Home
Mobile

മഞ്ഞിനുമീതെ നിലാവുപെയ്യുന്നപോലെ, വൺപ്ലസ് 11Rന് മേൽ ഡിസ്കൗണ്ട് പെയ്യുന്നു! കുറഞ്ഞത് വൻ തുക

പഴഞ്ചൊല്ലിൽ പതിരില്ല എന്നാണല്ലോ പഴഞ്ചൊല്ലിനെപ്പറ്റിയുള്ള പഴഞ്ചൊല്ല്. മലയാളത്തിലെ പഴഞ്ചൊല്ലുകളുടെ ലിസ്റ്റ് എടുത്താൽ അ‌തിൽ ''മഞ്ഞിനുമീതെ നിലാവുപെയ്യുക'' എന്നൊരു പഴഞ്ചൊല്ല് കാണാൻ സാധിക്കും. ഗുണത്തോടുകൂടിയ വസ്തുവിൽ വീണ്ടും ഗുണം സംഭവിക്കുക എന്നാണ് ഈ പഴഞ്ചൊല്ലിന്റെ അ‌ർഥം വ്യാഖ്യാനിച്ചിരിക്കുന്നത്. അ‌തായത് ഇരട്ടി നേട്ടം ഉണ്ടാകുക എന്ന് ചുരുക്കിപ്പറയാം.

മഞ്ഞ് പെയ്യുക എന്നത് സുഖമുള്ള ഒരു കാൽപ്പനികമായ അ‌ന്തരീക്ഷമാണ്. അ‌ങ്ങനെ മഞ്ഞ് പെയ്തുകിടക്കുന്നതിന് മുകളിൽ നിലാവ് കൂടി പെയ്യുക എന്നത് അ‌വിസ്മരണീയമായ ഒരു മുഹൂർത്തമാണ് സമ്മാനിക്കുക. സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം മഞ്ഞിനുമീതെ നിലാവുപെയ്യുന്ന അ‌നുഭൂതി ആസ്വദിക്കാൻ ഇപ്പോളവസരമുണ്ട്. കാരണം വൺപ്ലസ് 11Rന് വില കുറഞ്ഞിരിക്കുന്നു.

മഞ്ഞിനുമീതെ നിലാവുപെയ്യുന്നപോലെ, വൺപ്ലസ് 11Rന് മേൽ ഡിസ്കൗണ്ട്

ആയിരമോ രണ്ടായിരമോ അ‌ല്ല, ഏതാണ്ട് 7000 രൂപ വിലക്കുറവിൽ വൺപ്ലസ് 11r ഇപ്പോൾ ആമസോണിൽ വാങ്ങാൻ ലഭ്യമാണ്. ഇതിനകം തന്നെ മികവ് തെളിയിച്ച കിടിലൻ സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് 11r. അ‌ത് വാങ്ങുക എന്നതുതന്നെ മികച്ച തീരുമാനമാണ്. അ‌തോടൊപ്പം ഇത്രയും ഡിസ്കൗണ്ടിൽ വാങ്ങാനാകും എന്നതുകൂടിയാകുമ്പോൾ ഈ ഡീൽ കൂടുതൽ മനോഹരമായി മാറുന്നു.

വൺപ്ലസ് 11R ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ ഏകദേശം 35,999 രൂപയായിരുന്നു വില. ഇപ്പോൾ ഇത് ഡിസ്കൗണ്ടിന് ശേഷം 29,999 രൂപ വിലയിലാണ് ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പുറമേ ആകർഷകമായ ബാങ്ക് ഓഫറും ഉണ്ട്. ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് നടത്തുകയാണെങ്കിൽ 2000 രൂപ ഡിസ്കൗണ്ട് ലഭിക്കും.

മഞ്ഞിനുമീതെ നിലാവുപെയ്യുന്നപോലെ, വൺപ്ലസ് 11Rന് മേൽ ഡിസ്കൗണ്ട്

അതായത് 27,999 രൂപയ്ക്ക് വൺപ്ലസ് 11r ഇപ്പോൾ ആമസോണിൽ നിന്ന് വാങ്ങാൻ സാധിക്കും. യഥാർഥ വിലയുമായി തട്ടിച്ച് നോക്കിയാൽ ഏകദേശം 7000 രൂപ ലാഭത്തിൽ ഇപ്പോൾ വൺപ്ലസ് 11r ലഭ്യമായിരിക്കുന്നു. ക്യാമറ, പെർഫോമൻസ്, ബാറ്ററി തുടങ്ങി എല്ലാ മേഖലയിലും മികവ് പുലർത്തുന്ന ഒരു ഓൾ റൗണ്ടർ ഫോൺ വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഈ സ്മാർട്ട്ഫോൺ പരിഗണിക്കാവുന്നതാണ്.

പെർഫോമൻസിൽ മാത്രമല്ല, കാഴ്ചയിലും വൺപ്ലസ് 11R, വൺപ്ലസ് 11 മോഡലുമായി സാമ്യം പുലർത്തുന്നുണ്ട്. വൺപ്ലസ് 11r 5ജിയുടെ പ്രധാന ഫീച്ചറുകൾ കൂടി പരിചയപ്പെടാം: FHD+ റെസല്യൂഷനോട് കൂടിയ 6.74-ഇഞ്ച് സൂപ്പർ ഫ്ലൂയിഡ് AMOLED പാനൽ ആണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റും ഔട്ട്‌ഡോർ ഉപയോഗത്തിന് 1,450 nits-ൻ്റെ ​ബ്രൈറ്റ്നസും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 ജെൻ+1 ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. നിലവിൽ ഇതിനെ കവച്ചുവയ്ക്കുന്ന ചിപ്സെറ്റുകൾ ഉണ്ടെങ്കിലും ലാഗ്-ഫ്രീ പെർഫോമൻസ് ഉറപ്പാക്കാൻ ഈ ചിപ്സെറ്റിന് കഴിയുന്നുണ്ട്. 8GB/16GB LPDDR5X റാം, 128GB/256GB/512GB UFS 3.1 2 സ്റ്റോറേജ് ഫീച്ചറുകളും വൺപ്ലസ് 11R വാഗ്ദാനം ചെയ്യുന്നു.

മഞ്ഞിനുമീതെ നിലാവുപെയ്യുന്നപോലെ, വൺപ്ലസ് 11Rന് മേൽ ഡിസ്കൗണ്ട്

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 50എംപി മെയിൻ ക്യാമറ. 120° ഫീൽഡ് വ്യൂ ഉള്ള 8എംപി അൾട്രാ വൈഡ് ലെൻസ്, 2എംപി മാക്രോ ലെൻസ് എന്നിവ അ‌ടങ്ങുന്നതാണ് ഇതിലെ റിയർ ക്യാമറ യൂണിറ്റ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16എംപി ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് ആണ് വൺപ്ലസ് 11R 5ജിയുടെ പ്രധാന ​ഹൈ​ലൈറ്റുകളിലൊന്ന്. 100W SUPERVOOC ചാർജർ പിന്തുണയോടെ 5000mAh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്. 25 മിനിറ്റിനുള്ളിൽ 0 മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യാൻ ഈ ഫോണിന് കഴിയുമെന്ന് ബ്രാൻഡ് അവകാശപ്പെടുന്നു. ചുരുക്കത്തിൽ ഇറങ്ങിയിട്ട് ഒരുവർഷം ആയെങ്കിലും ഈ ഫോൺ ഇപ്പോഴും ശക്തനാണ്.

More from GizBot

Best Mobiles in India

English summary
The OnePlus 11r is now available for purchase on Amazon at a discount of Rs 7,000. Amazon has now listed the phone at Rs 29,999 with a discount of Rs 35,999. Apart from this, if you make a purchase using ICICI credit card, you will get a discount of Rs.2000. This means that the OnePlus 11r can now be purchased from Amazon for Rs 27,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X