വൺപ്ലസ് 11R പഴയ ഫോൺ ആയിരിക്കാം; പക്ഷെ വില പഴയ വില അല്ല
കഴിഞ്ഞ വർഷം വൺപ്ലസ് 11 ആർ 39,999 രൂപയിൽ ആണ് സെയിൽ ആരംഭിച്ചത്. എന്നാൽ ഇപ്പോൾ ആമസോണിൽ 8 ജിബി/ 128 ജിബി മോഡലിന് വെറും 27,999 രൂപയ്ക്ക് ലഭ്യമാണ്. കാനറ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഫോൺ വാങ്ങുന്ന ഉപഭോക്താക്കൾക്ക് മറ്റൊരു 500 രൂപ ക്യാഷ്ബാക്കും ലഭിക്കുന്നതാണ്. ഇത് ഒരു വർഷം പഴക്കമുള്ള ഫോണാണെങ്കിലും, അതിൻ്റെ മുൻനിര-ഗ്രേഡ് ഫീച്ചറുകൾ കാരണം ഇത് മറ്റ് ഫോണുകളിൽ നിന്ന് വേറിട്ടുനിൽക്കുന്നു. വൺപ്ലസ് 11 ആറിൻ്റെ സവിശേഷതകൾ നോക്കി 2024ലും നിങ്ങൾ ഈ സ്മാർട്ട്ഫോൺ പരിഗണിക്കേണ്ടതുണ്ടോ എന്നും മറ്റും പരിശോധിക്കാം.
വൺപ്ലസ് 11 ആറിൻ്റെ ഇന്ത്യയിലെ വില നേരത്തെ പറഞ്ഞത് പോലെ 8 ജിബി/ 128 ജിബി മോഡൽ അതിൻ്റെ യഥാർത്ഥ വിലയായ 39,999 രൂപയ്ക്ക് പകരം 27,999 രൂപയ്ക്കാണ് വിൽക്കുന്നത്. കൂടാതെ, 16 ജിബി/ 256 ജിബി വേരിയൻ്റ് ഇപ്പോൾ 44,999 രൂപയ്ക്ക് പകരം 31,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. സോണിക് ബ്ലാക്ക്, ഗാലക്‌റ്റിക് സിൽവർ, സോള റെഡ് എന്നീ കളർ ഓപ്ഷനുകളിലാണ് ഫോൺ വരുന്നത്.

ഇനി വൺപ്ലസ് 11 ആർ വാങ്ങുന്നത് മൂല്യവത്താണോ എന്ന് നോക്കാം. ഈ സ്മാർട്ട്ഫോൺ, സ്നാപ്ഡ്രാഗൺ 8+ Gen 1 SoC അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ 5177.46sq.mm എട്ട്-ചാനൽ ഹീറ്റ് ഡിസ്‌സിപ്പേഷൻ VC കൂളിംഗ് ഫീച്ചറുകളും ഉണ്ട്. ഹൈ-എൻഡ് ഗെയിമുകൾക്കൊപ്പം ലളിതമായ ദൈനംദിന ജോലികളും കൈകാര്യം ചെയ്യാൻ ഇതിന്റെ പ്രോസസർ പ്രാപ്തമാണ്. ഫോണിന് 16 ജിബി വരെ LPDDR5X റാമും 256GB വരെ UFS 3.1 സ്റ്റോറേജുമുണ്ട്.
സോഫ്റ്റ്‌വെയർ നോക്കുകയാണെങ്കിൽ, വൺപ്ലസ് 11 ആർ ഇപ്പോൾ ആൻഡ്രോയിഡ് 14 OSലാണ് പ്രവർത്തിക്കുന്നത്. ഇത് ആൻഡ്രോയിഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആണ് ലോഞ്ച് ആയതെങ്കിലും, കൂടാതെ മൂന്ന് പ്രധാന OS അപ്‌ഡേറ്റുകൾ ലഭിക്കുമെന്ന് സ്ഥിരീകരിച്ചു. മാത്രമല്ല, 100W വയർഡ് SuperVOOC ഫാസ്റ്റ് ചാർജിംഗിനൊപ്പം 5000 mAh ബാറ്ററിയും ഫോൺ പായ്ക്ക് ചെയ്യുന്നു.
16 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റവും ഇതിൽ ഉണ്ട്. അതിൽ OIS ഉള്ള 50MP സോണി IMX890 സെൻസർ, 8 എംപി അൾട്രാ വൈഡ് ലെൻസ്, 2 എംപി മാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്നു. വൺപ്ലസ് 11 ആറിന്റെ ഫ്രണ്ടിൽ, 6.74-ഇഞ്ച് 1.5K AMOLED സ്‌ക്രീനും 120Hz അഡാപ്റ്റീവ് റീഫ്രഷ് റേറ്റും 1450 nitsൻ്റെ പരമാവധി ബ്രൈറ്റ്നസ് കേപ്പബിലിറ്റിയും ഉണ്ട്.
അതുകൊണ്ട് തന്നെ ഇത് മികച്ച കണ്ടന്റ് ഉപഭോഗ അനുഭവം (content consumption experience) ഉറപ്പാക്കുന്നു. ശക്തമായ പ്രകടനമുള്ള ഒരു മിഡ്-റേഞ്ച് ആൻഡ്രോയിഡ് ഫോണിനായി തിരയുന്നവർക്ക് വൺപ്ലസ് 11 ആർ തീർച്ചയായും പരിഗണിക്കാവുന്നതാണ്. ഇത് ഇപ്പോൾ 30,000 രൂപയിൽ താഴെ വിലയുള്ള സാഹചര്യത്തിൽ, ഇപ്പോൾ മേടിക്കുകയാണെങ്കിൽ ഇതൊരു മികച്ച പിക്കായിരിക്കും.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ഫോൺ ലോഞ്ചുകൾ എന്നിവ എല്ലാം അറിയാൻ gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








