാണ്. 50MP സോണി IMX890 പ്രൈമറി സെൻസറും 48MP സോണി IMX581 സെൻസറും 32MP അൾട്രാ-വൈഡ് ആംഗിൾ ലെൻസും അ‌ടങ്ങതാണ് ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം. ഫ്രണ്ട് ക്യാമറയായി 16 മെഗാപിക്സൽ സോണി IMX471 സെൻസറാണ് നൽകിയിരിക്കുന്നത്.

100വാട്ട് സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ മികവുറ്റ 5,000എംഎഎച്ച് ബാറ്ററിയാണ് വൺപ്ലസ് 11 5ജിയിൽ നൽകിയിരിക്കുന്നത്. 5G, 4G, Wi-Fi 6, ബ്ലൂടൂത്ത് 5.3, GPS, NFC, USB 2.0 ടൈപ്പ്-സി കണക്റ്റിവിറ്റി എന്നിവയും ഇതിലുണ്ട്. ഇപ്പോൾ ഈ ഫോൺ വാങ്ങുമ്പോൾ ലാഭിക്കുന്ന ഡിസ്കൗണ്ട് കാശുകൊണ്ട് വേണമെങ്കിൽ മറ്റൊരു സ്മാർട്ട്ഫോൺ കൂടി വാങ്ങിക്കാവുന്നതാണ്.

Best Mobiles in India

English summary
OnePlus 11 5G price has dropped again in India. Its 8GB + 128GB variant was priced at Rs 56,999. Now it can be bought at a discount of Rs 8000. That means the OnePlus 11 5G is listed on Amazon and the OnePlus Online Store at a price of Rs 51,999. Apart from this, purchases using HDFC and ICICI Bank cards will get a discount of Rs.3000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X