Home
Mobile

ഹസൽബ്ലാഡ് ബ്രാൻഡിങിനോട് നീതി പുലർത്തി വൺപ്ലസ് 11: എങ്ങനെയെന്ന് അറിയാം

ഹസൽബ്ലാഡ് ബ്രാൻഡിങിനോട് നീതി പുലർത്തി വൺപ്ലസ് 11: എങ്ങനെയെന്ന് അറിയാം

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ആഗോള ടെക്‌നോളജി ബ്രാൻഡായ വൺപ്ലസ് ഈ മാസം ആദ്യം നടന്ന ക്ലൗഡ് 11 ഇവന്റിൽ തങ്ങളുടെ വൺപ്ലസ് 11 5ജി സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ചത്. പുതിയ വൺപ്ലസ് പാഡ്, ബഡ്സ് പ്രോ 2, വൺപ്ലസ് 11ആർ 5ജി എന്നിവയും ഇതോടൊപ്പം ലോഞ്ച് ചെയ്തിരുന്നു. സാംസങ്ങിന്റെ പുതിയ ഗാലക്സി എസ്23 സീരീസ്, ഐക്യൂ 11 5ജി എന്നിവ പോലുള്ള പ്രധാന മുൻനിര സ്‌മാർട്ട്‌ഫോണുകളുമായാണ് പുതിയ വൺപ്ലസ് 11 5ജി ഏറ്റുമുട്ടുന്നത്. നൽകുന്ന പണത്തിന് പ്രതീക്ഷയിലും അപ്പുറമുള്ള ഒരു മൂല്യം നൽകുന്ന സ്മാർട്ട്ഫോൺ ആഗ്രഹിക്കുന്നവർക്ക്, പ്രത്യേകിച്ച് ധാരാളം ഫോട്ടോകളും മറ്റും എടുക്കാൻ ഇഷ്ടപ്പെടുന്ന ആളുകൾക്ക് അ‌നുയോജ്യമാണ് വൺപ്ലസ് 11 5ജി. അ‌ത് എന്തുകൊണ്ടാണെന്ന് വിശദമായി തന്നെ നോക്കാം.

വൺപ്ലസ് 11 5ജി ആകർഷകമായ ഒരു ഡി​സൈനിൽത്തന്നെയാണ് കമ്പനി അ‌വതരിപ്പിച്ചിരിക്കുന്നത്. ഏറ്റവും മികച്ച ക്വാൽക്കോം സ്നാപ്പ്ഡ്രാഗൺ 8 ജെൻ 2 എസ്ഒസിയാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. മറ്റേതൊരു സ്മാർട്ട്ഫോണിനും നൽകാനാകാത്ത, സമാനതകളില്ലാത്ത പെർഫോമൻസ് ഈ സ്മാർട്ട്ഫോണും അ‌തിന്റെ കരുത്തുറ്റ പ്രോസസറും ഉറപ്പ് നൽകുന്നു. പ്രത്യേകിച്ചും, വേഗതയേറിയ 16 ജിബി LPDDR5X റാമും 256ജിബി UFS 4.0 സ്റ്റോറേജും ജോഡിയായി എത്തുമ്പോൾ ഏത് ജോലിയും എളുപ്പത്തിൽ പൂർത്തിയാക്കാൻ ഈ സ്മാർട്ട്ഫോണിന് സാധിക്കും. അ‌തായത് ഗെയിമുകൾ ലോഡ് ചെയ്യാനും വെബ് സർഫിങിനും ​ഇമേജ് എഡിറ്റിങിനുമൊക്കെ ഈ സ്മാർട്ട്ഫോണിന് അ‌നായാസം സാധിക്കും. ഇതോടൊപ്പം ദിവസം മുഴുവൻ പ്രവർത്തിക്കാനാവശ്യമായ ഊർജം നൽകുന്ന 5,000 എംഎഎച്ച് ബാറ്ററിയും ഡിവൈസിലുണ്ട്. 100W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് കുറഞ്ഞ സമയത്തിനുള്ളിൽത്തന്നെ ഫുൾ ചാർജിങ്ങും ഉറപ്പാക്കുന്നു.

6.7 ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് എൽടിപിഒ അമോലെഡ് പാനലുമായാണ് വൺപ്ലസ് 11 5ജി എത്തുന്നത്. വേരിയബിൾ റിഫ്രഷ് റേറ്റ് ടെക്നോളജി, കുറ്റമറ്റ കളർ ആക്യുറസി, ഷാർപ്പ് കോൺട്രാസ്റ്റ് എന്നിവ ബാറ്ററിയുടെ പെർഫോമൻസും കൂടുതൽ കാര്യക്ഷമമാക്കുന്നു. ഈ സ്പെസിഫിക്കേഷനുകൾ ഫോണിന്റെ ഇമേജിങ് മികവിനും കാര്യമായ സംഭാവനകൾ നൽകുന്നുണ്ട്. ഏറെ മികച്ച സാങ്കേതിക വിദ്യകളും ഹാസൽ ബ്ലാഡിന്റെ എൻജിനീയറിങ് പാരമ്പര്യവും കൂടിച്ചേർന്ന് മനോഹരമായ സ്ക്രീൻ കാഴ്ചകളാണ് ഈ വൺപ്ലസ് സ്മാർട്ട്ഫോൺ സമ്മാനിക്കുന്നത്.

50എംപി പ്രൈമറി ലെൻസ്: സ്ഥിരതയുടെ പര്യായപദം

ഏറെ മികച്ചൊരു ക്യാമറ വിഭാഗമാണ് വൺപ്ലസ് 11 5ജി സ്മാർട്ട്ഫോണിന്റെ എടുത്തുപറയേണ്ട ഒരു സവിശേഷത. 50 എംപി സെൻസർ നയിക്കുന്ന ഇതിലെ ക്യാമറ വിഭാഗം അ‌തിശയിപ്പിക്കുന്ന റിസൾട്ടാണ് നൽകുന്നത്. തൽക്ഷണം ഷട്ടർ ബട്ടൺ അ‌മർത്തിയാൽ പോലും മികച്ച റിസൾട്ടുമായി ഈ സ്മാർട്ട്ഫോൺ നിങ്ങളെ ഞെട്ടിക്കും. സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫിയിൽ നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത മികവ് ഇവിടെ കാണാൻ സാധിക്കും. സോണി IMX890 ഇമേജ് സെൻസറാണ് ഈ അ‌തിശയിപ്പിക്കുന്ന പ്രകടനത്തിന് പിന്നിലെ ശക്തി. ഓരോ പിക്സലും 1.0 മൈക്രോൺ അളവിലാണ് വരുന്നത്. ഈ 1/1.56 ഇഞ്ച് സെൻസറിലെ വലിയ പിക്സൽസ്, വിശാലമായ f/1.8 അപ്പേർച്ചറിനൊപ്പം ചേരുമ്പോൾ കൂടുതൽ ലൈറ്റ് ക്യാപ്ചർ ചെയ്യുന്നു. വെളിച്ചം കുറവുള്ള ചുറ്റുപാടുകളിലും മികച്ച ഫോട്ടോകൾ എടുക്കാൻ ഈ സ്മാർട്ട്ഫോൺ മിടുക്കനാണ്. വിശാലമായ അപ്പേർച്ചറും 24mm വരുന്ന ഫോക്കൽ ലെങ്തും സൃഷ്ടിക്കുന്ന ക്രീം ബൊക്കെയും ബാക്ഗ്രൗണ്ട് ബ്ലറും ഒരു ഡിഎസ്എൽആറിന്റേതിന് സമാനമാണെന്ന് പറയാം.

ഹസൽബ്ലാഡ് ബ്രാൻഡിങിനോട് നീതി പുലർത്തി വൺപ്ലസ് 11: എങ്ങനെയെന്ന് അറിയാം

പ്രൈമറി ലെൻസ് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS), ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ (EIS) എന്നീ ഫീച്ചറുകളുമായാണ് വരുന്നത്. ഫോണിന്റെ മൂവ്മെന്റിനെ പോലും പ്രതിരോധിച്ച് ക്യാമറ ഹൌസിങിലെ സിക്സ് പാർട്ട് ലെൻസ് അസംബ്ലിയെ സ്വതന്ത്രമായി ചലിക്കാൻ ഈ ഫീച്ചറുകൾ സഹായിക്കുന്നു. അതിനാൽ, വൺപ്ലസ് 11 5ജി ഉപയോഗിച്ച് രാവിലത്തെ ജോഗിങ്ങിനിടയിൽ പോലും ഒരു പ്രശ്നവുമില്ലാതെ വീഡിയോകൾ ചിത്രീകരിക്കാൻ കഴിയും.

മികച്ച ക്യാമറ ഹാർഡ്‌വെയർ ഇതിലെ ക്യാമറസജ്ജീകരണത്തിന്റെ ഒരു ഭാഗം മാത്രമാണ്. ഇന്റലിജന്റ് പോസ്റ്റ്-പ്രോസസിംഗ് ഉപയോഗിച്ച് വൺപ്ലസ് ക്യാമറ ഔട്ട്പുട്ട് കൂടുതൽ മെച്ചപ്പെടുത്തുന്നു. എഐ ഹൈലൈറ്റ് വീഡിയോ മോഡ് പോലുള്ള സംവിധാനങ്ങൾ വെല്ലുവിളി നിറഞ്ഞ ചുറ്റുപാടുകളിൽ തുല്യ പ്രകാശമുള്ള എച്ച്ഡിആർ വീഡിയോ ദൃശ്യങ്ങൾ സാധ്യമാക്കുന്നു. IMX890-ന്റെ ഡിജിറ്റൽ ഓവർലാപ്പ് എച്ച്ഡിആർ സബ്ജക്ടും ബാക്ക്ഗ്രൌണ്ടും തമ്മിലുള്ള ബാലൻസ് നിലനിർത്താൻ സഹായിക്കുന്നു. ഈ മികച്ച സവിശേഷതകളെല്ലാം ക്യാമറയിൽ അ‌ടങ്ങിയിരിക്കുന്നു. റെക്കോർഡ് ബട്ടൺ അ‌മർത്തുക എന്ന ഒറ്റക്കാര്യം മാത്രമാണ് ഇവിടെ നാം ചെയ്യേണ്ടത്. ബാക്കിയെല്ലാം വൺപ്ലസ് 11 5ജി നിങ്ങൾക്കായി ചെയ്തുകൊള്ളും.

പോർട്രെയ്റ്റുകൾക്കായി ഒപ്റ്റിമൈസ് ചെയ്ത 32 എംപി ടെലിഫോട്ടോ ഷൂട്ടർ

ഒരു ഡിഎസ്എൽആർ ക്യാമറയിൽ 30mm - 65mm റേഞ്ചിലാകും ഏറ്റവും അനുയോജ്യമായ ഫോക്കൽ ലെങ്ത് ലഭിക്കുകയെന്ന് ക്യാമറ ഉപയോഗിച്ച് പഴക്കവും തഴക്കവുമുള്ള ഫോട്ടോഗ്രാഫേഴ്സിനറിയാം. വൺപ്ലസ് 11 5ജിയിലെ 32 എംപി പോർട്രെയിറ്റ് ഷൂട്ടർ ഹസൽബ്ലാഡിന്റെ പ്രശസ്തമായ XCD 30mm, 65mm ലെൻസുകളുമായി ബെഞ്ച്മാർക്ക് ചെയ്തിട്ടുണ്ട്. ഇങ്ങനെ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിലൂടെ പോർട്രെയിറ്റ് മോഡ് ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്ന ചിത്രങ്ങൾക്ക് എഡ്ജ് ഡിറ്റക്ഷൻ പോലെയുള്ള പോരായ്മകൾ ഇല്ലെന്ന് ഉറപ്പിക്കാൻ കഴിയുന്നു. അത് പോലെ മറ്റ് പ്രധാനപ്പെട്ട മോഡുകളായ ലെൻസ് ഫ്ലെയർ, ഡെപ്ത് ട്രാക്കിങ്, ബൊക്കേ മോഡ് എന്നിവ കൃത്യമായി പ്രവർത്തിക്കുന്ന വിധത്തിലും ( പൂർണ ശേഷിയുള്ള ക്യാമറകളുമായി താരതമ്യം ചെയ്യുമ്പോൾ പോലും ) പോർട്രെയിറ്റ് മോഡ് ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ട്.

ഹസൽബ്ലാഡ് ബ്രാൻഡിങിനോട് നീതി പുലർത്തി വൺപ്ലസ് 11: എങ്ങനെയെന്ന് അറിയാം

ഹസൽബ്ലാഡുമായുള്ള സഹകരണം വൺപ്ലസിന്റെ കളർ സയൻസിനെയും മികച്ച രീതിയിൽ സ്വാധീനിക്കുന്നുണ്ട്. പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ഉപയോഗിച്ച് പകർത്തിയ ചിത്രങ്ങളിലും ഇത് വ്യക്തമാണ്. ആംബിയന്റ് ലൈറ്റിങ് സാഹചര്യങ്ങൾ ചിത്രങ്ങളുടെ കളർ ആക്കുറസിയെ ബാധിക്കാറുണ്ട്. നാച്ചുറൽ കളർ കാലിബറേഷനും ക്യാമറ സെൻസറിൽ പതിക്കുന്ന പ്രകാശത്തിന്റെ 13 ചാനൽ സ്പെക്ട്രൽ അനാലിസിസിനുള്ള ഡെഡിക്കേറ്റഡ് ഹാർഡ്വെയറും ഇത്തരം വെല്ലുവിളി നിറഞ്ഞ സന്ദർഭങ്ങളിൽ പോലും വൺപ്ലസ് 11 5ജി പരാജയപ്പെടില്ലെന്ന് ഉറപ്പിക്കുന്നു. ഇത് കാരണം വെറ്റ് ബാലൻസ് ശരിയാക്കുന്നതും സെറ്റിങ് ചേഞ്ച് ചെയ്യുന്നതും പോലെയുള്ള പോസ്റ്റ് പ്രോസസിങ് ജോലികൾക്കായി നിങ്ങൾക്ക് അധിക സമയം ചിലവാക്കേണ്ടി വരില്ല. വൺപ്ലസിന്റെ ബെസ്‌പോക്ക് ക്യാമറ സബ് സിസ്റ്റം നിങ്ങൾ പകർത്തുന്ന ചിത്രങ്ങളിൽ സ്‌കിൻ ടോണുകൾ കൃത്യമായി ക്യാപ്‌ചർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുന്നു. ഒപ്പം ചിത്രങ്ങളും വീഡിയോകളും യഥാർഥ കളർ ടോണുകളിൽ തന്നെ റെൻഡർ ചെയ്യുകയും ചെയ്യുന്നു.

വിട്ടുവീഴ്ചകളില്ലാത്ത പെർഫോമൻസ്

വിപണിയിൽ ലഭ്യമായ മിക്ക സ്മാർട്ട്ഫോണുകളിലുമുള്ള അൾട്ര വൈഡ് ആംഗിൾ ലെൻസ് ഉപയോഗിക്കുന്നതിൽ നിന്ന് യൂസേഴ്സ് അകന്നു നിൽക്കുന്നതാണ് സാധാരണ കണ്ട് വരുന്നത്. ഫ്ലാഗ്ഷിപ്പ് ഫോണുകളുടെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി. ഡിവൈസിന്റെ പ്രൈസ് ടാഗ് വലുതാകാതിരിക്കാൻ പല കമ്പനികളും നിലവാരം കുറഞ്ഞ സെൻസറുകളും ലെൻസുകളും ഉപയോഗിക്കുന്നു. ഇത് കാരണം പനോരമ ഷോട്ട്സ് പോലും പ്രൈമറി ക്യാമറകൾ ഉപയോഗിച്ച് പകർത്തേണ്ട അവസ്ഥയിലേക്ക് യൂസേഴ്സ് എത്തിപ്പെടുന്നു. പനോരമ ഷോട്ട്സിനുള്ള ഏറ്റവും നല്ല ചോയ്സ് വൈഡ് ആംഗിൾ ലെൻസ് ആയിരിക്കെയാണ് ഇതെന്ന് ഓർക്കണം. വൺപ്ലസ് 11 5ജി സ്മാർട്ട്ഫോണിന്റെ 48 എംപി അൾട്ര വൈഡ് ഷൂട്ടർ ഈ പ്രവണതയ്ക്ക് അവസാനം കുറിയ്ക്കുന്നു. 1/2 ഇഞ്ച് സോണി ഐഎംഎക്സ്581 സെൻസറുമായി വരുന്ന ലെൻസ് ഏത് ലാൻഡ്സ്കേപ്പും 115 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂവിൽ പകർത്തുന്നതിൽ മികവ് പുലർത്തുന്നു. അതും പ്രൈമറി ലെൻസ് നൽകുന്ന അതേ ക്വാളിറ്റിയിൽ.

അവധിക്കാലത്ത് മനോഹരമായ സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ അതിമനോഹരമായ ഫോട്ടോകൾ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പോക്കറ്റിൽ ഒരു വൺപ്ലസ് 11 5ജി സ്മാർട്ട്ഫോണുണ്ടെങ്കിൽ പിന്നെ ആശങ്കകൾ ഒന്നും വേണ്ടതില്ല. അതിവേഗ ഫോക്കസിങിനും വൈബ്രന്റ് ആയ ചിത്രങ്ങൾക്കുമായി എച്ച്ഡിആർ സംവിധാനവും ഓട്ടോഫോക്കസിങും വൺപ്ലസ് മെച്ചപ്പെടുത്തിയിട്ടുണ്ട്. ഡിവൈസിൽ മാക്രോ ലെൻസ് ഒഴിവാക്കിയില്ലേയെന്ന് ചിലർക്ക് സംശയം തോന്നാം. എന്നാൽ കാര്യം അങ്ങനെയല്ല, ഡിവൈസിലെ അൾട്ര വൈഡ് സെൻസർ തന്നെയാണ് മാക്രോ ഷൂട്ടറായും പ്രവർത്തിക്കുന്നത്. പകർത്തുന്ന മാക്രോ ഫോട്ടോകൾ ഡിവൈസിലെ മറ്റ് ബെസ്പോക്ക് ലെൻസുകൾ നൽകുന്ന ചിത്രങ്ങൾ പോലെ തന്നെ ക്ലാരിറ്റിയും ഡീറ്റെയിലിങുമുള്ളതാണെന്ന് ഉറപ്പിക്കാൻ എഫ്/2.2 അപ്പേർച്ചർ സഹായിക്കുന്നു.

ഹസൽബ്ലാഡ് ബ്രാൻഡിങിനോട് നീതി പുലർത്തി വൺപ്ലസ് 11: എങ്ങനെയെന്ന് അറിയാം

ഭ്രമിപ്പിക്കുന്ന കൂട്ടുകെട്ട്

വൺപ്ലസും ഹസൽബ്ലാഡും തമ്മിലുള്ള സഹകരണം ഡിവൈസിലെ കളർ സയൻസിനും ഫോണിലെ ബ്രാൻഡിങിനും അപ്പുറമാണെന്നതാണ് യാഥാർഥ്യം. ഹസൽബ്ലാഡ് മാസ്റ്റേഴ്സ് എന്ന് വിശേഷിപ്പിക്കാവുന്ന അതിവിദഗ്ധന്മാരായ ഫോട്ടോഗ്രാഫേഴ്സിനെയടക്കം വിന്യസിച്ച് ഡെവലപ്പ് ചെയ്ത മാസ്റ്റേഴ്സ് മോഡ് കളർ സ്റ്റൈലുകൾ നിങ്ങളുടെ ഷോട്ടുകൾക്ക് വല്ലാത്തൊരു പ്രൊഫഷണൽ ടച്ച് നൽകുന്നുണ്ട്. പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫറായ യിൻ ചാവോയുടെ സഹായത്തോടെയാണ് പോർട്രെയിറ്റ് ഷോട്ടുകൾക്കായുള്ള സെറിനിറ്റി സ്റ്റൈൽ ഡെവലപ്പ് ചെയ്തത്. പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഓസ്‌ട്രേലിയൻ ഫൈൻ ആർട്ട്-കൺസെപ്ച്വൽ ഫോട്ടോഗ്രാഫറായ ബെൻ തോമസാണ് കൾച്ചറൽ ഫോട്ടോഗ്രാഫിക്കുള്ള റേഡിയൻസ് പ്രീസെറ്റ് ക്രിയേറ്റ് ചെയ്തത്. വൺപ്ലസ് 11 5ജി ഉപയോഗിച്ച് ലാൻഡ്‌സ്‌കേപ്പ് ഷോട്ടുകൾ പകർത്തുമ്പോൾ ഡേവിഡ് പെസ്‌കെൻ തയ്യാറാക്കിയ എമറാൾഡ് പ്രീസെറ്റും ഉപയോഗപ്പെടുത്താൻ കഴിയും.

ഫോട്ടോഗ്രാഫേഴ്സിനിടയിലും അത്തരം സർക്കിളുകളിലും പറയുന്നത് പോലെ, നിങ്ങളുടെ കൈവശമുള്ള ക്യാമറയാണ് ഏറ്റവും മികച്ച ക്യാമറ. ഇന്ന്, നമ്മൾ സ്‌മാർട്ട്‌ഫോണുകൾ ഇല്ലാതെ അങ്ങനെ പുറത്തിറങ്ങാറ് പോലുമില്ല. എപ്പോഴും എവിടെയും ചിത്രങ്ങൾ പകർത്തുന്നതും നമ്മുടെ ശീലമാണ്. ഗവേഷണങ്ങളിലൂടെ തയ്യാറാക്കപ്പെട്ടതും വിപണിയിൽ അംഗീകരിക്കപ്പെട്ടതുമായ സ്പെസിഫിക്കേഷനുകളും ഒരു കോംപാക്റ്റ് ഫോം ഫാക്റ്ററിൽ ലഭ്യമാക്കുന്ന വൺപ്ലസ് 11 5ജി ഫോട്ടോഗ്രാഫിയെ സ്നേഹിക്കുന്നവർക്ക് ഒരു മികച്ച ചോയ്സ് തന്നെയാണ്. ഏത് സാഹചര്യത്തിലായാലും വിശ്വസനീയവും സ്ഥിരതയുള്ളതുമായ പ്രകടനമാണ് സ്മാർട്ട്ഫോണുകളിൽ നിന്നും നാം പ്രതീക്ഷിക്കുന്നത്. കോളിങും മറ്റുമൊക്കെ വൺപ്ലസ് 11 5ജിയെ സംബന്ധിച്ചിടത്തോളം ഒരു ജോലി അല്ലെന്നതും മറന്ന് പോകരുത്.

More from GizBot

Best Mobiles in India

English summary
Earlier this month, global technology brand OnePlus launched the OnePlus 11 5G amid much fanfare at the long-awaited Cloud 11 event. The new budget-oriented flagship shared the stage with the new OnePlus Pad, Buds Pro 2, and the OnePlus 11R 5G.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X