കിടിലൻ ഫോണിന് കിടിലൻ ഡിസ്കൌണ്ട്; വൺപ്ലസ് 11 5ജി ഫോണിന് ഓഫറുകളുമായി കമ്മ്യൂണിറ്റി സെയിൽ | OnePlus
കുറഞ്ഞ നിരക്കിൽ വൺപ്ലസ് സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന യൂസേഴ്സിനുള്ള സുവർണാവസരമാണ് വൺപ്ലസ് കമ്മ്യൂണിറ്റി സെയിൽ. ജൂൺ നാലിന് ആരംഭിക്കുന്ന സെയിലിന്റെ ഭാഗമായി എല്ലാ വൺപ്ലസ് ഉത്പന്നങ്ങൾക്കും നിരവധി ഡിസ്‌കൗണ്ടുകളും ബാങ്ക് ഓഫറുകളും കമ്പനി ഓഫർ ചെയ്യുന്നുണ്ട്. മുൻനിര സ്മാർട്ട്ഫോണുകൾക്കും ധാരാളം ഡിസ്കൗണ്ടുകൾ സെയിലിന്റെ ഭാഗമായി ലഭിക്കും.
വൺപ്ലസ് 11 5ജി, വൺപ്ലസ് 11ആർ എന്നിവ കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളാണ്. ഈ ഡിവൈസുകൾക്കും ആകർഷകമായ ഡീലുകളും ഡിസ്കൌണ്ടുകളും വൺപ്ലസ് കമ്മ്യൂണിറ്റി സെയിൽ ഓഫർ ചെയ്യുന്നു. വൺപ്ലസ് 11 5ജി സ്മാർട്ട്ഫോണിന് ലഭിക്കുന്ന ഡീലുകളെക്കുറിച്ചാണ് ഈ ലേഖനത്തിൽ വിശദീകരിക്കുന്നത്. വൺപ്ലസിന്റെ ഈ പുതിയ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഓഫറുകൾ അനുയോജ്യമായിരിക്കും. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ജൂൺ 6 മുതൽ ജൂൺ 11 വരെയുള്ള ദിവസങ്ങളിൽ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വൺപ്ലസ് 11 5ജി വാങ്ങുന്ന യൂസേഴ്സിന് 1,000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. ഈ കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ഇഎംഐ ഇടപാടുകൾക്കും ഓഫർ ബാധകമാണ്. വൺപ്ലസ് വെബ്സൈറ്റ്, വൺപ്ലസ് സ്റ്റോർ ആപ്പ്, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ, ആമസോൺ എന്നിവിടങ്ങളിൽ എല്ലാം ഈ ഓഫർ ലഭിക്കും.
വൺകാർഡ് ക്രെഡിറ്റ് കാർഡുകൾ കൈവശമുള്ളവർക്കും സമാന രീതിയിലുള്ള ഓഫർ ലഭിക്കും. ജൂൺ 1 മുതൽ 11 വരെയുള്ള കാലയളവിൽ വൺപ്ലസ് 11 5ജി വാങ്ങാനായി വൺകാർഡ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗപ്പെടുത്തുന്നവർക്ക് 1,000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ടാണ് ലഭിക്കുക. വൺപ്ലസ് കമ്മ്യൂണിറ്റി സെയിലിന്റെ ഭാഗമായി ലഭിക്കുന്ന കൂടുതൽ ഓഫറുകളെക്കുറിച്ച് ചുവടെ നൽകിയിട്ടുണ്ട്.
നോ കോസ്റ്റ് ഇഎംഐ : ആകർഷകമായ ഇഎംഐ ഓഫറുകളും സെയ്ൽ സമയത്ത് യൂസേഴ്സിന് ലഭ്യമാകും. വൺപ്ലസ് 11 5ജി വാങ്ങുന്നവർക്ക് ഇതും പ്രയോജനപ്പെടുത്താൻ സാധിക്കും. ജൂൺ 5 വരെയും ജൂൺ 12 മുതൽ ജൂൺ 30 വരെയുമുള്ള കാലയളവിൽ വൺപ്ലസ് 11 5ജി പർച്ചേസ് ചെയ്യാൻ പ്രധാന ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 9 മാസം വരെയുള്ള നോ കോസ്റ്റ് ഇഎംഐ സെലക്റ്റ് ചെയ്യാൻ കഴിയും.
ജൂൺ 6 മുതൽ ജൂൺ 11 വരെയുള്ള കാലയളവിൽ ഈ രീതിയിൽ വൺപ്ലസ് 11 5ജി സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് 12 മാസം വരെയുള്ള നോ കോസ്റ്റ് ഇഎംഐയും ലഭിക്കും. വൺപ്ലസ് വെബ്സൈറ്റ്, വൺപ്ലസ് സ്റ്റോർ ആപ്പ്, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ, ആമസോൺ എന്നീ പ്ലാറ്റ്ഫോമുകളിൽ നിന്നും വൺപ്ലസ് 11 5ജി സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് ഈ പറഞ്ഞ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ ലഭിക്കുന്നത്.
നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ അല്ലാതെ ലോ കോസ്റ്റ് ഇഎംഐ ഓഫറുകളും സെയിലിന്റെ ഭാഗമായി നൽകുന്നുണ്ട്. വൺപ്ലസ് വെബ്സൈറ്റിൽ നിന്നും വൺപ്ലസ് 11 5ജി സ്മാർട്ട്ഫോൺ വാങ്ങുന്ന യൂസേഴ്സിനാണ് ഈ ഓഫർ ലഭിക്കുക. 24 മാസത്തേക്കാണ് നോ കോസ്റ്റ് ഇഎംഐ ഓഫറുള്ളത്. ജൂൺ മാസം മുഴുവനും ഓഫർ അവൈലബിൾ ആയിരിക്കും. പ്രധാന ബാങ്ക് കാർഡുകൾ ഉപയോഗിക്കുമ്പോഴാണ് ഓഫർ ലഭിക്കുന്നത്.
ഡിസ്കൗണ്ട് ഓഫറുകൾക്കും ഇഎംഐ ഓപ്ഷനുകൾക്കും പുറമേ എക്സ്ചേഞ്ച് ഓഫറും വൺപ്ലസ് അവതരിപ്പിക്കുന്നുണ്ട്. ജൂൺ 6 മുതൽ 11 വരെയുള്ള കാലയളവിൽ വൺപ്ലസ് വെബ്സൈറ്റ്, വൺപ്ലസ് സ്റ്റോർ ആപ്പ്, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്നും വൺപ്ലസ് 11 5ജി ഫോൺ വാങ്ങുന്നവർക്കാണ് എക്സ്ചേഞ്ച് ഓഫർ ലഭിക്കുക. 4ജി ഡിവെസുകൾക്ക് 6,000 രൂപ വരെയാണ് ഡിസ്കൌണ്ട് ലഭിക്കുക. മറ്റ് ആനുകൂല്യങ്ങളും ഓഫറുകളും യൂസേഴ്സിന് ലഭിക്കും.


Click it and Unblock the Notifications








